Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി മിശിഹായുടെ അത്ഭുത പാദചലനം; വിസ്മയ ഗോളുമായി അർജന്റീനയെ മുന്നിലെത്തിച്ച് മെസി; ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് അൽവാരസിന്റെ മിന്നും ഗോൾ; ആശ്വാസ ഗോളുമായി ഗുഡ്വിനും; ഓസ്ട്രേലിയ കീഴടക്കി അർജന്റീന ക്വാർട്ടറിൽ; അതിരുകളില്ലാത്ത ആഘോഷത്തിൽ ആരാധകർ

ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി മിശിഹായുടെ അത്ഭുത പാദചലനം; വിസ്മയ ഗോളുമായി അർജന്റീനയെ മുന്നിലെത്തിച്ച് മെസി; ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് അൽവാരസിന്റെ മിന്നും ഗോൾ; ആശ്വാസ ഗോളുമായി ഗുഡ്വിനും; ഓസ്ട്രേലിയ കീഴടക്കി അർജന്റീന ക്വാർട്ടറിൽ; അതിരുകളില്ലാത്ത ആഘോഷത്തിൽ ആരാധകർ

സ്പോർട്സ് ഡെസ്ക്

ദോഹ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി അർജന്റീന ക്വാർട്ടറിൽ. ആദ്യപകുതിയിലെ ലയണൽ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റിൽ ജൂലിയൻ ആൽവാരസാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ഗോളിയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. എന്നാൽ 77ാം മിനിറ്റിൽ പകരക്കാരൻ താരം ക്രെയ്ഗ് അലക്‌സാണ്ടർ ഗുഡ്വിനിലൂടെ തിരിച്ചടിച്ച് ഓസ്‌ട്രേലിയ ആരാധകരെ ഞെട്ടിച്ചു.



35ാം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. . നിക്കോളാസ് ഒട്ടാമെൻഡിയുടെ പാസിൽനിന്നാണ് ലയണൽ മെസ്സി ലക്ഷ്യം കണ്ടത്. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ മെസ്സിയുെട ആദ്യ ഗോൾ കൂടിയാണിത്. അർജന്റീനയ്ക്ക് അനുകൂലമായി ഓസീസ് ബോക്‌സിനു പുറത്ത് വലതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്‌സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് താരങ്ങൾ പ്രതിരോധിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഫലം, പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡി, ഓടിയെത്തിയ മെസ്സിക്ക് കാൽപ്പാകത്തിന് മുന്നിൽ വച്ചുകൊടുത്തു. മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് പ്രതിരോധം തകർത്ത് ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും മറികടന്ന് വലയിലെത്തി.



ഗോൾപോസ്റ്റിനു മുന്നിൽ അനാവശ്യമായി പന്തു തട്ടിക്കളിച്ച ഓസീസ് താരങ്ങളുടെ പിഴവിൽ നിന്നാണ് അർജന്റീനയുടെ രണ്ടാം ഗോൾ പിറന്നത്. 57ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. സ്വന്തം ഗോൾമുഖത്തെത്തിയ പന്ത് അടിച്ചകറ്റി അപകടം ഒഴിവാക്കുന്നതിനു പകരം പാസ് ചെയ്ത് കളിക്കാൻ ശ്രമിച്ച ഓസീസ് താരങ്ങളുടെ പിഴവിൽ നിന്നാണ് അർജന്റീന രണ്ടാം ഗോൾ നേടിയത്. അർജന്റീനയുടെ ഒരു മുന്നേറ്റം നിഷ്ഫലമാക്കി പന്ത് പിടിച്ചെടുത്ത ഓസീസ് ഗോൾകീപ്പർ അത് ഇടതുവിങ്ങിലെ താരത്തിനു നീട്ടിയെറിഞ്ഞുനൽകി. അർജന്റീന സമ്മർദ്ദം ചെലുത്തിയതോടെ പന്ത് റൗൾസ് വഴി വീണ്ടും ഗോൾകീപ്പറിലേക്ക്. ഇതിനിടെ രണ്ട് അർജന്റീന താരങ്ങൾ സമ്മർദ്ദം ചെലുത്തി ഓടിയെത്തിയതോടെ ഗോൾകീപ്പറിനു പിഴച്ചു. പന്തു പിടിച്ചെടുത്ത ജൂലിയൻ അൽവാരസ് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് തഴുകിവിട്ടു. സ്‌കോർ 2 -0.



പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന ബഹുദൂരം മുന്നിൽനിന്ന ആദ്യപകുതിയിൽ, ഹൈപ്രസിങ്ങിലൂടെ ഓസീസും സാന്നിധ്യമറിയിച്ചു. ഇടയ്ക്കിടെ ഓസീസ് താരങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ അർജന്റീന ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് മെസ്സിയിലൂടെ അർജന്റീന ലീഡ് നേടിയത്.



പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് അർജന്റീന ഇറങ്ങിയത്. പരുക്കേറ്റ എയ്ഞ്ചൽ ഡി മരിയയ്ക്കു പകരം അലെസാന്ദ്രോ ഗോമസ് ആദ്യ ഇലവനിൽ ഇടംനേടി. ഡെന്മാർക്കിനെ തോൽപ്പിച്ച ടീമിൽ ഓസ്‌ട്രേലിയയും ഒരു മാറ്റം വരുത്തി. ഇടതുവിങ്ങിൽ ബക്കൂസിനു പകരം ഗുഡ്വിൻ എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP