Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എണ്ണക്കപ്പലിനു പുറത്തു റഡറിന്റെ മുകളിൽ അള്ളിപ്പിടിച്ചിരുന്നത് 11 ദിവസം; നൈജീരിയയിൽ നിന്നും അതിസാഹസികമായി സ്‌പെയിനിലെത്തിയത് മൂന്ന് കുടിയേറ്റക്കാർ: ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരം

എണ്ണക്കപ്പലിനു പുറത്തു റഡറിന്റെ മുകളിൽ അള്ളിപ്പിടിച്ചിരുന്നത് 11 ദിവസം; നൈജീരിയയിൽ നിന്നും അതിസാഹസികമായി സ്‌പെയിനിലെത്തിയത് മൂന്ന് കുടിയേറ്റക്കാർ: ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരം

സ്വന്തം ലേഖകൻ

സ്‌പെയിൻ: എണ്ണക്കപ്പലിനു പുറത്തു വെള്ളത്തോട് ചേർന്നുള്ള ഭാഗത്ത് ഒളിച്ചിരുന്നു യാത്ര ചെയ്ത് അതിസാഹസികമായി സ്‌പെയിനിലെത്തിയ മൂന്ന് നൈജീരിയക്കാരെ പിടികൂടി.

റഡറിന്റെ മുകളിൽ ഇരുന്നു നൈജീരിയയിൽനിന്നു 11 ദിവസം നീണ്ട കടൽയാത്രയ്ക്കുശേഷം സ്‌പെയിനിലെ കനേറി ഐലന്റ്‌സിൽ എത്തിച്ചേർന്നതിന് പിന്നാലെയാണ് മൂവരേയും പിടികൂടിയത്. മൂവരേയും അധികൃതർ ആശുപത്രിയിലാക്കി.

264 മണിക്കൂർ നീണ്ട യാത്രയിൽ 2700 നോട്ടിക്കൽ മൈൽ (ഏകദേശം 5,000 കിലോമീറ്റർ) ആണ് സാഹസികമായി ഇവർ സഞ്ചരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരിലൊരാളുടെ നില ഗുരുതരമാണ്.

പ്രൊപ്പല്ലറിന്റെ മുകളിൽ വെള്ളത്തിൽ തൊട്ടുള്ള ഭാഗമാണു റഡർ. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാർഡാണു പുറത്തുവിട്ടത്. ആശുപത്രി വിട്ടാലുടൻ ഇവരെ സ്വദേശത്തേക്കു തിരിച്ചയയ്ക്കുമെന്നും സ്പാനിഷ് അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP