Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാസമുദ്ര മേഖലയിൽ ചൈനയുടെ വിമാനവാഹിനികൾ വിന്യസിക്കാൻ സാധ്യത; സുരക്ഷാ ഭീഷണിയുയർത്തി ജിബൂത്തിയിലെ സൈനിക താവളം; യു.എസ് സമർപ്പിച്ച ചൈനയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ ഇന്ത്യക്ക് മുന്നറിയിപ്പ്

മഹാസമുദ്ര മേഖലയിൽ ചൈനയുടെ വിമാനവാഹിനികൾ വിന്യസിക്കാൻ സാധ്യത; സുരക്ഷാ ഭീഷണിയുയർത്തി ജിബൂത്തിയിലെ സൈനിക താവളം; യു.എസ് സമർപ്പിച്ച ചൈനയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ ഇന്ത്യക്ക് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോ മീറ്റർ മാത്രം വരുന്ന ജിബൂത്തിയിൽ ചൈന സ്ഥാപിച്ചിരിക്കുന്ന വിദേശ സൈനിക താവളം ഇന്ത്യക്ക് ഭീഷണിയുയർത്താൻ സാധ്യതയുണ്ടെന്ന നിർണ്ണായക മുന്നറിയിപ്പുമായി യു.എസ്.യുഎസ് പ്രതിരോധ വിഭാഗം ചൈനയെക്കുറിച്ചു തയാറാക്കിയ വാർഷിക റിപ്പോർട്ടിലാണ് ജിബൂത്തിയിലെ സൈനിക താവളം ഇന്ത്യയെ ലക്ഷ്യംവച്ചാണ് ചൈന സാഥാപിച്ചിരിക്കുന്നതെന്ന് തരത്തിലുള്ള വിശദാംശങ്ങൾ വ്യക്തമാക്കുന്നത്.ചൈനയുടെ ആദ്യത്തെ വിദേശ സൈനിക താവളമാണ് ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള രാജ്യമായ ജിബൂത്തിയിൽ അവർ സ്ഥാപിച്ചിരിക്കുന്നത്.

യു.എസിന്റെ റിപ്പോർട്ട് പ്രകാരം വിമാനവാഹിനിക്കപ്പലുകൾ ജിബൂത്തിയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള നീക്കത്തിനാവും ചൈന തയ്യാറെടുക്കുക. എറിത്രിയ, ഇത്യോപ്യ, സൊമാലിയ എന്നിവയാണ് സൈനിക താവളത്തിനരികെയുള്ള അയൽ രാജ്യങ്ങൾ. ജിബൂത്തിയിൽനിന്ന് ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കി.മീ. ദൂരം മാത്രമേയുള്ളൂ എന്നതാണ് ഇന്ത്യക്ക് ജിബൂത്തിയിലെ ചൈനയുടെ സൈനിക സങ്കേതം ഭീഷണിയയാക്കുമെന്നുള്ള റിപ്പോർട്ടിന്റെ ആധാരം.സൈനിക താവളത്തെ സംബന്ധിച്ച വിശദാംശങ്ങൾ യുഎസ് പ്രതിരോധ വിഭാഗം ചൈനയെക്കുറിച്ചു തയാറാക്കിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

നിലവിൽ ചൈനയ്ക്ക് മൂന്നു വിമാനവാഹിനിക്കപ്പലുകളാണുള്ളത്. ഇന്ത്യൻ നാവികസേനയ്ക്കാകട്ടെ രണ്ട് വിമാനവാഹിനികളും.റഷ്യൻ നിർമ്മിത ഐഎൻഎസ് വിക്രമാദിത്യയും തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തും.ഇതിൽ വിക്രാന്ത് കമ്മിഷൻ ചെയ്‌തെങ്കിലും പൂർണ സജ്ജമാകാൻ മാസങ്ങളെടുക്കും.ചൈനയുടെ ജിബൂത്തി കേന്ദ്രീകരിച്ചുള്ള സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിൽ വിക്രാന്തിന്റെ കമ്മീഷൻ നടപടികൾ വേഗത്തിലാക്കാനാകും യു.എസിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ത്യൻ പ്രതിരോധ വിഭാഗം ശ്രമിക്കുക.

ഞായറാഴ്ചയാണ് യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന വിമാനവാഹിനിക്കപ്പലുകൾ വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തേയും യുഎസ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP