Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് വയസിൽ താഴെയുള്ള കുട്ടികളുടെ ജീവനെടുക്കുന്ന സ്‌ട്രെപ്-എ വൈറസ് ബ്രിട്ടനിൽ പടരുന്നു; ഇതുവരെ മരിച്ചത് ആറ് കുട്ടികൾ; അപകടകാരിയല്ലാത്ത രോഗം രൂപം മാറിയത് കോവിഡോടെ

നാല് വയസിൽ താഴെയുള്ള കുട്ടികളുടെ ജീവനെടുക്കുന്ന സ്‌ട്രെപ്-എ വൈറസ് ബ്രിട്ടനിൽ പടരുന്നു; ഇതുവരെ മരിച്ചത് ആറ് കുട്ടികൾ; അപകടകാരിയല്ലാത്ത രോഗം രൂപം മാറിയത് കോവിഡോടെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ സ്‌ട്രെപ്-എ വൈറസ് പടർന്നു പിടിക്കുന്നു. നാലു വയസിൽ താഴെയുള്ള കുട്ടികളുടെ ജീവനെടുക്കുന്ന ഈ മാരക രോഗം ബാധിച്ച് ഇതുവരെ ആറു കുട്ടികൾ മരണമടഞ്ഞു. പൊതുവേ അപകടകാരിയല്ലാത്ത ഈ രോഗം കോവിഡ് വന്നപ്പോൾ രൂപം മാറിയതോടെയാണ് മരണം വിതച്ച് തുടങ്ങിയത്. അഞ്ചു കുട്ടികൾ ഇംഗ്ലണ്ടിലും ഒരു കുട്ടി വെയിൽസിലുമാണ് മരണത്തിന് കീഴടങ്ങിയത്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുട്ടികളുടെ എണ്ണത്തിൽ സാധാരണയേക്കാളും അഞ്ചിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണയായി സ്‌ട്രെപ് ഏ വൈറസ് ആന്റിബയോട്ടിക്കുകൾ എടുക്കുന്നതോടെ മാറുകയാണ് പതിവ്. വളരെ കുറച്ച് കേസുകളിൽ മാത്രമാണ് അസുഖം ഗുരുതരമാകുന്നത്. എന്നാൽ കോവിഡിന് ശേഷം സ്ഥിതി മാറിയതായാണ് റിപ്പോർട്ട്.

സ്‌ട്രെപ് ഏ വൈറസ് ബാധിച്ച് ഇംഗ്ലണ്ടിൽ നിന്നുള്ള കമില്ലാ റോസ് എന്ന കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. വെള്ളിയാഴ്ച വൈകിട്ട് വരെ കൂട്ടുകാരുമൊത്ത് ഡാൻസ് ചെയ്ത് നടന്ന കുട്ടിയാണ് തിങ്കളാഴ്ച രാവിലെ ആയപ്പോഴേക്കും ആശുപത്രി വെന്റിലേറ്ററിൽ മരണത്തോട് മല്ലടിക്കുന്നത്. ലിവർപൂളിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച വരെ കുട്ടിക്ക് ഒരു കുഴപപ്പവുമില്ലായിരുന്നു. ശനിയാഴ്ചയോടെ പനിബാധിച്ച കുട്ടിയെ തിങ്കളാഴ്ചയാണ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ വിന്ററിൽ ആറു കുട്ടികളാണ് സ്‌ട്രെപ് -എ ബാധിച്ച് മരിച്ചത്. കൊലയാളി വൈറസ് നിരവധി കുട്ടികളിലേക്ക് പകരുന്നുമുണ്ട്. സാധാരണ ഗതിയിൽ പേടിക്കാനില്ലാത്ത ഈ വൈറസ് രോഗം കോവിഡിന് ശേഷം കുട്ടികളിൽ അഞ്ചിരട്ടിയായാണ് പടരുന്നത്. വരുന്ന ആഴ്ചകളിൽ അസുഖം ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയർന്നേക്കുമെന്ന ആശങ്കയും ശക്തമാണ്. അസുഖം ബാധിച്ചാൽ വളരെ പെട്ടെന്നാണ് കുട്ടികളുടെ നില വഷളാകുന്നത്.

അപൂർവ്വമായി സ്‌ട്രെപ് -എ വൈറസ് ശരീരത്തെ ആഴത്തിൽ ബാധിക്കുകയും സെപ്‌സിസ് പോലെ ജീവന് ആപത്തായ അസുഖമായി മാറുകയും ചെയ്യുന്നു. ഇതുവരെ ആന്റിബയോട്ടിക്‌സുകൾ ഉപയോഗിച്ച് ഈ അസുഖം ചികിത്സിച്ച് മാറ്റിയിരുന്നു. എന്നാൽ രോഗത്തിന്റെ രൂപം കോവിഡിന് ശേഷം മാറിയതാണ് ആശങ്കയായിരിക്കുന്നത്. കോവിഡ് വന്നതോടെ ലോക്ഡൗൺ ചെയ്തതാണ് ഇത്തരത്തിൽ കേസുകൽ വർദ്ധിക്കാൻ കാരണമായതെന്നാണ് വിദഗ്ദർ പറയുന്നത്. അടച്ചു പൂട്ടൽ വന്നതോടെ കുട്ടികൾ വീട്ടിൽ തളച്ചിടപ്പെട്ടപ്പോൾ അവരുടെ സ്വാഭാവിക പ്രതിരോധ ശേഷി നഷ്ടപ്പെട്ടതും സ്‌ട്രെപ്-എ വൈറസ് ബഗുകളോടുള്ള പ്രതിരോധ ശേഷി നഷ്ടമാകുകയും ചെയ്തു.

സാധാരണയായി കാണപ്പെടുന്ന ഈ ബഗ് കോവിഡ് പടരുന്ന അതേ രീതിയിലാണ് പകരുന്നത്. അടുത്തിടപെഴകൽ, തുമ്മുക, ഉമ്മവയ്ക്കുക, തൊട്ടുരുമുക എന്നീ പ്രവൃത്തികളിലൂടെ പനി എത്തുന്നു. സ്‌ട്രെപ്-ഏ വൈറസിന്റെ അതീവ ഗുരുതര വകഭേദമായ ഇൻവാസീവ് ഗ്രൂപ് എ സ്‌ട്രെപ് ആണ് ഈ വർഷം പിടിമുറുക്കിയിരിക്കുന്നത്.അതാണ് മരണകാരണമായി മാറിയിരിക്കുന്നതെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു വയസ്സിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള നിരവധി കുട്ടികളെ ഇതിനകം രോഗം ബാധിച്ചു കഴിഞ്ഞു. ഒരു ലക്ഷം കുട്ടികളിൽ 2.3 പേരിൽ രോഗം കണ്ടെത്തിക്കഴിഞ്ഞു. കോവിഡിന് മുമ്പ് ഇത് ഒരു ലക്ഷം കുട്ടികളിൽ 0.5 ശതമാനം മാത്രമായിരുന്നു.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ട് അുസരിച്ച് 851 കേസുകൾ ഇതനകം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. കോവിഡിന് മുൻപ് ഇതു വെറും 186 മാത്രമായിരുന്നു. രക്ഷിതാക്കൾ കുട്ടികളെ വളരെയധികം ശ്രദ്ധിക്കണമെന്നും ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കുകയോ ഡീഹൈഡ്രേഷൻ ഉണ്ടാവുകയോ ചെയ്താൽ ജിപിയെ കാണിക്കുകയും വേണം. ശരീരത്തിന്റെ താപനിയ 38ന് മുകളിലേക്ക് ഉയരുകയോ വിയർക്കുകയോ നെഞ്ചിടിപ്പ് അമിതമാവുകയോ ചെയ്താൽ ശ്രദ്ധിക്കണം. കുട്ടികൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയോ തൊലിപ്പുറമോ ചുണ്ടോ നീലനിറത്തിലാവുകയോ ചെയ്താൽ രക്ഷിതാക്കൾ 999ൽ വിളിക്കുകയും അ&ഋ ൽ ബന്ധപ്പെടുകയോ ചെയ്യണം. കുട്ടികളെ നന്നായി സോപ്പ് ഉപയോഗിച്ച് കൈകഴുവിക്കാൻ രക്ഷിതാക്കൾ ശീലിപ്പിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു ഉപയോഗിക്കാൻ ശീലിപ്പിക്കണം.

എന്താണ് സ്‌ട്രെപ്-എ വൈറസ്?

കുട്ടികളിൽ സാധാരണ കാണുന്ന പനിയാണ് ഇത്. ബാക്്ടീരിയ മൂലമുണ്ടാകുന്ന നിരവധി ഇൻഫെക്ഷനുകളാണ് ഇത്. തൊണ്ടയിൽ കരകരപ്പ്, ടോൺസ്ലൈറ്റിസ്, സ്‌കിൻ ഇൻഫെക്ഷനായ ഇംപെക്ടികോ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് സ്‌കാർലെറ്റ് ഫീവറിനും കാരണമായേക്കും. ഒരു ലക്ഷണങ്ങളുമില്ലാതെയും ബാക്ടീരിയ വരാം. കൂടുതൽ കുട്ടികളിലും വളരെ ചെറിയ രീതിയിൽ മാത്രമാണ് ഈ അസുഖം ബാധിക്കാറ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ചിലസമയത്ത് ഇത് ജീവന് ആപത്തായ റുമാറ്റിക് ഫീവറായും മാറാറുണ്ട്. വളരെ അപൂർവ്വമായി മാത്രം മരണത്തിലേക്ക് നയിക്കുന്ന iGAS ആയും പരിണമിക്കാറുണ്ട്.


iGAS ബാധിക്കുന്നത് ബാക്ടീരിയ ശരീരത്തെ ആഴത്തിലേക്ക് ഇറങ്ങുന്നതോടെയാണ്. അതായത് ബ്ലഡിലേക്കും മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും ബാക്ടീരിയ എത്തുകയാണെങ്കിൽ ശഏഅട ആയി മാറാം. 'flesh-eating disease' എന്നും അറിയപ്പെടാറുണ്ട്.

എന്തൊക്കെയാണ് സ്‌ട്രെപ്-എ വൈറസിന്റെ ലക്ഷണങ്ങൾ

വിവിധ തരത്തിലുള്ള അതിഗുരുതര രോഗമായി മാറുന്ന ഒനനാണ് സ്‌ട്രെപ് എ വൈറസ്. വളരെ ചെറിയ ലക്ഷണങ്ങളോടെയാണ് ഇതിന്റെ തുടക്കം. തൊലിപ്പുറത്ത് പാടുകൾ, തൊണ്ടയിൽ കരകരപ്പ്, കവിളുകൾ വീർത്തിരിക്കുക, മസിൽ പെയിൻ, ഉയർന്ന പനി, ചെവി വേദന. തൊലിപ്പുറത്ത് ചൊറിച്ചിൽ ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഒരാഴ്ചയോളം നീണ്ടു നിൽക്കും. ചിലരിൽ ലക്ഷണമില്ലാതെയും സ്‌ട്രെപ് എ എത്താറുണ്ട്. രണ്ടു മുതൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് ഇവരിൽ രോഗം ബാധിച്ചതായി തിരിച്ചറിയുക. തൊണ്ട ചൊറിച്ചിൽ അടക്കമുള്ള ലക്ഷണങ്ങൾ ഒരാഴ്ചയ്യ്ക്കുല്ലിൽ മാറിയില്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുകയോ 111ൽ വിളിക്കുകയോ ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP