Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച; വ്യാഴാഴ്ച ഫലമറിയാം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച; വ്യാഴാഴ്ച ഫലമറിയാം

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. 93 മണ്ഡലങ്ങളിലാണ് ജനങ്ങൾ വിധിയെഴുതുക. ഗാന്ധിനഗറും , അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും, ഉത്തര ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. മ

ുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 63 ശതമാനമായിരുന്നു ആദ്യഘട്ടത്തിലെ പോളിങ്. വ്യാഴാഴ്ചയാണ് ഗുജറാത്ത് - ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ.

രണ്ടാം ഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും. ആംആദ്മിയും ആത്മവിശ്വാസം പ്രകടമാക്കുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പടെ 833 പേരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. റാലികളും പൊതു യോഗങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച ബിജെപി ഗൃഹ സന്ദർശന പ്രചരണ പരിപാടികളും നടത്തിയിരുന്നു.

തുടക്കം മുതലേ ഗൃഹ സന്ദർശന പരിപാടികളിലായിരുന്നു കോൺഗ്രസിന്റെ ശ്രദ്ധ. ബിജെപിയുടെ ഉറച്ച കോട്ടകളായ നഗര മണ്ഡലങ്ങളിലാണ് ആംആദ്മി പാർട്ടി കേന്ദ്രീകരിക്കുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള വടക്കൻ ഗുജറാത്തിലെ മണ്ഡലങ്ങളിൽ പാട്ടീദാർ വിഭാഗത്തിന്റെ പിന്തുണയോടെ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിങ്കളാഴ്ച 14 ജില്ലകളിലെ വോട്ടർമാർകൂടി ബൂത്തിലെത്തുന്നതോടെ ഒരു മാസത്തിലധികം നീണ്ട വാശിയേറിയ പോരാട്ടത്തിന് അന്ത്യമാവുകയാണ്. എട്ടിനാണ് വോട്ടെണ്ണൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP