Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാറിലും വീട്ടിലുമായി 22 കിലോ കഞ്ചാവ്; മഞ്ചേരിയിൽ യുവാവിന് 10 വർഷ കഠിന തടവും ഒരുലക്ഷം രൂപ പിഴയും

കാറിലും വീട്ടിലുമായി 22 കിലോ കഞ്ചാവ്; മഞ്ചേരിയിൽ യുവാവിന് 10 വർഷ കഠിന തടവും ഒരുലക്ഷം രൂപ പിഴയും

ജംഷാദ് മലപ്പുറം

മഞ്ചേരി : സഞ്ചരിച്ച കാറിൽ നിന്നും നാലു കിലോ കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടിൽ സൂക്ഷിച്ച 18 കിലോ കഞ്ചാവും പിടികൂടി. കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ യുവാവിനെ മഞ്ചേരി എൻഡിപിഎസ് സ്‌പെഷ്യൽ കോടതി പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധക കഠിന തടവു കൂടി അനുഭവിക്കണം. അമരമ്പലം സ്വദേശി ചോലോത്ത് ജാഫർ (40)നെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്.

2021 ജൂലൈ ആറിന് അരിയല്ലൂർ മുതുവത്തുംകണ്ടി ടിപ്പുസുൽത്താൻ റോഡിൽ വച്ചാണ് ഇയാളെ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസർ പിടികൂടിയത്. പ്രതി സഞ്ചരിച്ച കാറിൽ നിന്നും നാലു കിലോ കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കരുളായിയിലെ വീട്ടിൽ സൂക്ഷിച്ച 18 കിലോ കഞ്ചാവും പിടികൂടി. കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അബ്ദുൽ സത്താർ തലാപ്പിൽ പതിനൊന്ന് സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. 26 രേഖകളും നാല് തൊണ്ടി മുതലുകളും ഹാജരാക്കി.

അതേ സമയം വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 350 ഗ്രാം കഞ്ചാവുമായി യുവാവിനെ നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വടപുറം പാലപറമ്പ് സ്വദേശി മേലേ തൊടിക ഷാജി(46)യെയാണ്പാലപറമ്പിലുള്ള വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. അനധികൃത മദ്യവിൽപ്പന നടത്തിയതിന് ഇയാൾക്കെതിരെ എക്‌സൈസ് കേസ്സും നിലവിലുണ്ട്. . പ്രതിയെ മഞ്ചേരി ഫോറസ്റ്റ് കോടതി മുമ്പാകെ ഹാജരാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP