Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗുജറാത്തിൽ അവസാന ഘട്ട വോട്ടെടുപ്പ് അഞ്ചിന്; മടിച്ചു നിൽക്കാതെ എല്ലാവരും കൂട്ടമായെത്തി വോട്ടു ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഗുജറാത്തിൽ അവസാന ഘട്ട വോട്ടെടുപ്പ് അഞ്ചിന്; മടിച്ചു നിൽക്കാതെ എല്ലാവരും കൂട്ടമായെത്തി വോട്ടു ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂസ് ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ നഗര മേഖലയിലെ വോട്ടർമാരോട് അഭ്യർത്ഥനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കന്നി വോട്ടർമാരടക്കം എല്ലാവരും മടിച്ചു നിൽക്കാതെ കൂട്ടമായെത്തി വോട്ടു ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭ്യർത്ഥന.

ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥന നടത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ സൂറത്ത്, രാജ്‌കോട്ട്, ജാംനഗർ തുടങ്ങിയ നഗരങ്ങളിൽ 2017 നെ അപേക്ഷിച്ച് വോട്ടിങ് ശതമാനം കുറഞ്ഞിരുന്നു.

സംസ്ഥാന ശരാശരിയേക്കാളും കുറവായിരുന്നു ഈ നഗരങ്ങളിലെ വോട്ടിങ്. പല നിയോജക മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം വർധിച്ചപ്പോൾ നഗരങ്ങളിലെ വോട്ടിങ് ശതമാനം 62.53 ശതമാനമാണ് രേഖപ്പെടുത്തിയത്. 2017ൽ 75.6 ശതമാനമായിരുന്നു വോട്ടിങ് നിരക്കെങ്കിൽ ഇത്തവണ നിന്ന് 13 ശതമാനം കുറഞ്ഞെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നഗര പ്രദേശങ്ങളിലാണ് വോട്ടിങ് കുറവെന്നും കമ്മീഷൻ പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അവസാനിച്ചിരുന്നു. ഡിസംബർ 5 നാണ് ഗുജറാത്തിൽ അവസാനഘട്ട തെരഞ്ഞെടുപ്പ്. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ തുടങ്ങിയ നഗരങ്ങളുൾപ്പെടെ വടക്കൻ, മധ്യ ഗുജറാത്തിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായി 800-ലധികളാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്. ഡിസംബർ എട്ടിന് വോട്ടെണ്ണൽ.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ എന്നിവരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) എന്നിവരാണ് പ്രധാനമായി മത്സരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ചിലയിടങ്ങളിൽ വിമത സ്ഥാനാർത്ഥികളുടെ വെല്ലുവിളിയും ബിജെപി നേരിടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP