Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിജാബ് സൗഹൃദ കോളേജുകൾക്കും സ്‌കൂളുകൾക്കും ആദ്യം അകമഴിഞ്ഞ പിന്തുണ; വഖഫ് ബോർഡ് 25 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനകൾ സ്വരം കടുപ്പിച്ചു; തന്ത്രപൂർവം പിൻവാങ്ങി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ഹിജാബ് സൗഹൃദ കോളേജുകൾക്കും സ്‌കൂളുകൾക്കും ആദ്യം അകമഴിഞ്ഞ പിന്തുണ; വഖഫ് ബോർഡ് 25 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനകൾ സ്വരം കടുപ്പിച്ചു; തന്ത്രപൂർവം പിൻവാങ്ങി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്‌കൂളുകളും കോളജുകളും നിർമ്മിക്കാനുള്ള വഖഫ് ബോർഡ് നീക്കം വിവാദമായതോടെ അത്തരമൊരു വിഷയം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

വഖഫ് ബോർഡ് പ്രഖ്യാപനത്തിൽ ഹിന്ദുത്വ സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക മുഖ്യമന്ത്രിയൂടെ പുതിയ പ്രസ്താവന പുറത്തുവന്നത്.വഖഫ് ബോർഡ് പ്രഖ്യാപിച്ച പദ്ധതി സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്ന് ബസവരാജ് പറഞ്ഞു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഒരു നിലപാടും പറഞ്ഞിട്ടില്ലെന്നും എന്തെങ്കിലും പദ്ധതിയിലുണ്ടെങ്കിൽ വഖഫ് ബോർഡ് താനുമായി സംസാരിക്കേണ്ടതാണെന്നും കർണാടക മുഖ്യമന്ത്രി .

ഹിജാബ് സൗഹൃദ കോളജുകളും സ്‌കൂളുകളും നിർമ്മിക്കാനുള്ള പദ്ധതി ബസവരാജ് ബൊമ്മൈ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പുറത്തു വന്നിരുന്ന റിപ്പോർട്ട്. കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഅദിയാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. മംഗളൂരു, ശിവമോഗ, ഹാസ്സൻ, കൊടഗു, ബീജാപൂർ, ഹുബ്ബാളി എന്നിവിടങ്ങളിലാണ് പുതിയ സ്‌കൂളുകളും കോളജുകളും തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നത്. പദ്ധതിക്കായി വഖഫ് ബോർഡ് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചിരുന്നു.

അതേസമയം, ഹിജാബ് വിവാദവുമായി പുതിയ നീക്കത്തിന് ബന്ധമൊന്നുമില്ലെന്നും ഷാഫി സഅദി വ്യക്തമാക്കി. സ്‌കൂളിൽ എല്ലാവർക്കും പ്രവേശനമെടുക്കാം. അഞ്ചാറ് മാസംമുൻപ് പ്രഖ്യാപിച്ച പദ്ധതിയാണിത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വിദ്യാലയങ്ങൾ ആരംഭിക്കാൻ ബോർഡ് കോടികൾ വകയിരുത്തിയിട്ടുണ്ട്.

പ്രധാനമായും വനിതാ കോളജുകളാണ് ലക്ഷ്യമിടുന്നത്. കോളജുകൾക്ക് സ്വയംഭരണാധികാരമുണ്ടാകില്ല. ബോർഡിന്റെയും സർവകലാശാലകളുടെയും നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പദ്ധതി മുഖ്യമന്ത്രിയോട് അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രിക്ക് വളരെ താല്പര്യമായിരുന്നു എന്നും ഒരുവേള തന്നെക്കാളും ആത്മാർത്ഥത ഇതിൽ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു എന്നും ഷാഫി സഅദി പറഞ്ഞിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP