Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും ആന ഇടഞ്ഞു; ഇടഞ്ഞത് ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ് 'വൈറലായ' കൊമ്പൻ ദാമോദർ ദാസ് തന്നെ

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും ആന ഇടഞ്ഞു; ഇടഞ്ഞത് ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ് 'വൈറലായ' കൊമ്പൻ ദാമോദർ ദാസ് തന്നെ

സ്വന്തം ലേഖകൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും ആന ഇടഞ്ഞു. ഇക്കഴിഞ്ഞ നവംബർ പത്തിന് വിവാഹ സംഘത്തിന്റെ സാന്നിധ്യത്തിൽ ഇടഞ്ഞ് 'വൈറലായ' കൊമ്പൻ ദാമോദർ ദാസ് തന്നെയാണ് വീണ്ടും ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഇടഞ്ഞത്. വെള്ളിയാഴ്ച രാവിലെ കാഴ്ചശീവേലിക്ക് ശേഷം 9.30ഓടെ ക്ഷേത്രത്തിന് പുറത്തുകൊണ്ടുവന്നപ്പോഴാണ് പടിഞ്ഞാറേ ഗോപുരനടയിൽ വെച്ച് ഇടഞ്ഞത്.

മൂന്നാഴ്ച മുമ്പ് സംഭവിച്ചതുപോലെ പാപ്പാൻ രാധാകൃഷ്ണൻ തന്നെയായിരുന്നു ഉന്നം. പാപ്പാൻ വിദഗ്ധമായി ഒഴിഞ്ഞു മാറി. ആന ഇടഞ്ഞതോടെ പടിഞ്ഞാറെ ഗോപുരവാതിൽ അടച്ച് ഭക്തരെ നിയന്ത്രിച്ചു. രണ്ടാം പാപ്പാൻ വി സി. മണികണ്ഠൻ ഈ സമയം ആനപ്പുറത്തുണ്ടായിരുന്നു.

മഴ വെള്ളം ഒഴുകി പോകാൻ സ്ഥാപിച്ച പ്ലാസ്റ്റിക്ക് പൈപ്പ് ആന വലിച്ചെറിഞ്ഞു. മറ്റ് ആനകളുടെ പാപ്പാന്മാർ എത്തിയാണ് തളച്ചത്. പിന്നീട് ആനത്താവളത്തിലേക്ക് മാറ്റി. ദാമോദർദാസ് വധൂവരന്മാരുടെ സാന്നിധ്യത്തിൽ ഇടഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് പാപ്പാനെ ആക്രമിക്കാൻ ആന ശ്രമിച്ചെങ്കിലും മുണ്ട് മാത്രമാണ് തുമ്പിക്കൈയിൽ കിട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP