Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർ ചെറുപ്പം മുതലേ ഇഷ്ടപ്പെട്ടത് ഒരാളെ; രണ്ട് പേരും സ്‌നേഹിക്കുന്നത് ഒരാളെയെന്നറിഞ്ഞിട്ടും പിന്മാറാതെ ഒന്നിച്ചു പ്രേമിക്കാമെന്ന തീരുമാനം; നാടകീയമായ പ്രണയത്തിനൊടുവിൽ ഇരട്ട സഹോദരിമാർക്ക് ഒറ്റ വരൻ

എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർ ചെറുപ്പം മുതലേ ഇഷ്ടപ്പെട്ടത് ഒരാളെ; രണ്ട് പേരും സ്‌നേഹിക്കുന്നത് ഒരാളെയെന്നറിഞ്ഞിട്ടും പിന്മാറാതെ ഒന്നിച്ചു പ്രേമിക്കാമെന്ന തീരുമാനം; നാടകീയമായ പ്രണയത്തിനൊടുവിൽ ഇരട്ട സഹോദരിമാർക്ക് ഒറ്റ വരൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ:ഇരട്ട സഹോദരിമാർ ഒന്നിച്ചു സ്‌നേഹിച്ച യുവാവിനെ തന്നെ ജീവിതത്തിലും ഒന്നിച്ചു സ്വയംവരം ചെയ്തു.വേറിട്ട പ്രണയത്തിന്റെ മാതൃകയായി മഹാരാഷ്ട്രയിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ.കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ എഞ്ചിനീയർമാരായ ഇരട്ടസഹോദരിമാർ അതുൽ എന്ന യുവാവിനെ വിവാഹം ചെയ്തത്.ഇരുവരുടെയും കുടുംബം വിവാഹത്തിന് സമ്മതം നൽകിയിരുന്നു. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സോലാപൂർ ജില്ലയിലെ അക്ലൂജ് ഗ്രാമത്തിൽവച്ചാണ് വ്യത്യസ്തമായ വിവാഹം നടന്നതെന്നാണ് വിവരം.സഹോദരിമാർക്ക് ചെറുപ്പം മുതൽ തന്നെ അതുലിനെ പരിചയമുണ്ടായിരുന്നു.കുറച്ച് നാളുകൾക്ക് മുമ്പ് പെൺകുട്ടികളുടെ അച്ഛൻ മരിച്ചു.തുടർന്ന് ഇവരുടെ അമ്മയ്ക്ക് അസുഖം ബാധിച്ചു. ഈ പ്രതിസന്ധിയില്ലെലാം സഹായത്തിനായി അതുൽ കൂടെയുണ്ടായിരുന്നു. അതുലിന്റെ കാറിലായിരുന്നു അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നത്.തുടർന്ന് അതുലും പെൺകുട്ടികളും അടുപ്പത്തിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.നാളുകൾ നീണ്ട അപൂർവ്വ പ്രണയത്തിനൊടുവിൽ ഇരുവരും ഒന്നിച്ചാണ് അതുലിനെ വിവാഹം ചെയ്യാമെന്ന തീരുമാനത്തിലേക്കെത്തിയത്.

വിവാഹകാര്യം ഇരുവരും വീട്ടിൽ അറിയിച്ചെങ്കിലും ഒരാളുടെ വിവാഹം നടത്താമെന്നായിരുന്നു മറുപടി.വീട്ടുകാരുടെ തീരുമാനം ഇരുവരും എതിർത്തു.പിന്നിട് ഇവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP