Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'കയർ ഭൂവസ്ത്രം' ഉപയോഗിച്ച് കുട്ടനാടൻ റോഡുകൾ; 14 റോഡുകളുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായെന്ന് മുഹമ്മദ് റിയാസ്; കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും റോഡ് ഉയർത്തി ബിഎം & ബിസി നിലവാരത്തിൽ ടാറിങ് നടത്തുകയുമാണെന്ന് കുറിപ്പ്

'കയർ ഭൂവസ്ത്രം' ഉപയോഗിച്ച് കുട്ടനാടൻ റോഡുകൾ; 14 റോഡുകളുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായെന്ന് മുഹമ്മദ് റിയാസ്; കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും റോഡ് ഉയർത്തി ബിഎം & ബിസി നിലവാരത്തിൽ ടാറിങ് നടത്തുകയുമാണെന്ന് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മഴക്കാലമായാൽ ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത മൂലം ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാർ. ഇതിനൊരു പരിഹാരമായി, പ്രദേശത്തെ റോഡുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ് വർധിപ്പിച്ച് ഗുണനിലവാരം ഉയർത്തുന്നതിനും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് നിർമ്മാണത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തത്.

ഇതിൽ അപ്പർ കുട്ടനാട് മേഖലയിൽ 30 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന തോട്ടപ്പള്ളി - കളർകോട് കണക്ടിവിറ്റി റോഡുകളുടെ നവീകരണം അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.'റോഡിന്റെ അടിത്തറ ജൈവഉൽപന്നമായ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും റോഡ് ഉയർത്തി ബിഎം & ബിസി നിലവാരത്തിൽ ടാറിങ് പ്രവൃത്തി നടത്തുകയുമാണ് ചെയ്യുന്നത്.

21 റോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടത്. ഇതിൽ 14 റോഡുകളുടെ പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞു. ബാക്കി റോഡുകളുടെ ബിസി ടാറിങ്, സൈഡ് കോൺക്രീറ്റിങ്, ഓടകൾ എന്നീ പ്രവൃത്തികൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കയർ ഭൂവസ്ത്രം ഉപയോഗിച്ച് കുട്ടനാടൻ റോഡുകൾ

മഴക്കാലമായാൽ ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത മൂലം ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാർ. ഇതിനൊരു പരിഹാരമായി, പ്രദേശത്തെ റോഡുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വർദ്ധിപ്പിച്ച് ഗുണനിലവാരം ഉയർത്തുന്നതിനും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് റോഡുകളുടെ നിർമ്മാണത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തത്.

ഇതിൽ, അപ്പർ കുട്ടനാട് മേഖലയിൽ 30 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന തോട്ടപ്പള്ളി - കളർകോട് കണക്ടിവിറ്റി റോഡുകളുടെ നവീകരണം അതിവേഗം പുരോഗമിക്കുകയാണ്.റോഡിന്റെ അടിത്തറ ജൈവഉൽപന്നമായ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും റോഡ് ഉയർത്തി ബിഎം & ബിസി നിലവാരത്തിൽ ടാറിങ് പ്രവൃത്തി നടത്തുകയുമാണ് ചെയ്യുന്നത്.

21 റോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടത്. ഇതിൽ 14 റോഡുകളുടെ പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞു. ബാക്കി റോഡുകളുടെ ബിസി ടാറിങ്, സൈഡ് കോൺക്രീറ്റിങ്, ഓടകൾ എന്നീ പ്രവൃത്തികൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ആകെ 85 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.അപ്പർ കുട്ടനാട് മേഖലയിലെ ജനങ്ങൾക്ക് ആലപ്പുഴ നഗരത്തിലേക്കും, മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേയ്ക്കും വേഗത്തിൽ എത്തിച്ചേരുവാൻ സഹായകരമാണ് ഈ പദ്ധതി.

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ പിന്നോക്ക കാർഷിക മേഖലയായ കരുമാടി, മുക്കവലയ്ക്കൽ, മൂന്നുമൂല, മേലാത്തുംകരി, തെക്കേ മേലാത്തുംകരി എന്നീ പ്രദേശങ്ങളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്നവയാണ് ഈ റോഡുകൾ. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനാകുന്ന മികച്ച രീതിയിലുള്ള റോഡുകൾ ഉറപ്പാക്കുന്നതിനൊപ്പം ആലപ്പുഴ ജില്ല കേന്ദ്രീകരിച്ചുള്ള പരമ്പരാഗത വ്യവസായമായ കയർ മേഖലയേയും കയർ തൊഴിലാളികളേയും കൈപിടിച്ചുയർത്താനുള്ള ശ്രമംകൂടിയാണ് ഭൂവസ്ത്രത്തിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ സർക്കാർ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP