Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; ഡിസംബർ ഒന്നുമുതൽ ജനുവരി 31 വരെ തുറക്കുന്നതിന് അനുമതി

ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; ഡിസംബർ ഒന്നുമുതൽ ജനുവരി 31 വരെ തുറക്കുന്നതിന് അനുമതി

സ്വന്തം ലേഖകൻ

ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ പൊതുജനങ്ങൾക്കായി തുറക്കുന്നു. പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായി നിബന്ധനകളോടെ ഡിസംബർ ഒന്നുമുതൽ ജനുവരി 31 വരെ തുറക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി. ക്രിസ്മസ് പുതുവത്സര സീസൺ കണക്കിലെടുത്താണിത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസം അനുവാദമുണ്ട്.

മുതിർന്നവർക്ക് 40 രൂപയും, അഞ്ചിനും 10-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്. എട്ടുപേർക്ക് കയറാവുന്ന ബഗ്ഗി കാറിൽ യാത്രചെയ്യാൻ 600 രൂപയാണ് ഈടാക്കുന്നത്.

ഒക്ടോബർ 31-നുശേഷം ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. ഡാമുകളിലും പരിസരപ്രദേശങ്ങളിലും മാലിന്യംതള്ളാൻ പാടില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP