Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹവാർഷിക ദിനത്തിൽ അച്ഛനനമ്മമാർക്കു സ്‌നേഹസമ്മാനം ഒരുക്കി നടൻ ജിഷ്ണു; നടനും മാതാപിതാക്കളും ചായ കുടിക്കാൻ തട്ടുകടയിൽ ഇരിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ

വിവാഹവാർഷിക ദിനത്തിൽ അച്ഛനനമ്മമാർക്കു സ്‌നേഹസമ്മാനം ഒരുക്കി നടൻ ജിഷ്ണു; നടനും മാതാപിതാക്കളും ചായ കുടിക്കാൻ തട്ടുകടയിൽ ഇരിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ

മാതാപിതാക്കൾക്ക് അവർക്കേറ്റവും ഇഷ്ടപ്പെട്ട സമ്മാനം വിവാഹവാർഷിക ദിനത്തിൽ നൽകാനായതിന്റെ സന്തോഷത്തിലാണ് നടൻ ജിഷ്ണു രാഘവൻ. അർബുദ ചികിത്സയുടെ ഭാഗമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ജിഷ്ണു രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങൾ ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇന്നിതാ തന്റെ അച്ഛനമ്മമാരുടെ വിവാഹവാർഷിക ദിനത്തിൽ അവർക്കേറ്റവും ഇഷ്ടപ്പെട്ട ഒരു സമ്മാനം നൽകാനായതിന്റെ സന്തോഷവും ജിഷ്ണു ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചു. നടൻ കൂടിയായ അച്ഛൻ രാഘവന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനത്തിൽ വ്യത്യസ്തവും ലളിതവുമായൊരു സമ്മാനമാണ് ജിഷ്ണു നൽകിയത്.

ഇതെന്താണെന്നല്ലേ, നാടൻ തട്ടുകടയിൽ നിന്നൊരു ചായ. മൂവരും ചായ കുടിക്കാനായി തട്ടുകടയിൽ കാത്തിരിക്കുന്നതിന്റെ ചിത്രം പങ്കുവച്ചാണ് ജിഷ്ണു അമ്മയ്ക്കും അച്ഛനും വിവാഹ വാർഷിക ആശംസ നേർന്നത്.

രക്ഷിതാക്കളുടെ 41 വർഷത്തെ സംഭവബഹുലവും സാഹസികവും സന്തോഷകരവുമായ കുടുംബജീവിതത്തെക്കുറിച്ചും ജിഷ്ണു ഫേസ്‌ബുക്ക് പോസ്റ്റിൽ വിവരിക്കുന്നുണ്ട്. എനിക്കിപ്പോൾ പേടിയൊട്ടുമില്ലെന്നും ജീവിതയാത്രയിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത അച്ഛനമമ്മാരുടെ കൂടെയാണ് താൻ ഇരിക്കുന്നതെന്നും ജിഷ്ണു ഫേസ്‌ബുക്കിൽ കുറിച്ചു.

'അവർ ഇന്ന് ആഗ്രഹിച്ച ഒരു കപ്പു ചായ വാങ്ങി നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു ഞാൻ. ഞങ്ങളിപ്പോഴുള്ള പ്രകൃതി ചികിത്സ കേന്ദ്രത്തിൽ ചായ അനുവദനീയമല്ലാത്തതിനാൽ അടുത്തുള്ള തട്ടുകടയിൽ ഈ പ്രത്യേക ദിനത്തിൽ ഒരു സ്‌പെഷ്യൽ ചായയ്ക്കായി കാത്തിരിക്കുന്നു. വിവാഹവാർഷിക ആശംസകൾ.'- എന്നും ജിഷ്ണു ഫേസ്‌ബുക്കിൽ കുറിച്ചു.

41 years of happening , adventurous and happily married life.. Looking back at their life and the life together , it has...

Posted by Jishnu Raghavan on Saturday, 7 November 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP