Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ജീവിതച്ചെലവിലെ വർധന ഏറ്റവും കുറഞ്ഞ നിലയിൽ; പ്രതിശീർഷ വരുമാനത്തിൽ 57 ശതമാനം വർധനവ്

ഇന്ത്യയിൽ ജീവിതച്ചെലവിലെ വർധന ഏറ്റവും കുറഞ്ഞ നിലയിൽ; പ്രതിശീർഷ വരുമാനത്തിൽ 57 ശതമാനം വർധനവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ ജീവിതച്ചെലവിലെ വർധന ഏറ്റവും കുറഞ്ഞ നിലയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മറ്റു രാജ്യങ്ങളിൽ ജീവിതച്ചെലവ് കുതിച്ചുയർന്നപ്പോൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്, യുകെ, ജർമനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിതച്ചെലവിലെ വർധന ഏറ്റവും കുറവ് ഇന്ത്യയിലാണ്.

നാലു രാജ്യങ്ങളിലെയും ജീവിതച്ചെലവ് രൂപയെ അടിസ്ഥാനമാക്കി (എക്‌സ്‌ചേഞ്ച് റേറ്റ്) കണക്കാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. 2021 സെപ്റ്റംബറിൽ ഈ രാജ്യങ്ങളിലെ ജീവിതച്ചെലവ് 100 രൂപയാണ് എന്നു സങ്കൽപിച്ചാൽ, ഇപ്പോൾ ഏറ്റവും കൂടുതൽ ചെലവ് യുകെയിലാണ്; 123 രൂപ. രണ്ടാമത് ജർമനി; 120 രൂപ. മൂന്നാമത് യുഎസ്; 112.5 രൂപ. നാലാമതാണ് ഇന്ത്യ; 112.1 രൂപ.

പ്രതിശീർഷ വരുമാനത്തിൽ 57% വർധന
രാജ്യാന്തര നാണയനിധിയുടെ കഴിഞ്ഞ എട്ട് വർഷത്തെ കണക്ക് അനുസരിച്ച് ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തിലുണ്ടായത് 57% വർധനയാണെന്നും റിപ്പോർട്ട് പറയുന്നു. മറ്റു രാജ്യങ്ങളിലെ വർധന ഇങ്ങനെ: ചൈന 88%, യുഎസ് 36%, യുകെ 1%, ഫ്രാൻസ് -5%, റഷ്യ 5%, ഇറ്റലി 6%, ബ്രസീൽ 27%, ജർമനി 1%, ജപ്പാൻ 11%

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP