Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവിധ യൂണിയനുകളിൽ നടന്നിട്ടുള്ള മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി പ്രതിയാകും; ഇത് ഒഴിവാക്കാൻ കേസ് തന്റെ തലയിൽ കെട്ടിവയ്ക്കാൻ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നുവെന്ന് കുറിപ്പ് എഴുതി വച്ച മഹേശ്വന്റെ ആത്മഹത്യ; കോടതി ഇടപെടലിൽ വെള്ളാപ്പള്ളിയും മകനും എഫ് ഐ ആറിൽ പ്രതി; എസ് എൻ ഡി പി നേതാവ് അറസ്റ്റ് ഭയത്തിൽ

വിവിധ യൂണിയനുകളിൽ നടന്നിട്ടുള്ള മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി പ്രതിയാകും; ഇത് ഒഴിവാക്കാൻ കേസ് തന്റെ തലയിൽ കെട്ടിവയ്ക്കാൻ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നുവെന്ന് കുറിപ്പ് എഴുതി വച്ച മഹേശ്വന്റെ ആത്മഹത്യ; കോടതി ഇടപെടലിൽ വെള്ളാപ്പള്ളിയും മകനും എഫ് ഐ ആറിൽ പ്രതി; എസ് എൻ ഡി പി നേതാവ് അറസ്റ്റ് ഭയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ വെള്ളാപ്പള്ളി ജാമ്യമില്ലാ കേസിൽ പ്രതിയായി. മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരും.

നേരത്തെ തെലുങ്കാനയിലെ ഓപ്പറേഷൻ താമരയിലും തുഷാർ പ്രതിയായിരുന്നു. എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചെന്ന ആക്ഷേപം ചർച്ചയാകുന്നതിനിടെയാണ് പുതിയ കേസ് അച്ഛനേയും മകനേയും തേടിയെത്തുന്നത്. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതികൾ കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു.

കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതിരോധിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂൺ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.

ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതിരോധിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.

2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു. കെ.കെ മഹേശൻ ക്രൈംബ്രാഞ്ചിന് എഴുതിയ കത്ത് അടക്കം നേരത്തെ പുറത്തുവന്നിരുന്നു. കത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാമർശമുണ്ട്.വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കത്തിൽ പറയുന്നു.

കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും കത്തിലുണ്ട്. മൈക്രോ ഫിനാൻസ്, സ്‌കൂൾ നിയമന കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതാണ് വെള്ളാപ്പള്ളിക്ക് വിനയായത്. തട്ടിപ്പ് കേസ് തന്റെ തലയിൽ വച്ചു കെട്ടാൻ ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നുവെന്നും ഇത് വെള്ളാപ്പള്ളിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു കൊണ്ടാണ് കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് സംസ്ഥാന കോ-ഓർഡിനേറ്ററുമായ കെ.കെ. മഹേശൻ യൂണിയൻ കമ്മറ്റി ഓഫീസിൽ തൂങ്ങി മരിച്ചത്.

വിവിധ യൂണിയനുകളിൽ നടന്നിട്ടുള്ള മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി പ്രതിയാകും. ഇത് ഒഴിവാക്കാൻ കേസ് തന്റെ തലയിൽ കെട്ടിവയ്ക്കാൻ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നുവെന്ന് കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് ആത്മഹത്യ. അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ അദ്ദേഹം എഴുതിയിരിക്കുന്നത്. എസ്എൻഡിപി മൈക്രോഫിനാൻസിന്റെ സംസ്ഥാന തല കോ-ഓർഡിനേറ്ററായിരുന്നു മഹേശൻ.

പ്രവർത്തകർക്ക് ട്രെയിനിങ് കൊടുക്കുന്നതൊഴിച്ചാൽ യാതൊരു അധികാരവും ഇല്ലാത്ത എന്റെ തലയിൽ കേസുകളെല്ലാം കെട്ടിവയ്ക്കാനുള്ള ഗൂഢാലോചന നടക്കുന്നു എന്ന് എനിക്ക് വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞെന്നായരുന്നു മഹേശൻ കത്തിൽ പറഞ്ഞത്. അവർക്ക് വേട്ടയാടാൻ എന്നെ കിട്ടാത്തതു കൊണ്ട് ഞാൻ വിട പറയുന്നു. രണ്ടു ആൺമക്കളാണ് മഹേശനുള്ളത്. മൈക്രോഫിനാൻസ് കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നത് സംബന്ധിച്ച് വിശദമായ കത്തു ജനറൽ സെക്രട്ടറി മഹേശൻ നൽകിയിരുന്നു. ഇതാണ് വലിയ പീഡനം ഉണ്ടാകാൻ കാരണമായതെന്ന് വ്യക്തമാക്കിയിരുന്നു.

ഒരു കാര്യം കൂടി ഞാൻ താഴ്മയായി അങ്ങയെ അറിയിക്കുന്നു. ഇത്തരത്തിൽ എന്നെ കേസിൽ കുടുക്കാനുള്ള ശ്രമം വെള്ളാപ്പള്ളി സാറിന്റെ ഭാഗത്തു നിന്നുണ്ടായാൽ ഗുരുദേവൻ സത്യം ഞാനും ടീച്ചറായ എന്റെ ഭാര്യയും വെള്ളാപ്പള്ളി വീടിന് മുന്നിൽ ജീവിതം ഹോമിക്കും ഇതെന്റെ ശപഥമാണ്. ഇഷ്ടമില്ലാത്ത യൂണിയൻ നേതാക്കന്മാർക്കെതിരേ കള്ളക്കേസ് എടുപ്പിക്കുന്ന ഇന്നത്തെ യോഗനേതൃത്വത്തിനും എല്ലാ യൂണിയൻ ഭാരവാഹികൾക്കും വേണ്ടി ഞാൻ എന്റെ ജീവൻ സമർപ്പിക്കുന്നു എന്നും കത്തിൽ എഴുതിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP