Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മികവുറ്റ ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദി'; ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മുൻ ജർമ്മൻ താരം മെസ്യൂട്ട് ഓസിൽ; പ്രതികരണം, ജർമ്മനിക്കെതിരെ ഗ്യാലറിയിൽ തന്റെ ചിത്രമേന്തിയുള്ള ആരാധകരുടെ പ്രതിഷേധത്തിന് പിന്നാലെ

'മികവുറ്റ ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദി'; ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മുൻ ജർമ്മൻ താരം മെസ്യൂട്ട് ഓസിൽ; പ്രതികരണം, ജർമ്മനിക്കെതിരെ ഗ്യാലറിയിൽ തന്റെ ചിത്രമേന്തിയുള്ള ആരാധകരുടെ പ്രതിഷേധത്തിന് പിന്നാലെ

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പിന്റെ മികച്ച സംഘാടനത്തിന് ഖത്തറിന് നന്ദി അറിയിച്ച് മുൻ ജർമൻ ഫുട്‌ബോൾ താരവും ലോകകപ്പ് ജേതാവുമായ മെസ്യൂട്ട് ഓസിൽ. മികവുറ്റ ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദിയുണ്ടെന്ന് ഓസിൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. നേരത്തെ, ലോകകപ്പിലെ ജർമനി-സ്പെയിൻ പോരാട്ടത്തിൽ ഗ്യാലറിയിൽ മെസ്യൂട്ട് ഓസിലിന്റെ ചിത്രമേന്തി ആരാധകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. 'വൺ ലവ്' ആം ബാൻഡ് വിലക്കിയ ഫിഫ നടപടിയിൽ പ്രതിഷേധിച്ച് ജപ്പാനെതിരെയുള്ള മത്സരത്തിന് മുമ്പായുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്തത് വാ പൊത്തിപ്പിടിച്ചാണ്.

ഗാലറിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ജർമ്മനി - സ്‌പെയിൻ മത്സരത്തിനിടെ നിരവധി ഖത്തർ ആരാധകർ ജർമനിയുടെ മുൻതാരം മെസ്യൂട്ട് ഓസിലിന്റെ ചിത്രവുമായി ഗാലറിയിലെത്തുകയായിരുന്നു. ടീമിൽ വംശീയമായ വേർതിരിവുകളുണ്ടെന്ന് ആരോപിച്ച് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് ഓസിൽ. മനം മടുത്താണ് താൻ വിരമിക്കുന്നതെന്നും ഓസിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒരു കൂട്ടം ആരാധകർ ഓസിലിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയത്.

ജർമനിയുടെ ഈ പ്രതിഷേധത്തിനിടയിൽ ഇരട്ടത്താപ്പിനെ വിമർശിക്കാനാണ് ആരാധകർ ഓസിലിന്റെ ചിത്രവുമായി ഗ്യാലറിയിലെത്തിയത്. ജർമൻ ഫുട്‌ബോൾ അസോസിയേഷനിലെയും ആരാധകർക്കിടയിലേയും വംശീയതയെ വിമർശിച്ച് 2018ൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് മധ്യനിര ജീനിയസായിരുന്ന മെസ്യൂട്ട് ഓസിൽ. റഷ്യൻ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തോറ്റ് ജർമനി പുറത്തായതിന് പിന്നാലെ ഉയർന്ന വംശീയാധിക്ഷേപങ്ങളെ തുടർന്നായിരുന്നു അസിസ്റ്റുകളുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന മെസ്യൂട്ട് ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കൽ.

തുർക്കി വംശജനായ ഓസിൽ തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരിൽ തുടങ്ങിയ വംശീയാധിക്ഷേപമാണ് വിരമിക്കലിൽ അവസാനിച്ചത്. എർദോഗനൊപ്പം ഓസിൽ ചിത്രമെടുത്തതിനെതിരെ ജർമനിയിൽ ജനരോഷം ശക്തമായിരുന്നു. ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു. കൂടാതെ ഓസിലിനെ ജർമൻ കാണികൾ കൂകിവിളിച്ചിരുന്നു. ടീം ജയിക്കുമ്പോൾ ഞാനൊരു ജർമൻകാരനും തോൽക്കുമ്പോൾ കുടിയേറ്റക്കാരനുമായി ചിത്രീകരിക്കപ്പെടുന്നതായി ഓസിൽ ആഞ്ഞടിച്ചിരുന്നു.

'എർദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല. ഞാനൊരു പ്രഫഷനൽ ഫുട്‌ബോൾ കളിക്കാരനാണ്. ചിത്രമെടുത്തതിന്റെ പേരിൽ ജർമൻ ഫുട്‌ബോൾ അസോസിയേഷൻ ഉൾപ്പെടെ ഒട്ടേറെ മേഖലയിൽനിന്ന് എതിർപ്പുണ്ടായി. ഇനിയും ജർമനിയുടെ ജഴ്‌സി ഞാൻ ധരിക്കുന്നത് അവർക്കിഷ്ടമല്ലെന്ന് മനസിലായി. വലിയ ഹൃദയഭാരത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും' അന്ന് മെസ്യൂട്ട് ഓസിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP