Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'താരങ്ങളെ കാണുമ്പോൾ പൊതുവിൽ ആവേശം കൊള്ളുന്നയാളല്ല ഞാൻ; എന്നാൽ ഷാരൂഖിനെ തൊട്ടടുത്ത് കാണാൻ കഴിഞ്ഞപ്പോൾ ഉണ്ടായത് വ്യത്യസ്തമായ അനുഭവമായിരുന്നു'; ഷാരൂഖ് ഖാനെ നേരിൽക്കണ്ട ഹോളിവുഡ് നടി ഷാരൺ സ്റ്റണ്ണിന്റെ പ്രതികരണം വൈറൽ

'താരങ്ങളെ കാണുമ്പോൾ പൊതുവിൽ ആവേശം കൊള്ളുന്നയാളല്ല ഞാൻ; എന്നാൽ ഷാരൂഖിനെ തൊട്ടടുത്ത് കാണാൻ കഴിഞ്ഞപ്പോൾ ഉണ്ടായത് വ്യത്യസ്തമായ അനുഭവമായിരുന്നു'; ഷാരൂഖ് ഖാനെ നേരിൽക്കണ്ട ഹോളിവുഡ് നടി ഷാരൺ സ്റ്റണ്ണിന്റെ പ്രതികരണം വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ഇന്ത്യൻ താരപ്പകിട്ടിന്റെ അവസാന വാക്കായി ലോക സിനിമാ മേഖലയിൽ തന്നെ അറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാൻ.ഇന്ത്യൻ സിനിമയെന്നാൽ ഷാരൂഖ് ഖാൻ എന്ന് ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന കാലമായിരുന്നു ഏതാനും വർഷങ്ങൾക്ക് മുമ്പ് വരേയും.സോഷ്യൽമീഡിയയും ഒടിടിയുമെല്ലാം വരുന്നതിന് മുമ്പ്.നിരവധി അനവധി താരങ്ങളും സൂപ്പർസ്റ്റാറുകളും ഷാരൂഖ് ഖാന് മുമ്പും ശേഷവും ബോളിവുഡിൽ പിറന്നെങ്കിലും അന്നും ഇന്നും ഒരു കിങ് മാത്രമേ ബോളിവുഡിലുള്ളൂ എന്ന് തന്നെ ഇപ്പോഴും പറയാൻ സാധിക്കും.ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോയും അദ്ദേഹത്തിന്റെ താരപ്പൊലിമ ഇന്നും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്.

സൗദി അറേബ്യയിൽ നടന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ തന്റെ അടുത്തിരുന്ന ഷാരൂഖിനെ കണ്ട് അമ്പരന്ന് ആശ്ചര്യപ്പെടുന്ന ഹോളിവുഡിലെ സൂപ്പർതാരം ഷാരൺ സ്റ്റോണിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സൗദി ചലച്ചിത്രോത്സവത്തിൽ ലോക സിനിമയിലെ വിവിധ താരങ്ങൾ പങ്കെടുക്കാനെത്തിയിരുന്നു.ഷാരൂഖ് ഖാന് പുറമേ, ഷാരൺ സ്റ്റോൺ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഒലിവർ സ്റ്റോൺ ഗയ് റിച്ചി തുടങ്ങിയവരും മേളയിൽ പങ്കെടുത്തു.

വിശിഷ്ടാതിഥികളുടെ സീറ്റിൽ തനിക്ക് തൊട്ടടുത്ത് ഇരിക്കുന്നത് ഷാരൂഖ് ഖാനാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഷാരൺ സ്റ്റോൺ അമ്പരന്നത്. ഹോളിവുഡിലെ സൂപ്പർ സ്റ്റാർ പോലും കിങ് ഖാന്റെ താരശോഭയ്ക്ക് മുന്നിൽ സ്വയം മറന്നുവെന്നാണ് ഷാരൂഖിന്റെ ആരാധകർ പറയുന്നത്. ഷാരൺ സ്റ്റോണിനെ കണ്ട ഷാരൂഖ് വിനയപൂർവം താരത്തെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഷാരൂഖ് ഖാനെ കണ്ടതിനെ കുറിച്ച് ഷാരൺ പറഞ്ഞത് ഇങ്ങനെയാണ്, ''എന്റെ രണ്ട് സീറ്റ് അപ്പുറത്താണ് ഷാരൂഖ് ഖാൻ ഇരുന്നത്. അദ്ദേഹം അവിടെ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. താരങ്ങളെ കാണുമ്പോൾ പൊതുവിൽ ആവേശം കൊള്ളുന്നയാളല്ല ഞാൻ, നിരവധി പേരെ എനിക്കറിയുകയും ചെയ്യാം. എന്നാൽ അദ്ദേഹത്തെ കണ്ടത് വ്യത്യസ്ത അനുഭവമായിരുന്നു''.സ്റ്റോൺ പറഞ്ഞു.

അതേസമയം, നീണ്ട ഇടവേളയ്ക്കു ശേഷം വമ്പൻ സിനിമകളുമായി ബോളിവുഡിൽ തിരിച്ചെത്താനൊരുങ്ങുകയാണ് ഷാരൂഖ്. ദീപിക പദുകോൺ നായികയാകുന്ന പഠാൻ ആണ് ആദ്യം റിലീസ് ചെയ്യുന്നത്. ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP