Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉറപ്പായ പെനാൽറ്റി 'വാർ' തട്ടിത്തെറിപ്പിച്ചു; തുടരാക്രമണങ്ങളുമായി ക്രൊയേഷ്യ - ബെൽജിയം പോരാട്ടം; ആദ്യ പകുതി ഗോൾരഹിതം; വിജയിക്കുന്ന ടീം പ്രീക്വാർട്ടറിൽ; തോറ്റാൽ പുറത്ത്; ജീവന്മരണ പോരിന്റെ രണ്ടാം പകുതി ആരുടേത്?

ഉറപ്പായ പെനാൽറ്റി 'വാർ' തട്ടിത്തെറിപ്പിച്ചു; തുടരാക്രമണങ്ങളുമായി ക്രൊയേഷ്യ - ബെൽജിയം പോരാട്ടം; ആദ്യ പകുതി ഗോൾരഹിതം; വിജയിക്കുന്ന ടീം പ്രീക്വാർട്ടറിൽ; തോറ്റാൽ പുറത്ത്; ജീവന്മരണ പോരിന്റെ രണ്ടാം പകുതി ആരുടേത്?

സ്പോർട്സ് ഡെസ്ക്

ദോഹ: ഗ്രൂപ്പ് എഫിലെ ബെൽജിയം-ക്രൊയേഷ്യ മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതം. ജീവന്മരണ പോരാട്ടത്തിൽ 15ാം മിനുറ്റിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചെങ്കിലും 'വാർ' പരിശോധനയിൽ ക്രൊയേഷ്യൻ താരം ഓഫ്സൈഡാണെന്ന് കണ്ടെത്തി, ഇതോടെ അനുവദിച്ച പെനാൽറ്റിയും നിഷേധിച്ചു. ആദ്യപകുതിയിൽ ക്രൊയേഷ്യ നാല് ഷോട്ടുകൾ ഉതിർത്തെപ്പോൾ ബെൽജിയം അഞ്ച് ഷോട്ടുകളാണ് ഉതിർത്തത്. ബോൾ കൈവശം വെക്കുന്നതിൽ ഇരുടീമുകളും തുല്യമായിരുന്നു.

ഇരുടീമുകളും കരുതലോടെയാണ് മൈതാനത്ത് കളിക്കുന്നത്. വിജയിക്കുന്ന ടീമിന് പ്രീ ക്വാർട്ടർ പ്രവേശനം നേടാനാകും. മത്സരം തുടങ്ങി ആദ്യ പത്ത് സെക്കന്റുകൾക്കുള്ളിൽ തന്നെ ക്രൊയേഷ്യ ഗോളിനടുത്തെത്തി. ഇവാൻ പെരിസിച്ചിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. 12-ാം മിനിറ്റിൽ ബെൽജിയം മുന്നേറ്റനിരക്കാരൻ കരാസ്‌ക്കോ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് അടിച്ച ഷോട്ട് ക്രൊയേഷ്യ ക്രിത്യമായി പ്രതിരോധിച്ചു. ഗോളിനായി ക്രൊയേഷ്യ പിന്നേയും മുന്നേറ്റങ്ങൾ തുടർന്നു.

16-ാം മിനിറ്റിൽ ക്രൊയേഷ്യൻ താരത്തെ ബോക്സിനുള്ളിൽ വെച്ച് ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി നൽകിയത്. നായകൻ മോഡ്രിച്ച് കിക്കെടുക്കാൻ തയ്യാറായി നിൽക്കുകയും ചെയ്തു. എന്നാൽ വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് കണ്ടെത്തിയതിനാൽ റഫറി തീരുമാനം പിൻവലിച്ചു.

മൊറോക്കോ കാനഡയ്ക്കെതിരേ മുന്നിട്ടുനിൽക്കുകയാണ്. അതിനാൽ നിലവിൽ മൊറോക്കോയാണ് പട്ടികയിൽ ഒന്നാമത്. മൊറോക്കോ വിജയിച്ചാൽ ബെൽജിയത്തിന് ക്രൊയേഷ്യയെ പരാജയപ്പെടുത്താതെ പ്രീ ക്വാർട്ടറിലേക്ക് കടക്കാനാവില്ല.

3-4-2-1 എന്ന ഫോർമേഷനിൽ ബെൽജിയം കളത്തിലിറങ്ങുമ്പോൾ 4-3-3 എന്ന ഫോർമേഷനിലാണ് ക്രൊയേഷ്യ മത്സരത്തിനിറങ്ങിയത്. ബെൽജിയത്തിന് ജയം അനിവാര്യമാണെങ്കിൽ ക്രൊയേഷ്യക്ക് ഒരു സമനില മതിയാവും.ജയിക്കാനായി കളിക്കുന്ന ബെൽജിയത്തിന് മുന്നിൽ അവർ സമനിലക്കായി കളിക്കില്ലെന്നുറപ്പാണ്.

മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പ് എഫിലെ സമവാക്യങ്ങൾ മുഴുവൻ മാറ്റി മറിച്ചത്. ബെൽജിയത്തെ അട്ടിമറിച്ച മൊറോക്കൊ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണിപ്പോൾ. നാല് പോയിന്റുള്ള ക്രൊയേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം- രണ്ടിലൊരാൾ ഖത്തറിൽ രണ്ടാം റൗണ്ടിലുണ്ടാകാൻ സാധ്യത നന്നേ കുറവാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP