Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുളച്ചലിനടുത്ത ആളില്ലാ തുറയിൽ എത്തിച്ച ശേഷം മടങ്ങി പോകാൻ മാഹീൻകണ്ണിന്റെ അന്ത്യശാസനം; ജീവിച്ചാലും മരിച്ചാലും അണ്ണനോപ്പമെന്ന് ശപഥം ചെയത് വിദ്യ; ഗൗരിയെ ഒക്കത്തിരിത്തി കേണപക്ഷേിച്ച വിദ്യയെ കടലിന്റെ ആഴങ്ങളിലേക്ക് പിടിച്ചു തള്ളിയത് ആദ്യ ഭാര്യയുടെ 'പ്രീതി' നേടാൻ; തമിഴ് പത്ര വാർത്തയിൽ ആഘോഷവും; മാഹിൻകണ്ണിന്റേത് കണ്ണില്ലാ ക്രൂരത

കുളച്ചലിനടുത്ത ആളില്ലാ തുറയിൽ എത്തിച്ച ശേഷം മടങ്ങി പോകാൻ മാഹീൻകണ്ണിന്റെ അന്ത്യശാസനം; ജീവിച്ചാലും മരിച്ചാലും അണ്ണനോപ്പമെന്ന് ശപഥം ചെയത് വിദ്യ; ഗൗരിയെ ഒക്കത്തിരിത്തി കേണപക്ഷേിച്ച വിദ്യയെ കടലിന്റെ ആഴങ്ങളിലേക്ക് പിടിച്ചു തള്ളിയത് ആദ്യ ഭാര്യയുടെ 'പ്രീതി' നേടാൻ; തമിഴ് പത്ര വാർത്തയിൽ ആഘോഷവും; മാഹിൻകണ്ണിന്റേത് കണ്ണില്ലാ ക്രൂരത

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: തന്റെ ഭർത്താവ് മാഹീൻകണ്ണാണ് എന്നും മനുവല്ലന്നും വിദ്യ തിരിച്ചറിഞ്ഞത് പുവ്വാറിൽ നിന്നും ഇയാളുടെ ആദ്യഭാര്യ റുഖിയ ഫോണിൽ വിളിച്ചപ്പോഴാണ്. ഇതോട മാനസികമായി തകർന്ന വിദ്യ മാഹീൻ കണ്ണിന് മുന്നിൽ പൊട്ടിക്കരഞ്ഞു. ഗൾഫിൽ നിന്നും തിരികെ വന്ന മാഹീൻ കണ്ണ് പുവ്വാർ പോകാതെ വിദ്യയേയും മകൾ ഗൗരിയേയും കാണാൻ മലയിൻകീഴിലെ വാടക വീട്ടിൽ എത്തിയിരുന്നു. മാഹീൻ കണ്ണ് കുളിക്കാൻ കയറിയപ്പോൽ ആദ്യ ഭാര്യ റുഖിയ മാഹീന്റെ ഫോണിലേക്ക് വിളിച്ചതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന സത്യം വിദ്യ തിരിച്ചറിയുന്നത്. ഇതോടെ വിദ്യയും മാഹീനും തമ്മിൽ വഴക്കായി.

ഇതിനിടെ പുവ്വാറിൽ നിന്നും ബന്ധുക്കൾ എത്തി മാഹീനെ കൂട്ടി കൊണ്ടു പോയി. കുറച്ചു ദിവസം കഴിഞ്ഞ്് ഒന്നിച്ചു താമസിക്കാമെന്നു പറഞ്ഞ് മാഹീൻ വീണ്ടും വിദ്യയുടെ അടുത്ത് എത്തി. 2011 ഓഗസ്റ്റ് 18ന് വിദ്യയേയും കുഞ്ഞിനെയും കൂട്ടി പോയി. വേളാങ്കണ്ണിയിൽ വീട് വാടകയ്ക്ക് എടുത്തുവെന്നും അവിടെ താമസിക്കാൻ പോകുന്നുവെന്നും പറഞ്ഞായിരുന്നു കൂട്ടി കൊണ്ടു പോകൽ. വിദ്യയുടെ സഹോദരി ആക്സിഡന്റായി വീട്ടിൽ കിടപ്പിലായിരുന്നു. അവരോടും ഈ നുണയാണ് മാഹീൻ പറഞ്ഞത്.വിദ്യയുടെ അമ്മ ഭർത്താവ് ജോലി ചെയ്യുന്ന ചിറയിൻകീഴ് പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഇവർ പോയ ശേഷം ഫോണിൽ കിട്ടാതായതോടെ അമ്മയ്ക്കും അനിയത്തിക്കും ആധിയായി. അങ്ങനെയാണ് പൊലീസിൽ കേസു കൊടുക്കുന്നത്.

വിദ്യയേയും കൊണ്ട് മാഹീൻ കണ്ണ് നേരെ പോയത് കുളച്ചലിന് അടുത്തുള്ള ആളില്ലാ തുറയിലേക്ക് ആയിരുന്നു. പേരു പോലെ തന്നെ സന്ധ്യ കഴിഞ്ഞാലും അല്ലെങ്കിലും ഈ ഭാഗത്തേക്ക് ആളുകൾ വരാറെ ഇല്ല. വിജനമായ ആ പ്രദേശത്ത് വിദ്യയേയും കുഞ്ഞിനെയും എത്തിച്ച ശേഷം തിരികെ പോകാൻ മാഹീൻ ആവിശ്യപ്പെട്ടു. ജീവിക്കുന്നുവെങ്കിൽ അണ്ണനോടൊപ്പം മരിക്കുന്നുവെങ്കിലും അണ്ണനോടൊപ്പം വിദ്യ വിതുമ്പി കരഞ്ഞു കൊണ്ടു പറഞ്ഞു.ഗൗരിയെ ഒക്കത്തിരുത്തി കേണപേക്ഷിച്ച വിദ്യയുടെ വാക്കകുൾ ഒന്നും ചെവികൊള്ളതെ തന്നെ മാഹീൻ നിന്നു. കടലിലേയ്ക്ക് വലിയ ഗർത്തം രൂപപ്പെട്ട തിട്ടയ്ക്ക് മുകളിലേക്ക് അമ്മയേയും കുഞ്ഞിനെയും കൊണ്ടു പോയ മാഹീൻ കടലിലേക്ക് തള്ളിയിടുകയായിരുന്നു. അതിന് ശേഷം ഒന്നും സംഭവിക്കാത്തതു പോലെ നേരെ റുഖിയയുടെ അടുത്ത് എത്തി.

റുഖിയ നേരത്തെ ആവിശ്യപ്പെട്ടിരുന്നതാണ്. വിദ്യയേയും കുഞ്ഞിനെയും വക വരുത്തിയ ശേഷം എന്റെ അടുത്ത് എത്തിയാൽ മതിയെന്ന്. അതനുസരിച്ചാണ് റുഖിയയുടെ അടുത്ത മാഹീൻ എത്തിയത്. എന്നാൽ മാഹീൻ പറഞ്ഞതിലൊന്നും റുഖിയയ്ക്ക് വിശ്വാസം വന്നിരുന്നില്ല. ആഗസ്ററ് 19ന് വിദ്യയുടെ മൃതദേഹം പൊങ്ങുകയും അത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം കോസ്റ്റൽ പൊലീസ് കണ്ടെത്തുകയും ചെയ്തതോടെ ആത്മഹത്യ എന്ന നിലയിൽ തമിഴ് പത്രങ്ങളിൽ വാർത്ത വന്നു. ഈ ന്യൂസ് പേപ്പറുകളുമായി വീട്ടിൽ എത്തി റുഖിയെ കാണിച്ചതോടെയാണ് അവരും കൊലപാതകം വിശ്വസിച്ചത്. ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയെങ്കിലും മാഹീൻ വിദ്യയേയും കുഞ്ഞിനെയും വകവരുത്തുമെന്ന് റുഖിയയും കരുതിയിരുന്നില്ല. പിന്നീട് വിദ്യയുടെയും കുഞ്ഞിന്റെയും മരണം പോലും ഇരുവരും ചേർന്ന് ആഘോഷിച്ചുവെന്നാണ് റുഖിയ നല്കിയ മൊഴികളിൽ നിന്നും വ്യക്തമാവുന്നത്.

തരുവനന്തപുരം റൂറൽ പൊലീസിന് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തിലാണ് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം കൊലപാതകമാണന്ന് കണ്ടെത്തിയത്. കാര്യമായി അന്വേഷണം നടത്താതെ മാറനല്ലൂർ പൊലീസ് കേസ് അടച്ചപ്പോൾ, വിദ്യയുടെ അമ്മ രാധ നടത്തിയ നിരന്തര ശ്രമമാണ് ഒടുവിൽ ഞെട്ടിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നത്. മകളുടെ തിരോധാനത്തിന്റെ ആഘാതത്തിൽ പിതാവ് ജയചന്ദ്രൻ ഇതിനിടെ ജീവനൊടുക്കി. ഒടുവിൽ, രാധയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് വിദ്യയെയും ഗൗരിയെയും കാണാതാകുന്നത് മാഹിൻകണ്ണുമായി പ്രണയത്തിലായ വിദ്യ ഇയാൾക്കൊപ്പം ഊരൂട്ടമ്പലത്തെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു.

ഗർഭിണിയായപ്പോഴും വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ ഇയാൾ വിദേശത്തേക്കു പോയി. പിതാവ് ജയചന്ദ്രൻ കൂലിപ്പണി ചെയ്താണു പിന്നീടു മകളുടെ കാര്യങ്ങൾ നോക്കിയത്. വിദ്യ പ്രസവിച്ച് ഒരു വർഷത്തിനു ശേഷം നാട്ടിലെത്തിയ മാഹിൻകണ്ണിനെ ഇവരുടെ ബന്ധുക്കൾ നിർബന്ധിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വീണ്ടും ഒരുമിച്ചു കഴിയുന്നതിനിടെയാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസ്സിലാക്കിയത്. അതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായെന്നും പൊലീസ് അറിയിച്ചു.വിദ്യയേയും കുഞ്ഞിനെയും കാണാനില്ലന്ന . വീട്ടുകാരുടെ പരാതിയിൽ മാറനല്ലൂർ പൊലീസ് പിന്നീടു മാഹിൻകണ്ണിനെ കണ്ടെത്തിയെങ്കിലും അവർ വേളാങ്കണ്ണിയിലുണ്ടെന്നും കൂട്ടിക്കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ മുങ്ങി. പിന്നീടു വിദേശത്തേക്കു കടന്നു. തിരിച്ചെത്തി പൂവാറിൽ താമസമാക്കിയിട്ടും പൊലീസ് അന്വേഷിച്ചില്ല.

വിദ്യയെയും മകളെയും കാണാതായി 2 ദിവസത്തിനു ശേഷം തമിഴ്‌നാട്ടിലെ കുളച്ചൽ ഭാഗത്തു രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞിരുന്നു. അതും പൊലീസ് പരിശോധിച്ചില്ല. അജ്ഞാത മൃതദേഹങ്ങളുടെ ചിത്രം തമിഴ്‌നാട് പൊലീസ് സൂക്ഷിച്ചിരുന്നു. മാഹിൻകണ്ണ് കുറ്റസമ്മതം നടത്തിയതിനെത്തുടർന്ന് ഈ ചിത്രങ്ങൾ വിദ്യയുടെ സഹോദരി ശരണ്യയെ കാണിച്ചു പൊലീസ് കൊലപാതകം സ്ഥിരീകരിച്ചു. വിദ്യയെയും മകളെയും ഒഴിവാക്കാനാണു തമിഴ്‌നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കടലിൽ തള്ളി കൊലപ്പെടുത്തിയത് എന്നാണു മാഹിൻകണ്ണ് പൊലീസിനോടു പറഞ്ഞത്. മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണിനെ ചന്തയിൽവച്ചാണു വിദ്യ പരിചയപ്പെടുന്നത്.

എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് (മാഹിൻകണ്ണ്) കാരണം'-വിദ്യ നോട്ടുബുക്കിൽ എഴുതി. ഇതു കണ്ട വീട്ടുകാരുടെ സംശയം വർധിച്ചു. വിദ്യയെ കാണാതായ 2011 ഓഗസ്റ്റ് 18നു വിദ്യയുടെ അമ്മ രാധ ഒട്ടേറെത്തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീടു മാഹിൻ കണ്ണാണു ഫോൺ എടുത്തത്. ഫോൺ വിദ്യയ്ക്കു കൊടുക്കാൻ കഴിയില്ലെന്നും കുഞ്ഞിനു ഹോട്ടലിൽ ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നൽകി.

പിന്നീടും തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. രാത്രി പത്തരയോടെ സ്വിച്ച് ഓഫ് ആയ ഫോൺ അടുത്ത ദിവസം രാവിലെയാണ് ഓൺ ആക്കിയത്. നാലാം ദിവസം കുടുംബം പരാതി നൽകി. തിരോധാനത്തിൽ മാഹിൻ കണ്ണിനെ സംശയമുണ്ടെന്നു പൊലീസിനോടു പറഞ്ഞെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.ഓട്ടോ കസ്റ്റഡിയിലെടുത്തെങ്കിലും മാഹീനെ വിട്ടയച്ചു. വിദ്യയെ തമിഴ്‌നാട്ടിൽ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിൻ പറഞ്ഞത്. ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കാൻ പൊലും പൊലീസ് തയാറായില്ല.

അന്നേ പ്രതിയുമായി പൊലീസ് ഒത്തുകളി തുടങ്ങിയെന്നാണ് ഇപ്പോഴത്തെ അന്വേഷണ സംഘം സംശയിക്കുന്നത്. തേങ്ങാപ്പട്ടണത്താണു വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ തീരദേശ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകേ പോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP