Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

60 നിലകൾ ഓടിക്കയറിയത് 37 മിനിറ്റുകൊണ്ട്; സാഹസിക കായികപ്രവർത്തനത്തിലൂടെ 710 കലോറി എരിഞ്ഞില്ലാതായെന്ന് ദുബായ് രാജകുമാരൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി കിരീടാവകാശിയുടെ 'ബുർജ് ഖലീഫ ചലഞ്ച്'

60 നിലകൾ ഓടിക്കയറിയത് 37 മിനിറ്റുകൊണ്ട്; സാഹസിക കായികപ്രവർത്തനത്തിലൂടെ 710 കലോറി എരിഞ്ഞില്ലാതായെന്ന് ദുബായ് രാജകുമാരൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി കിരീടാവകാശിയുടെ 'ബുർജ് ഖലീഫ ചലഞ്ച്'

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്:'ബുർജ് ഖലീഫ ചലഞ്ച്' എന്ന പേരിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ 160 ഓളം നിലകൾ നടന്നുകയറി ദുബായ് രാജകുമാരൻ.160 നിലകളുടെ പടവുകൾ വെറും 37 മിനിറ്റും 38 സെക്കന്റുമെടുത്താണ് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടന്നുകയറിയത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രാജകുമാരൻ തന്റെ സാഹസിക പ്രവർത്തി പുറംലോകത്തെ അറിയിച്ചത്.സാഹസിക കായികപ്രവർത്തനത്തിലൂടെ 710 കലോറി എരിഞ്ഞില്ലാതായെന്നും ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.10 പേരടങ്ങുന്ന സംഘം നടക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന വീഡിയോയും ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

നേരത്തേയും തന്റെ സാഹസിക പ്രവൃത്തികളിലൂടെ ശൈഖ് ഹംദാൻ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.ആരോഗ്യകരമായ ജീവിതത്തിന് ജനങ്ങളിൽ വ്യായാമശീലം പ്രോത്സാഹിപ്പിക്കാൻ ദുബായ് ഫിറ്റ്നെസ് ചലഞ്ചിന് നേതൃത്വം നല്കുന്നതുൾപ്പടെ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ഒട്ടേറെ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP