Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ല; ജില്ലയിൽ സന്ദർശനം നടത്തുന്നത് അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് സുരേഷ്; ശശി തരൂരിന്റെ കോട്ടയം സന്ദർശനത്തിൽ നിന്ന് വിട്ടു നിൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും നാട്ടകം സുരേഷും; പത്തനംതിട്ടയിലെ പരിപാടിയിൽ സംഘാടകർ ക്ഷണിച്ചിട്ടുണ്ടങ്കിലും ഡിസിസി പ്രസിഡന്റ് പങ്കെടുക്കില്ല

കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ല; ജില്ലയിൽ സന്ദർശനം നടത്തുന്നത് അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് സുരേഷ്; ശശി തരൂരിന്റെ കോട്ടയം സന്ദർശനത്തിൽ നിന്ന് വിട്ടു നിൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും നാട്ടകം സുരേഷും; പത്തനംതിട്ടയിലെ പരിപാടിയിൽ സംഘാടകർ ക്ഷണിച്ചിട്ടുണ്ടങ്കിലും ഡിസിസി പ്രസിഡന്റ് പങ്കെടുക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശശി തരൂർ എംപിയുടെ ഇന്നത്തെ കോട്ടയം ജില്ലാ സന്ദർശനവും വിവാദത്തിൽ. കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദർശനത്തിൽ നിന്ന് വിട്ടുനിൽകും. ശശി തരൂർ ജില്ലയിൽ സന്ദർശനം നടത്തുന്നത് അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ശശി തരൂരിന്റെ ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഒന്നും പറയാതെ കട്ട് ചെയ്‌തെന്നും യൂത്ത് കോൺഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നും സുരേഷ് ആരോപിച്ചു. താരിഖ് അൻവറിന്റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് വിശദീകരിച്ചു. ശശി തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകും.

അതേസമയം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. വിവാദങ്ങളുടെ ഭാഗമാകാൻ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനിൽക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പരിപാടി സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കോൺഗ്രസുമായി കൂടിയാലോചന നടത്തിയില്ല. പരിപാടിക്കെതിരെ പരാതി ലഭിച്ചു. ഇത് അച്ചടക്ക സമിതി പരിശോധിക്കാനിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ഡോ ശശി തരൂർ പാർട്ടിയിൽ സമാന്തരനീക്കം നടത്തുമെന്ന് കരുതുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പാർട്ടി ചട്ടക്കൂട് ആര് മറികടക്കുന്നതിനും കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ടയിൽ ഇന്ന് വൈകിട്ട് 5.30നാണ് യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. വർഗീയ ഫാസിസം ഇന്നിന്റെ കാവലാൾ എന്ന വിഷയത്തിലാണ് ശശി തരൂർ സംസാരിക്കുക. തിരുവനന്തപുരത്ത് മേയർക്കെതിരെ നടന്ന പരിപാടിക്ക് ശേഷം തരൂർ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമായിരിക്കും ഈരാറ്റുപേട്ടയിലേത്. തരൂർ പരിപാടി പാർട്ടിയിലും യൂത്ത് കോൺഗ്രസിനും വിവാദമായെങ്കിലും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

പാലായിൽ നടക്കുന്ന കെ എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും ശശി തരൂർ പങ്കെടുക്കും. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരേയും തരൂർ സന്ദർശിക്കുമെന്നാണ് വിവരം. എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് തരൂരിനായി വേദിയൊരുക്കുന്നത്.

അതേസമയം തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ പരിപാടിയിലാണ് തരൂർ പങ്കെടുക്കുന്നത്. നാളെയാണ് അടൂരിൽ പരിപാടി നടക്കുന്നത്. കെപിസിസി പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷൻ ജെ എസ് അടൂരിന്റെ സംഘടന ആണ് ബോധിഗ്രാം.

പരിപാടിയുടെ സംഘാടകർ ക്ഷണിച്ചിട്ടുണ്ടങ്കിലും ഡിസിസി പ്രസിഡന്റ് പങ്കെടുക്കില്ല. നേതാക്കൾക്ക് പങ്കെടുക്കാൻ വിലക്കില്ലെന്നും ഡിസിസി പറഞ്ഞു. ജില്ലാ നേതൃത്വത്തെ അറിയിക്കാതെ ഉള്ള തരൂരിന്റെ സന്ദർശനത്തിൽ ഐ ഗ്രൂപ്പിന് എതിർപ്പുണ്ടെങ്കിലും നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ബോധിഗ്രാം രാഷ്ട്രീയ സംഘടന അല്ല എന്നാണ് സംഘാടകരുടെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP