Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീം കോടതി ഉത്തരവിട്ടിട്ടും ഹാജരായില്ല; ലൈംഗിക ചൂഷണ കേസിൽ സ്വാമി ചിന്മയാനന്ദ് സരസ്വതിയെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

സുപ്രീം കോടതി ഉത്തരവിട്ടിട്ടും ഹാജരായില്ല; ലൈംഗിക ചൂഷണ കേസിൽ സ്വാമി ചിന്മയാനന്ദ് സരസ്വതിയെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ഷാജഹാൻപുർ: ലൈംഗിക ചൂഷണ പരാതിയിൽ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഹാജരാവാത്ത മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് സരസ്വതിയെ അറസ്റ്റു ചെയ്ത് കോടതിയിലെത്തിക്കാൻ ഉത്തരവ്.സ്വാമി ചിന്മയാനന്ദയെ ഡിസംബർ ഒമ്പതിന് ഹാജരാക്കാനാണ് പ്രത്യേക എംപി-എംഎ‍ൽഎ കോടതി ഉത്തരവിട്ടിരിക്കുന്നത്.സ്വാമിക്കെതിരെ ശിഷ്യ പൊലീസിൽ നൽകിയ ലൈംഗിക ചൂഷണ പരാതിയിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ചിന്മയാനന്ദയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഡിസംബർ ആറിന് ഹൈക്കോടതി വാദം കേൾക്കുന്നുണ്ടെന്നും അതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നും സ്വാമിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.പക്ഷേ, ജഡ്ജി അസ്മ സുൽത്താന ഈ അപേക്ഷ തള്ളി.നവംബർ 30ന് കീഴടങ്ങാൻ സുപ്രീംകോടതി നിർദേശിച്ചതാണെന്നും സ്വാമി അതിന് തയാറായില്ലെന്നും അതിനാൽ കൂടുതൽ സമയം നൽകാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി.

മുമുക്ഷു ആശ്രമ സ്ഥാപകനായ സ്വാമി ചിന്മയാനന്ദിനെതിരെ 2011ലാണ് ശിഷ്യ ലൈംഗിക ചൂഷണ പരാതി നൽകിയത്.കേസ് പിൻവലിക്കാൻ യു.പി സർക്കാർ 2018ൽ കോടതിയിലേക്ക് കത്തയച്ചെങ്കിലും ഇരയായ യുവതി ഈ നിർദ്ദേശത്തെ എതിർത്തു.തുടർന്ന് അപേക്ഷ തള്ളിയ കോടതി ജാമ്യം ലഭിക്കാവുന്ന വാറന്റ് സ്വാമിക്കെതിരെ പുറപ്പെടുവിച്ചു.പിന്നീട് ചിന്മയാനന്ദ് ഹൈക്കോടതിയിലും,സുപ്രീംകോടതിയിലും കേസ് പിൻവലിക്കാൻ അപ്പീൽ നൽകിയെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP