Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്ത് 1515 കോടി ചെലവിൽ ഡിജിറ്റൽ സയൻസ് പാർക്ക്; കെ ഡിസ്‌കിന്റെ യങ് ഇന്നവേഷൻ പ്രോഗ്രാം; ജലപാത വികസനത്തിന് കാസർകോട്ട് 44 ഹെക്ടർ ഭൂമി ഏറ്റെടുക്കും; സുപ്രധാന തീരുമാനങ്ങളുമായി മന്ത്രിസഭായോഗം

തിരുവനന്തപുരത്ത് 1515 കോടി ചെലവിൽ ഡിജിറ്റൽ സയൻസ് പാർക്ക്; കെ ഡിസ്‌കിന്റെ യങ് ഇന്നവേഷൻ പ്രോഗ്രാം; ജലപാത വികസനത്തിന് കാസർകോട്ട് 44 ഹെക്ടർ ഭൂമി ഏറ്റെടുക്കും; സുപ്രധാന തീരുമാനങ്ങളുമായി മന്ത്രിസഭായോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഡിജിറ്റൽ സർവകലാശാലാ ക്യാംപസിനോടു ചേർന്ന് ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുന്നതിനു ഭരണാനുമതി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.കേരള ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിൽ 1515 കോടി രൂപ ചെലവിലാണ് സയൻസ് പാർക്ക് സ്ഥാപിക്കുന്നതിനു അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.1175 കോടി രൂപ കിഫ്ബി വഴിയും ബാക്കി തുക വ്യവസായ പങ്കാളികൾ ഉൾപ്പെടെ സ്രോതസ്സുകളിൽനിന്നും കണ്ടെത്തിയുമാകും സയൻസ് പാർക്കിന്റെ നിർമ്മാണം പൂർത്തീരകരിക്കുക.ബജറ്റിൽ പ്രഖ്യാപിച്ച 200 കോടി രൂപയിൽ നിർമ്മാണപ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണമെന്ന നിബന്ധനയോടെയാണ് സയൻസ് പാർക്കിന്റെ നിർണ്ണാണത്തിന് മന്ത്രിസഭ ഭരണാനുമതി നൽകിയിരിക്കുന്നത്.

മന്ത്രിസഭാ യോഗത്തിൽ മറ്റ് സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.കോഴിക്കോട് ജില്ലയിൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.പോണ്ടിച്ചേരി ജിപ്‌മെറിൽ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം പ്രഫസർ ഡോ. ബിജു പൊറ്റക്കാട്ടിനെ ഇവിടെ സ്‌പെഷൽ ഓഫിസറായി നിയമിച്ചുകൊണ്ടും തീരുമാനമായി.കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ ഡിസ്‌ക്) മുൻനിര പദ്ധതിയായ യങ് ഇന്നവേഷൻ പ്രോഗ്രാം സർക്കാർ വകുപ്പുകളുടെയും സർവകലാശാലകളുടെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെ നടപ്പാക്കും.

ഹാൻവീവിന്റെ അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയിൽനിന്ന് 60 കോടിയാക്കി.രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ സ്ഥിരം തസ്തികകളിൽ വ്യവസ്ഥകളോടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കും.ജലപാത വികസനത്തിന്റെ ഭാഗമായി കാസർകോട്ട് 44 ഹെക്ടർ ഭൂമി ഏറ്റെടുക്കും.

കോവളം ബേക്കൽ ജലപാത വികസനത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ നീലേശ്വരം പുഴയെയും ചിത്താരി പുഴയെയും ബന്ധിപ്പിച്ചു നിർമ്മിക്കുന്ന കൃത്രിമക്കനാലിനും നമ്പ്യാർക്കാൽ ഭാഗത്തു നിർമ്മിക്കുന്ന നാവിഗേഷൻ ലോക്കിനും വേണ്ടിയാണ് 44.156 ഹെക്ടർ ഭൂമി കിഫ്ബി ധനസഹായത്തോടെ ഏറ്റെടുക്കുക.ഇതിനായി ന്യായവിലയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ 178.15 കോടി രൂപയുടെ എസ്റ്റിമേറ്റിനും മന്ത്രിസഭായോഗത്തിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP