Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ദശകം കൊണ്ട് ബ്രിട്ടനിലെ വെള്ളക്കാരുടെ എണ്ണത്തിൽ അഞ്ച് ശതമാനം കുറവ്; ബ്രിട്ടീഷ് ജനതയുടെ 81.7 ശതമാനം മാത്രം വെള്ളക്കാർ; ലണ്ടൻ നഗരത്തിൽ മൂന്നിൽ രണ്ടു പേരും മറ്റു രാജ്യക്കാർ; യുകെയിൽ ക്രിസ്ത്യാനികളുടെ എണ്ണം പാതിയിൽ താഴ്ന്നു

ഒരു ദശകം കൊണ്ട് ബ്രിട്ടനിലെ വെള്ളക്കാരുടെ എണ്ണത്തിൽ അഞ്ച് ശതമാനം കുറവ്; ബ്രിട്ടീഷ് ജനതയുടെ 81.7 ശതമാനം മാത്രം വെള്ളക്കാർ; ലണ്ടൻ നഗരത്തിൽ മൂന്നിൽ രണ്ടു പേരും മറ്റു രാജ്യക്കാർ; യുകെയിൽ ക്രിസ്ത്യാനികളുടെ എണ്ണം പാതിയിൽ താഴ്ന്നു

മറുനാടൻ മലയാളി ബ്യൂറോ

ധുനിക ബ്രിട്ടന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക രേഖ ഇന്നലെ പുറത്തുവന്നപ്പോൾ തെളിഞ്ഞത് ഇംഗ്ലണ്ടിലും വെയിൽസിലും വെള്ളക്കാരുടേയും ക്രിസ്ത്യാനികളുടെയും എണ്ണം കുറഞ്ഞു വരുന്നു എന്നാണ്. ഈ രണ്ട് രാജ്യങ്ങളിലേയും, വംശം വെള്ളക്കാർ എന്ന് അവകാശപ്പെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു ദശകത്തിൽ ഉണ്ടായ കുറവ് 5 ലക്ഷമാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ രേഖകൾ പറയുന്നു.

ഏറ്റവും പുതിയ സെൻസസിൽ ഇംഗ്ലണ്ടിലേയും വെയിൽസിലേയും 81.7 ശതമാനം പേരാണ് തങ്ങൾ വെള്ളക്കാരാണെന്ന് പറഞ്ഞത്. ഒരു ദശകത്തിനു മുൻപ് ഇത് 86 ശതമാനമായിരുന്നു. വംശീയതയുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗം ഏഷ്യൻ, ഏഷ്യൻ ബ്രിട്ടീഷ്, ഏഷ്യൻ വെൽഷ് വിഭാഗങ്ങളാണ്. ഇവർ മൊത്തം ജനസംഖ്യയുടെ 9.3 ശതമാനം വരും. 2011-ൽ ഇവർ 7.5 ശതമാനമായിരുന്നു.

അതിലേറെ കൗതുകകരമായ കാര്യം ലണ്ടൻ നഗരത്തിലെ ജനങ്ങളിൽ മൂന്നിൽ രണ്ടു ഭാഗം പേരും ന്യുനപക്ഷ വംശങ്ങളിൽ പെട്ടവരാണ് എന്നതാണ്. വൈറ്റ് ഇംഗ്ലീഷ്, വെൽഷ്, സ്‌കോട്ടിഷ്, നോർത്തേൺ ഐറിഷ്, ബ്രിട്ടീഷ് എന്നീ വിഭാഗങ്ങളിൽ എല്ലാം കൂടി 36.8 ശതമാനം പേർ മാത്രമാണ് ലണ്ടനിലുള്ളത്. മാത്രമല്ല, 200 വർഷങ്ങൾക്ക് മുൻപ്, സെൻസസ് ആരംഭിച്ചതിനു ശേഷം ഇതാദ്യമായിട്ടാണ് മൊത്തം ജനസംഖ്യയുടെ പകുതിൽ താഴെ പേർ മാത്രം തങ്ങൾ കൃസ്ത്യാനികളാണെന്ന് അവകശപ്പെടുന്നത്. മൂന്നിൽ ഒന്നുപേർ പറയുന്നത് തങ്ങൾക്ക് മതമില്ല എന്നാണ്.

81.7 ശതമാനം പേർ വെള്ളക്കാർ എന്ന വിഭാഗത്തിൽ ഉൾപ്പെട്ടപ്പോൾ അതിൽ 74.4 ശതമാനം പേർ മാത്രമാണ് ഇംഗ്ലീഷ്, വെൽഷ്, സ്‌കോട്ടിഷ്, നോർത്തേൺ ഐറിഷ്, ബ്രിട്ടീഷ് ഐഡന്റിറ്റി പേരുന്നവർ. 2011-ൽ ഇത് 80.5 ശതമാനമുണ്ടായിരുന്നു. ഏഷ്യൻ വംശജരുടെ എണ്ണം 2011-ൽ 7.5 ശതമാനമായിരുന്നത് 9.3 ശതമാനമായി ഉയർന്നപ്പോൾ കറുത്ത വർഗ്ഗക്കാരുടെത് 3.3 ശതമാനത്തിൽ നിന്നും 4 ശതമാനമായി ഉയർന്നു. മിശ്ര വംശീയതയുള്ളവരുടെ എണ്ണമാകട്ടെ 2.2 ശതമാനത്തിൽ നിന്നും 2.9 ശതമാനമായി ഉയർന്നിട്ടുണ്ട്.

ഇംഗ്ലണ്ടിൽ, വംശീയപരമായി ഏറ്റവുമധികം വൈവിധ്യം പുലർത്തുന്ന നഗരം ലണ്ടൻ തന്നെയാണ്. 2011-ൽ 44.9 ശതമാനം ബ്രിട്ടീഷ് വംശജരുണ്ടായിരുന്ന നഗരത്തിൽ ഇപ്പോൾ 36.8 ശതമാനം മാത്രമാണ് വെള്ളക്കാരായ ബ്രിട്ടീഷ് വംശജർ ഉള്ളത്. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് ഇവർ ഏറ്റവും കൂടുതലുള്ളത്. വൈറ്റ് ഇംഗ്ലീഷ്, വെൽഷ്, സ്‌കോട്ടിഷ്, നോർത്തേൺ ഐറിഷ് എന്നീ വംശീയതകൾ അവകാശപ്പെടുന്ന, അല്ലെങ്കിൽ വെള്ളക്കാരായ ബ്രിട്ടീഷ് വംശജർ എന്ന് വിളിക്കപ്പെടുന്നവർ ഏറ്റവും അധികമുള്ള ലോക്കൽ അഥോറിറ്റികൾ കംബ്രിയയിലെ കോപ്ലാൻഡും അല്ലെർഡെയ്ലുമാണ്. രണ്ടിടത്തും ഈ വംശീയരുടെ എണ്ണം 96.7 ശതമാനം വരെ വരും.

അതുപോലെ രണ്ട് വിഭിന്ന വംശീയർ ഒരുമിച്ച് താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2011-ൽ ഇത്തരത്തിലുൾല കുടുംബങ്ങൾ 8.7 ശതമാനം ആയിരുന്നെങ്കിൽ 2021 ലെ സെനസ് കണക്കിൽ പറയുന്നത് വിഭിന്ന വശീയർ ഒരുമിച്ചു താമസിക്കുന്ന വീടുകളുടെ എണ്ണം 10.1 ശതമാനമാണെന്നാണ്. സംസ്‌കാര വൈവിധ്യം നിറഞ്ഞ ഒരു ബഹുസ്വര സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് ഈ കണക്കുകൾ എടുത്തു പറയുന്നു എന്നായിരുന്നു സെൻസസ് ഡെപ്യുട്ടി ഡയറക്ടർ ജോൺ റോത്ത്- സ്മിത്ത് പറഞ്ഞത്.

വംശീയതയുടെ കാര്യത്തിൽ മാത്രമല്ല, മതചിന്തയുടെ കാര്യത്തിലും ബ്രിട്ടൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ ഏറെ മാറിപ്പോയിരിക്കുന്നു എന്നാണ് പുതിയ സെൻസസ് കണക്കുകൾ കാണിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം മതമില്ലാത്തവരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള കുതിച്ചുകയറ്റമാണ്. 2011 -ൽ ഏകദേശം 25.2 ശതമാനം പേർ അല്ലെങ്കിൽ 14.1 ദശലക്ഷം പേർ തങ്ങൾക്ക് മതമില്ലെന്ന് പറഞ്ഞപ്പോൾ 2021 ൽ 37.2 ശതമാനം പേർ അല്ലെങ്കിൽ 22.2 മില്യൺ ജനങ്ങളാണ് മതത്തെ നിരാകരിച്ചത്.

അതേസമയം, മുസ്ലിം എന്ന് അവകാശപ്പെടുന്നവരുടെ എണ്ണം 4.9 ശതമാനത്തിൽ നിന്നും 6.5 ശതമാനമായും, ഹിന്ദുക്കളുടെത് 1.5 ശതമാനത്തിൽ നിന്നും 1.7 ശതമാനമായും വർദ്ധിച്ചപ്പോൾ സിക്ക് മതസ്ഥരുടെ എണ്ണത്തിലും വർദ്ധനവ് ദൃശ്യമയി. എന്നൽ, യഹൂദരുടെ എണ്ണം കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP