Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖനന അഴിമതി കേസിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ ഡപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ; സൗമ്യ ചൗരസ്യയെ ഇ.ഡി അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യാനായി വിളിച്ച വരുത്തിയ ശേഷം; രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

ഖനന അഴിമതി കേസിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ ഡപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ; സൗമ്യ ചൗരസ്യയെ ഇ.ഡി അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യാനായി വിളിച്ച വരുത്തിയ ശേഷം; രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: കൽക്കരി ഖനന അഴിമതിക്കേസിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽ. ചോദ്യം ചെയ്യലുകൾക്കൊടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റു രേഖപ്പെടുത്തിയത്. 150 കോടിയിലധികം രൂപയുടെ അനധികൃത ഖനന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് റിപ്പോർട്ട്. കേസിൽ നിരവധി തവണ സൗമ്യ ചൗരസ്യയെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുകയും വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിയമം, 2002 പ്രകാരമാണ് ഇഡി പരിശോധനയും അറസ്റ്റും നടത്തിയത്. ഛത്തീസ്‌ഗഡിൽനിന്ന് കൊണ്ടുപോകുന്ന ഓരോ ടൺ കൽക്കരിക്കും 25 രൂപ വീതം അധിക നികുതി അനധികൃതമായി ചുമത്തി പണം തട്ടിയെന്നാണ് കേസ്.

ഛത്തീസ്‌ഗഡ് അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലെ (സിഎഎസ്) ഉദ്യോഗസ്ഥയാണ് സൗമയ ചൗരസ്യ. 2018ൽ ബഗേൽ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചുവരുകയാണ് ഇവർ. ആദായ നികുതി (ഐടി) വകുപ്പ് അടക്കം കേന്ദ്ര ഏജൻസികൾ ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നുവെന്നാണ് വിവരം. ഇതേ കേസിൽ നിരവധി റെയ്ഡുകൾ നടത്തിയതിന് ശേഷം ഒക്ടോബറിൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥനായ സമീർ വിഷ്ണോയിയെയും മറ്റ് രണ്ട് പേരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായികളും രാഷ്ട്രീയക്കാരും ഇടനിലക്കാരും ഉൾപ്പെടുന്ന ഒരു സംഘം ഛത്തീസ്‌ഗഡിൽ നിന്നും കയറ്റി അയക്കുന്ന ഓരോ ടൺ കൽക്കരിയിൽ നിന്നും ടണ്ണിന് 25 രൂപയിലേറെ വീതം അനധികൃതമായി ഈടാക്കുന്നു എന്ന ആരോപണമാണ് കേസിന് അടിസ്ഥാനമായ ആരോപണം.

കഴിഞ്ഞയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കേന്ദ്ര അന്വേഷണ ഏജൻസി അതിന്റെ പരിധികൾ ലംഘിക്കുന്നുവെന്നും സംസ്ഥാനത്ത് മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും ആരോപിച്ച് ബാഗേൽ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.

ജൂലൈയിൽ ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ് സൗമയ ചൗരസ്യയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും 14 കോടി രൂപയുടെ വെളിപ്പെടുത്താത്ത പണവും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇവർ നിരവധി കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായും ആരോപണം ഉയർന്നിരുന്നു.

2020 ഫെബ്രുവരിയിൽ ചൗരസ്യയുടെ ഭിലായ് വീട്ടിൽ ആദ്യമായി ആദായനികുതി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആദായനികുതി റെയ്ഡുകളിൽ ഭരണഘടനാവിരുദ്ധവും, രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച് അന്ന് റെയ്ഡിൽ പ്രതിഷേധിച്ച് നരേന്ദ്ര മോദിക്ക് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കത്ത് അയച്ചിരുന്നു.

മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതികളെക്കുറിച്ച് തന്റെ സർക്കാർ ആരംഭിച്ച ക്രിമിനൽ അന്വേഷണങ്ങൾ തടസ്സപ്പെടുത്തനാണ് ഇത്തരം റെയ്ഡുകളെന്ന് ബാഗേലിന്റെ കത്തിൽ അന്ന് ആരോപിച്ചിരുന്നത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോൺഗ്രസിന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP