Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുക്രെയിനിൽ നിന്നും പിടിച്ചെടുത്ത ഡോൺബാസ് സന്ദർശിക്കാൻ ഒരുങ്ങി പുടിൻ; യുദ്ധം വിജയിച്ചെന്ന് തെളിയിക്കാനുള്ള നീക്കത്തിൽ നാറ്റോക്ക് ആശങ്ക;പുടിന്റെ കാമുകി ഒടുവിൽ നാടകീയമായി പ്രത്യക്ഷപ്പെട്ടു; യുക്രെയിനിൽ പ്രതിസന്ധി തുടരുമ്പോൾ

യുക്രെയിനിൽ നിന്നും പിടിച്ചെടുത്ത ഡോൺബാസ് സന്ദർശിക്കാൻ ഒരുങ്ങി പുടിൻ; യുദ്ധം വിജയിച്ചെന്ന് തെളിയിക്കാനുള്ള നീക്കത്തിൽ നാറ്റോക്ക് ആശങ്ക;പുടിന്റെ കാമുകി ഒടുവിൽ നാടകീയമായി പ്രത്യക്ഷപ്പെട്ടു; യുക്രെയിനിൽ പ്രതിസന്ധി തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: റഷ്യ പിടിച്ചടക്കി എന്ന അവകാശപ്പെടുന ഡോൺബാസ് മേഖലയിൽ വ്ളാഡിമിർ പുടിൻ സന്ദർശനം നടത്തുമെന്ന് ക്രെംലിൻ റഷ്യൻ മാധ്യമങ്ങളെ അറിയിച്ചു. തികച്ചും വ്യാജമായി ഉണ്ടാക്കിയത് എന്ന് ആരോപിക്കപ്പെടുന്ന, സെപ്റ്റംബറിൽ നടന്ന റഫറണ്ടത്തിൽ ഡോണ്ടെസ്‌കിലെ 99 ശതമാനം വോട്ടർമാരും ലുഹാൻസ്‌കിലെ 98 ശതമാനം വോട്ടർമാരും റഷ്യയിൽ ചേരാനാണ് ആഗ്രഹിച്ചിരുന്നത്. പുടിന്റെ സന്ദർശനം ഉടൻ തന്നെയുണ്ടാകുമെന്നാണ് പ്രസ്സ് സെക്രട്ടറി ഡിമിത്രി പെസ്‌കോവ് മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം, പരാജയപ്പെട്ട ഒരു യുദ്ധം വിജയിച്ചെന്ന് സ്വന്തം ജനതയുടെ മുൻപിൽ വരുത്തി തീർക്കാനുള്ള ഒരു ശ്രമമായിട്ടാണ് പാശ്ചാത്യ നിരീക്ഷകർ ഇതിനെ കാണുന്നത്. അതേസമയം പാശ്ചാത്യ ശക്തികളോടുള്ള ഒരു വെല്ലുവിളിയാണ് ഇതെന്നും ചിലർ പറയുന്നു. യൂറോപ്യൻ യൂണിയൻ, ജി 7 രാജ്യങ്ങൾ, ആസ്ട്രേലിയ എന്നിവരുമായി നേരത്തേ ധാരണയിലെത്തിയ, എണ്ണക്ക് 60 ഡോളർ പ്രൈസ് ക്യാപ് എന്നത് അംഗീകരിക്കില്ലെന്ന് മാധ്യമ സമ്മേളനത്തിൽ പെസ്‌കോവ് പറഞ്ഞത് ഇതിന്റെ സൂചനയാണെന്ന് അവർ പറയുന്നു.

അതേസമയം, പ്രൈസ് ക്യാപ് റഷ്യൻ സാമ്പത്തികരംഗത്തെ മുറിവേൽപിക്കുമെങ്കിലും ആഗോളാടിസ്ഥാനത്തിൽ എണ്ണവിലക്ക് സ്ഥിരത ഉണ്ടാക്കുമെന്നായിരുന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉറുസ്വലവോൺ ഡെർ ലെയെൻ പറഞ്ഞത്. എന്നാൽ, ഇത് യുക്രെയിൻ യുദ്ധം നടത്തിക്കൊണ്ടു പോകുന്നതിനുള്ള റഷ്യൻ സമ്പദ്സ്ഥിതിയെ ബാധിക്കില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

തീരെ ജനവാസമില്ലാതിരുന്ന മേഖലകളായിരുന്നു കിഴക്കൻയുക്രെയിനിലെ മിക്ക പ്രദേശങ്ങളും. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അന്നത്തെ സോവിയറ്റ് യൂണിയൻ റഷ്യൻ വംശജരെ ഈ മേഖലയിലേക്ക് കുടിയേറാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു റഷ്യൻവത്ക്കരണം ഇവിടെ നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ക്രീമിയ, ഡോൺബാസ്സ് തുടങ്ങിയ ഇടങ്ങളിൽ റഷ്യൻ കർഷകർക്ക് വലിയൊരു ഭൂരിപക്ഷവുമുണ്ട്. റഷ്യൻ ഭാഷയും സംസ്‌കാരവുമൊക്കെ തന്നെയാണ് ഈ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്നതും.

യുക്രെയിൻ സംസ്‌കാരത്തെ ഈ മേഖലയിൽ നിന്നും കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും സോവിയറ്റ് യൂണിയന്റെ പതനശേഷം, റഷ്യയിൽ നിന്നും വിട്ടുപോകാനായിരുന്നു ഈ മേഖലയിലുള്ളവർ വോട്ട് ചെയ്തത്. എന്നാൽ, പിന്നീട് വിഘടനവാദികൾ റഷ്യയുടെ പിന്തുണയോടെ ഈ മേഖലയിൽ മേൽക്കൈ നേടുകയായിരുന്നു. 2014-ൽ ക്രീമിയയിൽ റഫറണ്ടം നടത്തിയപ്പോൾ 97 ശതമാനം പേർ റഷ്യയ്ക്കൊപ്പം പോകാനായിരുന്നു വോട്ട് ചെയ്തത്. എന്നാൽ, നിറയെ കൃത്രിമത്വം ആരോപിക്കപ്പെടുന്ന ഈ റഫറണ്ടത്തെ അമേരിക്കയോ, യൂറോപ്യൻ യൂണിയനോ, യുക്രെയിനോ അംഗീകരിച്ചിട്ടില്ല.

അതേസമയം, 2022 ഫെബ്രുവരി 24 ന് യുക്രെയിൻ യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുൻപായി ഡോണ്ടെസ്‌കിനെയും ലുഹാൻസ്‌കിനേയും സ്വതന്ത്ര റിപ്പബ്ലിക്കുകളായി റഷ്യ അംഗീകരിക്കുകയായിരുന്നു. 2022 സെപ്റ്റംബർ ആയപ്പോഴേക്കും ഡോണ്ടെസ്‌ക്, ലുഹാൻസ്‌ക് മേഖലകളിലെ പല സ്ഥലങ്ങളും റഷ്യൻ നിയന്ത്രണത്തിലായി. തുടർന്ന് ഇവിടെയും റെഫറണ്ടം നടത്തുകയായിരുന്നു. ഇതിലും മുഴുവൻ കൃത്രിമത്വം നടന്നു എന്നാണ് യുക്രെയിനും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നത്.

അതിനിടയിൽ, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ കാമുകി പതിവില്ലാത്തത് പോലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതും വാർത്തയായിരിക്കുകയാണ്. ഒളിംപിക്സ് സ്വർണ്ണമെഡൽ ജേതാവ് കൂടിയായ അലിന കബേവ എന്ന 39 കാരി വളരെ അപൂർവ്വമായി മാത്രമെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറുള്ളു. ജിംനാസ്റ്റിക് താരമായ അവർ ഇന്നലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ഒരു ജിംനാസ്റ്റിക് കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു.

സോച്ചിയിലെ പുതിയ സമുച്ചയത്തിന്റെ ഉദ്ഘാടനവേളയിൽ പക്ഷെ അവർ പുടിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല. ഏണിപ്പടീയിൽ നിന്നും കാൽ തെറ്റി വീണു എന്നും കാൻസർ ബാധിതനാണ് എന്നും മറ്റ് അനവധി ആരോഗ്യ പ്രശ്നങ്ങൾ പുടിന് ഉണ്ട് എന്നുമൊക്കെയുള്ള സംസാരം നടക്കുന്നതിനിടയിൽ അവർ പക്ഷെ അതിനെ കുറിച്ചൊന്നും സംസാരിച്ചില്ല എന്നത് ശ്രദ്ധേയമായി. അതുപോലെ യുക്രെയിൻ യുദ്ധത്തെ കുറിച്ചും അവർ പരാമർശിച്ചില്ല.

ഈ വർഷം മെയ്‌ മാസത്തിൽ കബേവ ഗർഭിണി ആയെന്നും എന്നാൽ, ഇപ്പോൾ ഒരു കുട്ടി ജനിക്കുന്നത് ആശാസ്യമല്ലെന്ന് ചിന്തിച്ച പുടിൻ നിർബന്ധിപ്പിച്ച് ആ ഗർഭം അലസിപ്പിച്ചു എന്നുമൊക്കെയുള്ള വാർത്തകൾ പരന്നിരുന്നു. എന്നാൽ, അതിനെ കുറിച്ച് കൂടൂതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല,. അതുകൊണ്ടു തന്നെ ആ വാർത്ത സത്യമാണെന്ന് സ്ഥിരീകരിക്കാനും ആയിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP