Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റൊരു ക്രിപ്റ്റോ കറൻസി സഹസ്ര കോടീശ്വരൻ കൂടി ദുരൂഹമായി കൊല്ലപ്പെട്ടു; റഷ്യൻ സമ്പന്നൻ ടരൻ ആഴ്‌ച്ചകൾക്കുള്ളിൽ മരിക്കുന്ന മൂന്നാമൻ; ഹെലികോപറ്ററിലെ യാത്ര റദ്ദാക്കിയയാൾ കൊലപാതകം ആസൂത്രണം ചെയ്തോ? ഡിജിറ്റൽ കറൻസി മുതലാളിമാർ കൊല്ലപ്പെടുമ്പോൾ

മറ്റൊരു ക്രിപ്റ്റോ കറൻസി സഹസ്ര കോടീശ്വരൻ കൂടി ദുരൂഹമായി കൊല്ലപ്പെട്ടു; റഷ്യൻ സമ്പന്നൻ ടരൻ ആഴ്‌ച്ചകൾക്കുള്ളിൽ മരിക്കുന്ന മൂന്നാമൻ; ഹെലികോപറ്ററിലെ യാത്ര റദ്ദാക്കിയയാൾ കൊലപാതകം ആസൂത്രണം ചെയ്തോ? ഡിജിറ്റൽ കറൻസി മുതലാളിമാർ കൊല്ലപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ തന്നെ നിരവധി ദുരൂഹതകൾ ഉണ്ട്. അവയ്ക്ക് കൂടുതൽ തീവ്രതയേകി മറ്റൊരു ക്രിപ്റ്റോ കറൻസി ഇടപാടുകാരനും ശതകോടീശ്വരനുമായ ഒരു റഷ്യാക്കാരൻ കൂടി ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞിരിക്കുന്നു. സ്വിറ്റ്സർലൻഡിലെ ലുസേയ്നിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ അപകടത്തിൽ പെട്ടതിനെ തുടർന്നായിരുന്നു പ്രമുഖ വ്യവസായി കൂടിയായ വ്യാചെസ്ലാവ് ടരൻ എന്ന 53 കാരൻ മരണപ്പെട്ടത്. കഴിഞ്ഞ ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ തികച്ചും അപ്രതീക്ഷിതമായി മരണത്തെ പുൽകുന്ന മൂന്നാമത്തെ ക്രിപ്റ്റോ കറൻസി വ്യവസായിയാണ് ടരൻ.

ടിയൻടിയൻ കുലന്ദർ എന്ന 30 കാരനായ ക്രിപ്റ്റൊ വ്യവസായി കഴിഞ്ഞയാഴ്‌ച്ച ഉറക്കത്തിനിടയിൽ മരണമടഞ്ഞപ്പോൾ, മറ്റൊരു ക്രിപ്റ്റോ വ്യവസായിയായ നിക്കോളായ് മുഷെഗൻ എന്ന 29 കാരൻ, ഐ ഐ എയും മൊസാദും തന്നെ കൊല്ലുമെന്ന് ഭയക്കുന്നു എന്ന് ട്വീറ്റ് ചെയ്തശേഷം പ്യുറെറ്റൊ റീക്കോ ബീച്ചിൽ മുങ്ങിമരിക്കുകയായിരുന്നു. ടരൻ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽ പെടുമ്പോൾ തെളിഞ്ഞതും ശാന്തവുമായ കാലാവസ്ഥ ആയിരുന്നു എന്നതും, കൂടെ യാത്ര ചെയ്യാനിരുന്ന മറ്റൊരു യാത്രക്കാരൻ അവസാന നിമിഷം യാത്ര റദ്ദാക്കിയതും ഇയാളുടെ മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

നിക്ഷേപ പ്ലാറ്റ്ഫോം ആയ ലിബർടെക്സ് ആൻഡ് ഫോറെക്സ് ക്ലബ്ബിന്റെ സഹസ്ഥാപകനായ ടരൻ ലൗസേയ്നിൽ നിന്നും ഒരു സിംഗിൾ എഞ്ചിൻ എച്ച് 130 ഹെലികോപ്റ്ററിലായിരുന്നു യാത്ര ചെയ്തിരുന്നത്. ധാരാളം പരിചയ സമ്പന്നനായിരുന്ന പൈലറ്റായിരുന്നു അത് പറത്തിയിരുന്നതും. ഇക്കഴിഞ്ഞ നവംബർ 25 ഉച്ചക്ക് 1 മണിക്കായിരുന്നു അപകടം ഉണ്ടായത്. 35 കാരനായ ഫ്രഞ്ച്കാരൻ പൈലറ്റും അപകടത്തിൽ കൊല്ലപ്പെട്ടു.

അപകടസ്ഥലം സന്ദർശിച്ച ഡെപ്യുട്ടി പബ്ലിക് പ്രോസിക്യുട്ടർപറഞ്ഞത് മൂന്നാമതൊരാളുടെ ഇടപെടൽ തള്ളിക്കളയാൻ ആകില്ലെന്നാണ്. ടരനൊപ്പം സഞ്ചരിക്കാൻ, ഇനിയും തിരിച്ചറിയാത്ത മറ്റൊരു യാത്രക്കാരൻ കൂടിയുണ്ടായിരുന്നു എന്നും, അവസാന നിമിഷം ആ വ്യക്തി യാത്ര റദ്ദാക്കുകയായിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദേശ നിക്ഷേപങ്ങളിൽ വിദഗ്ധനായിരുന്ന ടരൻ കഴിഞ്ഞ പത്ത് വർഷമായി മൊണാകോയിൽ ആണ് താമസം. ഹെലോ മൊണാകോ മാധ്യമത്തിന്റെ സ്ഥാപക ഓൾഗയാണ് ഭാര്യം. മൂന്ന് കുട്ടികളുമുണ്ട്.

അതേസമയം, റഷ്യൻ ഫോറിൻ ഇന്റലിജൻസ് സർവ്വീസുമായി ബന്ധമുള്ള ക്രിറ്റോ വ്യവസായിയാണ് ടരൻ എന്ന് യുക്രെയിൻ ന്യുസ് ഏജൻസിയായ യൂനിയാൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിന്ീ പിന്താങ്ങുന്ന തെളിവുകൾ ഒന്നും അവർ നൽകുന്നില്ല. ക്രിപ്റ്റോ കറൻസി ഓപ്പറേഷനുകൾ വഴി റഷ്യയുടെ സാമ്പത്ത്ക സഹായം പല രാജ്യങ്ങൾക്കും അനധികൃതമായി ലഭ്യമാക്കുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്നും വാർത്താ ഏജൻസി ആരോപിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP