Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിനെ വിട്ടയച്ച് കോടതി; വിദ്യാർത്ഥി നേതാവിനെ വെറുതെ വിട്ടത് ചാന്ദ്ബാഗിലെ കല്ലേറ് കേസിൽ

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിനെ വിട്ടയച്ച് കോടതി; വിദ്യാർത്ഥി നേതാവിനെ വെറുതെ വിട്ടത് ചാന്ദ്ബാഗിലെ കല്ലേറ് കേസിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വിട്ടയച്ച് കോടതി ഉത്തരവ്.കലാപവുമായി ബന്ധപ്പെട്ട് ചാന്ദ്ബാഗിലുണ്ടായ കല്ലേറ് കേസിലാണ് ഉമർ ഖാലിദിനെ വെറുതെ വിട്ടിരിക്കുന്നത്.മറ്റൊരു വിദ്യാർത്ഥി നേതാവ് ഖാലിദ് സൈഫിയെയും ഡൽഹി കർക്കദ്ദൂമ കോടതി ഈ കേസിൽ വെറുതെ വിട്ടിട്ടുണ്ട്.ഇരുവർക്കുമെതിരെ തെളിവില്ലെന്ന് കാട്ടിയാണ് കോടതി നടപടി.

അതേസമയം ഡൽഹി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ പ്രതിയായ ഖാലിദിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.2020 ഫെബ്രുവരി 24 ന് മെയിൻ കരവാൽ നഗർ റോഡിൽ കലാപകാരികളായ ജനക്കൂട്ടം കല്ലെറിഞ്ഞുവെന്നും സമീപത്തെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട നിരവധി വാഹനങ്ങൾക്ക് തീയിട്ടുവെന്നും കോൺസ്റ്റബിൾ സംഗ്രാം സിങ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP