Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാറിൽ നിന്ന് ലക്ക് കെട്ടിറങ്ങിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; കല്ല് കൊണ്ട് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്; സംഭവം വെള്ളിയാഴ്ച രാത്രി തിരൂരിൽ

ബാറിൽ നിന്ന് ലക്ക് കെട്ടിറങ്ങിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; കല്ല് കൊണ്ട് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്; സംഭവം വെള്ളിയാഴ്ച രാത്രി തിരൂരിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ബാറിൽ നിന്ന് ലക്കുകെട്ട് പുറത്തിറങ്ങിയ മദ്യപസംഘം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. സംഘം യുവാവിന്റെ തലയിൽ കല്ല് കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തിരൂർ നഗരത്തിലാണ് അർധരാത്രി ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടലുണ്ടായത്. സിറ്റി ജങ്ഷനിൽ ഇന്നലെ രാത്രി സംഘം അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു.

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ലഹരി സംഘങ്ങൾ ഏറ്റുമുട്ടിയത്. പോർവിളികളുമായി പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ ഒരാൾ എതിരാളിയുടെ തലയിൽ കല്ല് കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഇതോടെ ഇയാൾ വീണു. ചോരയിൽ കുളിച്ചു കിടന്ന ഇയാളെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കഞ്ചാവ് വിൽപ്പന സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP