Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന ലിംഗസമത്വ സത്യപ്രതിജ്ഞ പിൻവലിച്ചിട്ടില്ല! കേന്ദ്രസർക്കാർ നൽകിയ പ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തത്; സമസ്തയുടെയും മറ്റ് സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി കുടുംബശ്രീ ഡയറക്ടർ

സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന ലിംഗസമത്വ സത്യപ്രതിജ്ഞ പിൻവലിച്ചിട്ടില്ല! കേന്ദ്രസർക്കാർ നൽകിയ പ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തത്; സമസ്തയുടെയും മറ്റ് സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി കുടുംബശ്രീ ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന ലിംഗസമത്വ സത്യപ്രതിജ്ഞ വായക്കേണ്ടതില്ലെന്നും പിൻവലിച്ചുവെന്നുമുള്ള വാർത്തകൾ എത്തിയതോടെ വിവാദത്തിൽ നിന്നും തടിയൂരാൻ കടുംബശ്രീ. ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ സത്യപ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചു കൊണ്ടാണ് കുടുംബശ്രീ ഡയറക്ടർ രംഗത്തുവന്നത്. സമത്വത്തെ കുറിച്ചുള്ള പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്ത വന്നതോടെ കടുത്ത വിമർശനമാണ് സർക്കാർ നേരിടേണ്ടി വന്നത്. ഇതാണ് കേരളത്തിലെ നവോത്ഥാന മോഡലെന്ന വിമർശനം അടക്കം സമീവമായി. ഇതിനിടെയാണ് കുടുംബശ്രീ ഡയറക്ടർ വിശദീകരണവുമായി രംഗത്തുവന്നത്.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ സത്യപ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഡയറക്ടർ വ്യക്തമാക്കി. കുടുംബ ശ്രീ ഡയറക്ടറുടെ വിശദീകരണ കുറിപ്പ് ഇങ്ങനെ:

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ(NRLM) 'നയി ചേതന ' എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തിവരുന്നു.

ലിംഗാധിഷ്ഠിത അതിക്രമങ്ങൾ അതിക്രമങ്ങളെ തിരിച്ചറിയുക അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക അതിക്രമങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.

കേരളത്തിൽ ഈ പരിപാടിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. നയി ചേതന ജൻഡർ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല എന്നറിയിക്കുന്നു.

എക്‌സിക്യുട്ടീവ് ഡയറക്ടർ
കുടുംബശ്രീ

ചില മുസ്‌ളീം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രതിജ്ഞ ഒഴിവാക്കിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. ജെൻഡർ ക്യാംപെയിന്റെ ഭാഗമായി കുടുംബശ്രീ, സിഡിഎസ് അംഗങ്ങൾക്ക് ചൊല്ലാനായി നൽകിയ പ്രതിജ്ഞക്കെതിരെ സമസ്ത കേരള ജം ഇയ്യത്തുൽ ഖുത്വബാ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് എത്തിയിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യഅവകാശമെന്ന പ്രതിജ്ഞയിലെ പരാമർശം ശരീയത്ത് വിരുദ്ധമെന്നായായിരുന്ന വിമർശനം.

പ്രതിജ്ഞ ശരീയത്ത് വിരുദ്ധമാണെന്ന വാദമാണ് നാസർ ഫൈസി കൂടത്തായി അടക്കം ഉയർത്തിയത്. സമസ്തയ്ക്ക് പുറമേ കെ.എൻ.എം മർക്കസുദഹ്വ, വിസ്ഡം അടക്കമുള്ള മുസ്ലിം സംഘടനകളും പ്രതിജ്ഞയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. ശരീഅത്ത് നിയമപ്രകാരം പുരുഷന് ഇരട്ടിസ്വത്തും സ്ത്രീക്ക് പകുതി സ്വത്തിനുമാണ് അവകാശം. ഇത് ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്നതാണെന്നും പുതിയ പ്രതിജ്ഞ ഏക സിവിൽകോഡ് നടപ്പാക്കുന്നതിനായുള്ള സർക്കാരിന്റെ കൈസഹായമാണെന്നും ആരോപണമുയർന്നിരുന്നു. വിവാദം ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയാകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP