Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വില്യമിന്റെ സന്ദർശനത്തിനിടെ നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ ട്രെയ്ലർ പുറത്തിറക്കി ഹാരി; കൂടുതൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് രാജകുടുംബം; അന്തിമനഷ്ടം ഹാരിക്ക് തന്നെയെന്ന് നിരീക്ഷകർ; ബ്രിട്ടീഷ് രാജകുടുംബത്തിലെ പോര് അമേരിക്കൻ മണ്ണിൽ തുടരുമ്പോൾ

വില്യമിന്റെ സന്ദർശനത്തിനിടെ നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ ട്രെയ്ലർ പുറത്തിറക്കി ഹാരി; കൂടുതൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് രാജകുടുംബം; അന്തിമനഷ്ടം ഹാരിക്ക് തന്നെയെന്ന് നിരീക്ഷകർ; ബ്രിട്ടീഷ് രാജകുടുംബത്തിലെ പോര് അമേരിക്കൻ മണ്ണിൽ തുടരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ർത്ത്ഷോട്ട്സ് അവാർഡുകളുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും വാർത്തകളിൽ തിളങ്ങി നിൽക്കുമ്പോഴാണ് സഹോദരൻ ഹാരിയുടെ ഒളിയുദ്ധം. പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ വിവാദത്തിലായ ഹാരിയുടേ പുതിയ നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ ട്രെയ്ലർ പുറത്തിറക്കിയാണ് ഹാരി തന്റെ കുടുംബത്തോട് ഇപ്പോൾ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. വില്യം രാജകുമാരന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിവസം തന്നെ ട്രെയ്ലർ പുറത്തിറക്കിയതോടെ രാജകൊട്ടാരത്തിൽ ഇനിയൊരു ഒത്തു തീർപ്പിനുള്ള സാധ്യത തീരെ ഇല്ലാതായിരിക്കുകയാണെന്ന് രാജകുടുംബകാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ പറയുന്നു.

കുടുംബ ആൽബത്തിലെ നിരവധി സ്വകാര്യ ചിത്രങ്ങൾ സഹിതമായിരുന്നു ട്രെയ്ലർ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് അതോടൊപ്പം ഹാരിയുടെ വികാരനിർഭരമായ വോയ്സ് ഓവറും ഉണ്ട്. ഒരു കസേരയിൽ ഇരുന്ന് കരയുന്ന മേഗന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഹാരി പറയുന്നത് അടച്ചിട്ട വാതിലുകൾക്കുള്ളിൽ നടക്കുന്നത് എന്താണെന്ന് ആരും അറിയുന്നില്ല എന്നാണ്. തൊട്ടടുത്ത നിമിഷം കാണിക്കുന്നത് 2019-ലെ കോമൺവെൽത്ത് സർവ്വീസിൽ പങ്കെടുക്കുന്ന വില്യമിന്റെയും കെയ്റ്റിന്റെയും ചിതമാണ്. തൊട്ടു പുറകിലായി തീർത്തും അവഗണിക്കപ്പെട്ടവരെ പോലെ ഹാരിയും മേഗനും.

വാക്കുകളേക്കാൾ മൂർച്ഛയോടെ സംസാരിക്കുന്ന ചിത്രങ്ങൾ ട്രെയ്ലറിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ഈ പുസ്തകത്തിൽ കുടുംബത്തിനുമേൽ കളങ്കം വിതറുന്ന ഏറെ കാര്യങ്ങൾ ഉണ്ടായേക്കും എന്ന രാജകുടുംബത്തിന്റെ ആശങ്ക ശരിയാവുകയാണ് എന്നാണ് നിരീക്ഷകർ പറയുന്നത്. ഹാരിയും മേഗനും നെറ്റ്ഫ്ളിക്സുമായി ഉണ്ടാക്കിയ ലക്ഷക്കണക്കിന് ഡോളറിന്റെ കരാറിന്റെ ഭാഗമായ ഈ ഡോക്യൂമെന്ററി അടുത്തയാഴ്‌ച്ച പുറത്തിറങ്ങാൻ ഇരിക്കുകയാണ്. അതിനിടയിലാണ്, 2014- ന് ശേഷം ഇതാദ്യമായി വില്യം രാജകുമാരൻ അമേരിക്ക സന്ദർശിക്കുന്ന ഈ അവസരത്തിൽ അതിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുന്നത്.

എന്നാൽ, എന്തിനേക്കാൾ ഏറെ രാജകുടുംബത്തെ പരിഭ്രാന്തരാക്കുന്നത്, ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംസാരങ്ങളും ഈ ഡൊക്യൂമെന്ററിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ്. അവരിൽ പലരും സാക്ഷ്യം വഹിച്ച കാര്യങ്ങൾ ഇതിനുമുൻപ് പുറത്ത് പറഞ്ഞിട്ടില്ല എന്നാണ് നെറ്റ്ഫ്ളിക്സ് പറയുന്നത്. അതേസമയം, ഈ ട്രെയ്ലറിനെ കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരവും കെൻസിങ്ടൺ കൊട്ടാരവും തയ്യാറായിട്ടില്ല.

വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടെയും അമേരിക്കൻ സന്ദർശനത്തിന്റെ ശോഭ കെടുത്താനാണ് ഈ സമയത്ത് ഇതിന്റെ ട്രെയ്ലർ പുറത്ത് വിട്ടത് എന്ന ആരോപണം ഉയരുന്നുണ്ട്. ഇതോടെ സഹോദരങ്ങൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിനുള്ള വഴി പൂർണ്ണമായും അടഞ്ഞിരിക്കുകയാണെന്നും രാജകുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു. ഇത് രാജകുടുംബത്തോടുള്ള വെല്ലുവിളിയായി മാത്രമെ കാണാൻ കഴിയൂ എന്നും അവർ പറയുന്നു.

ഇപ്പോൾ ഹാരിയും മേഗനും യുദ്ധത്തിൽ വിജയിച്ചു നിൽക്കുകയാണെങ്കിലും അന്തിമമായി അവരെ കാത്തിരിക്കുന്നത് പരാജയം ആയിരിക്കുമെന്ന് രാജകുടുംബത്തിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന മാധ്യമപ്രവർത്തകനായ മുറേൻ കള്ളഹൻ പറയുന്നു. വില്യമിനും കെയ്റ്റിനും ഊഷ്മളമായ വരവേൽപാണ് അമേരിക്കയിൽ ലഭിക്കുന്നത്. അവർക്കുള്ള ജനപ്രീതി തടയാൻ ഹാരിയുടെ വാക്കുകൾക്ക് ആകില്ലെന്നും അദ്ദേഹം പറയുന്നു.

തകർന്ന ക്രിസ്ത്മസ്സ് മോഹങ്ങളുമായി ചാൾസ് മൂന്നാമൻ

രാജാവായി അധികാരമേറ്റതിനുശേഷമുള്ള ആദ്യ ക്രിസ്ത്മസ്സ് എല്ലാ കുടുംബാംഗങ്ങൾക്കും ഒപ്പം ആഘോഷിക്കണം എന്ന ചാൾസ് രാജാവിന്റെ മോഹം പൂവണിയുകയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുടുംബം ഇപ്പോഴും ഒറ്റക്കെട്ടാണെന്ന് പുറംലോകത്തെ കാണിക്കണം എന്നായിരുന്നു രാജാവിന്റെ മോഹം. എന്നാൽ, നോർഫോക്കിലെ സാൻഡ്രിൻഗാം എസ്റ്റേറ്റിൽ കുടുംബാംഗങ്ങൾക്കായി രാജാവ് വിരുന്നൊരുക്കുമ്പോൾ ഇളയ മകൻ ഹാരിയും കുടുംബവും അതിൽ പങ്കെടുക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

''ചാൾസ് - ദി മാൻ, ദി മൊണാർക്ക് ആൻഡ് ദി ഫ്യുച്ചർ ഓഫ് ബ്രിട്ടൻ'' എന്ന ഗ്രന്ഥത്തിന്റെ കർത്താവായ റോബർ ട്ട് ജാബ്സൺ പറയുന്നത് ഈ ഉത്സവകാലം ഒത്തുചേരലിന്റെയും പരസ്പരം ക്ഷമിക്കലിന്റെ കാലമാക്കി മാറ്റണമെന്നായിരുന്നു ചാൾസ് ആഗ്രഹിച്ചിരുന്നത് എന്നായിരുന്നു. അതുകൊണ്ടു തന്നെ വിരുന്ന് മേശയിൽ തനിക്കൊപ്പം ഉണ്ടാകണമെന്ന് അദ്ദേഹം ഏറ്റവുമധികം ആഗ്രഹിച്ച ഹാരിയുടെയും മേഗന്റെയും അസാന്നിദ്ധ്യം അദ്ദേഹത്തെ ഏറെ വിഷമിപ്പിക്കുമെന്നും ജാബ്സൺ പറയുന്നു.

കാമുകനായ അമേരിക്കൻ കോടീശ്വരൻ കാൽവിരൽ നക്കുന്ന ചിത്രം പുറത്തു വന്നതോടേ, കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും ഫിലിപ്പ് രാജകുമാരൻ വിലക്കിയിരുന്ന, ആൻഡ്രുവിന്റെ മുൻ ഭാര്യ സാറാ ഫെർഗുസണിനെ പോലും ഇത്തവണത്തെ ക്രിസ്ത്മസ് വിരുന്നിന് ചാൾസ് ക്ഷണിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്ഞിയുടെ കാലത്ത് നിലനിന്നിരുന്ന പല ഔപചാരികതകളും മാറ്റിവെച്ച് തികച്ചും കുടുംബ ആഘോഷമാക്കി ഇത്തവണത്തെ ക്രിസ്ത്മസ് മാറ്റുവാനായിരിക്കും ചാൾസ് ശ്രമിക്കുക എന്ന് രാജകുടുംബവുമായി അടുപ്പമുള്ളവർ പറഞ്ഞിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP