Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രാജ്യത്തോടുള്ള സ്നേഹം കാരണം വൈകാരികമായി ചിന്തിച്ചുപോയി; മെസി മെക്സിക്കൻ ജേഴ്സിയെ അപമാനിച്ചെന്ന പരാമർശത്തിന് അർജന്റൈൻ ജനതയോട് മാപ്പ് പറയുന്നു'; വിവാദങ്ങൾക്കിടെ മാപ്പ് പറഞ്ഞ് മെക്സിക്കൻ ബോക്സർ കനേലോ അൽവാരസ്

'രാജ്യത്തോടുള്ള സ്നേഹം കാരണം വൈകാരികമായി ചിന്തിച്ചുപോയി; മെസി മെക്സിക്കൻ ജേഴ്സിയെ അപമാനിച്ചെന്ന പരാമർശത്തിന് അർജന്റൈൻ ജനതയോട് മാപ്പ് പറയുന്നു'; വിവാദങ്ങൾക്കിടെ മാപ്പ് പറഞ്ഞ് മെക്സിക്കൻ ബോക്സർ കനേലോ അൽവാരസ്

സ്പോർട്സ് ഡെസ്ക്

മെക്സിക്കോ സിറ്റി: ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിന് ശേഷം ഡ്രെസിങ് റൂമിൽ വിജയാഘോഷത്തിനിടെ മെസി മെക്സിക്കോ താരത്തിന്റെ ജേഴ്സിയിൽ ചവിട്ടിയെന്നും അപമാനിച്ചുവെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെക്‌സിക്കോയിലെ പ്രമുഖ ബോക്‌സർ കനേലോ അൽവാരസ്. വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് തന്റെ ട്വിറ്റർ പോസ്റ്റിൽ മെസിയെ കടുത്ത ഭാഷയിൽ വിമർശിച്ചതിന് കനേലോ അൽവാരസ് മാപ്പ് പറഞ്ഞത്. മെക്‌സിക്കൻ ജേഴ്‌സിയിൽ മെസി 'തറ വൃത്തിയാക്കുകയായിരുന്നു'വെന്നാണ് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യനായ ആദ്ദേഹം ആരോപിച്ചത്.

'ഞങ്ങളുടെ ജഴ്‌സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാൻ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസി ദൈവത്തോട് പ്രാർത്ഥിക്കട്ടെ' കാനെലോ അൽവാരസ് ട്വിറ്ററിൽ കുറിച്ചിരുന്നു. എന്നാലിപ്പോൾ തന്റെ വാദം പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് കനേലോ. മെസ്സി മെക്സിക്കൻ ജേഴ്സിയെ അപമാനിച്ചെന്ന പരാമർശത്തിന് അർജന്റൈ ജനതയോട് മാപ്പ് പറയുന്നതായും കാനെലോ ട്വീറ്റ് ചെയ്തു. രാജ്യത്തോടുള്ള സ്നേഹം കാരണം വൈകാരികമായി ചിന്തിച്ചുപോയെന്നും കാനെലോ പറഞ്ഞു.

അതേസമയം മെക്സിക്കോയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്ന് ലയണൽ മെസിയും വ്യക്തമാക്കി. തെറ്റിദ്ധാരണ കാരണമാണ് മെക്സിക്കൻ ബോക്സർ ആരോപണം ഉന്നയിച്ചതെന്നും, ആരെയും അവഹേളിക്കുന്ന ആളല്ല താനെന്ന് എല്ലാവർക്കും അറിയാമെന്നും മെസി പറഞ്ഞു. ആ മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ അർജന്റീന വിജയം നേടിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അർജന്റീനയുടെ ജയം. അന്ന് മെസി ഗോൾ നേടുകയും ചെയ്തു.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോളണ്ടിനേയും തോൽപ്പിച്ച് അർജന്റീന പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു. എതിരിലാത്ത രണ്ട് ഗോളിനായിരന്നു അർജന്റീനയുടെ ജയം. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അർജന്റീന പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിടും. 46-ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററിന്റെ ഗോളിലാണ് അർജന്റീന മുന്നിലെത്തുന്നത്. രണ്ടാംപാതിയുടെ തുടക്കത്തിൽ. 67-ാം മിനിറ്റിൽ അൽവാരസിലൂടെ വിജയമുറപ്പിച്ച ഗോളും നേടി.

മെസിയും സംഘവും 71 ശതമാനവും സമയവും പന്ത് കാലിലുറപ്പിച്ചു. ഒറ്റഷോട്ടുപോലും അടിക്കാനാവാതെ പോളണ്ടിന്റെ കീഴടങ്ങൽ. തോറ്റെങ്കിലും അർജന്റീനയ്ക്കൊപ്പം ഗോൾ ശരാശരിയിൽ മെക്സിക്കോയെ മറികടന്ന് പോളണ്ടും അവസാന പതിനാറിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP