Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്ലാക്ക് ഏഷ്യൻ എത്നിക് മൈനോറിറ്റി എന്ന് പറയാൻ പോലും ബ്രിട്ടീഷ് അധികൃതർക്ക് പേടി; ബെയിം എന്ന പ്രയോഗം മാറ്റി ഗ്ലോബൽ മെജോരിറ്റി എന്നാക്കി ഒരു കൗൺസിൽ; ബ്രിട്ടനിലെ പൊളിറ്റിക്കൽ കറക്ട്നെസ്സ് അതിരുവിടുമ്പോൾ

ബ്ലാക്ക് ഏഷ്യൻ എത്നിക് മൈനോറിറ്റി എന്ന് പറയാൻ പോലും ബ്രിട്ടീഷ് അധികൃതർക്ക് പേടി; ബെയിം എന്ന പ്രയോഗം മാറ്റി ഗ്ലോബൽ മെജോരിറ്റി എന്നാക്കി ഒരു കൗൺസിൽ; ബ്രിട്ടനിലെ പൊളിറ്റിക്കൽ കറക്ട്നെസ്സ് അതിരുവിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദ്യോഗിക ആശയവിനിമയങ്ങളിൽ നിന്നും ബെയിം (ബ്ലാക്ക്, ഏഷ്യൻ ആൻഡ് മൈനോറിറ്റി) എന്ന പരാമർശം എടുത്തു കളയുകയാണ് വെസ്റ്റ്മിനിസ്റ്റർ സിറ്റി കൗൺസിൽ. അതിനു പകരമായി ഇനിമുതൽ ഗ്ലോബൽ മെജോറിറ്റി എന്ന പദമായിരിക്കും ഉപയോഗിക്കുക എന്നും പ്രാദേശിക അഥോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നു. 2020 ലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധകാലത്ത് ന്യുനപക്ഷങ്ങളെ പരാമർശിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാന് ഈ മാറ്റം.

ഇതിനു പുറമെ ജീവനക്കാർക്ക് വംശീയ വിരുദ്ധ പരിശീലനവും വെസ്റ്റ്മിനിസ്റ്റർ കൗൺസിൽ നൽകാൻ ഒരുങ്ങുകയാണ്. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്നതും ബഹുസ്വരത നിലനിൽക്കുന്നതുമായ ഒന്നായി കൗൺസിലിനെ മാറ്റാൻ ഒരുങ്ങുകയാണെന്ന് കൗൺസിൽ വക്താവ് അറിയിച്ചു. ബ്ലാക്ക്, ഏഷ്യൻ, മൾട്ടിപ്പിൾ എത്നിക് സ്റ്റാഫ് നെറ്റ്‌വർക്കിന്റെ വാർഷിക പൊതുയോഗത്തിൽ മൂന്ന് സുപ്രധാന തീരുമാനങ്ങളായിരുന്നു കൗൺസിൽ പ്രഖ്യാപിച്ചത്.

വംശീയതയ്ക്ക് എതിരെ വിട്ടുവീഴ്‌ച്ചകൾ ഇല്ലാത്ത നിലപാട് സ്വീകരിക്കുക, വേതനങ്ങളിലെ വ്യത്യാസം 2025 ഓടെ ഇല്ലാതാക്കുന്നതിനായി സുസ്ഥിരമായ നടപടികൾ കൈക്കൊള്ളുക അതുപോലെ ബെയിം എന്ന പ്രയോഗത്തിനു പകരമായി ഗ്ലോബൽ മെജേറിറ്റി എന്ന പ്രയോഗം ഉപയോഗിക്കുക എന്നിവയാണ് ആ മൂന്ന് തീരുമാനങ്ങൾ. വംശീയതക്ക് എതിരെ എന്നും പോരാടുന്ന കൗൺസിൽ എന്നും എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭിക്കുന്നതിനായി തുടർന്നും പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു.

പ്രാദേശിക കൗൺസിൽ മത്രമല്ല ബെയിം എന്ന പദപ്രയോഗംഉപേക്ഷിക്കുന്നത്. അർക്കാർ കഴിഞ്ഞവർഷം ഡിസംബറിൽ പുറത്തിറക്കിയ സ്‌റ്റൈൽ ഗൈഡിലും ബെയിം എന്ന പ്രയോഗം ഒഴിവാക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിഭാഗങ്ങളെ പ്രത്യേകം പ്രത്യേകം പരാമർശിക്കാതെ ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്നാണ് അതിൽ പറഞ്ഞിരുന്നത്.

ബെയിം എന്ന പരാമർശത്തിൽ ചില വംശീയ ന്യുനപക്ഷങ്ങളെ പേരെടുത്ത് പരാമർശിക്കുന്നതിനാലാണ് അത് മാറ്റണം എന്ന് അതിൽ നിഷ്‌കർഷിച്ചത്. ഇത്തരം വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാതെ എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു പദപ്രയോഗം വേണമെന്നും നിഷ്‌കർഷിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP