Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർണായക നിമിഷം പിറന്ന പെനാൽറ്റി.. അനായാസം ലക്ഷ്യം കണ്ട് ഇസ്മാലിയ സാർ; നോക്കൗട്ടിലേക്ക് ജയം അനിവാര്യമായ മത്സരത്തിൽ സെനഗൽ ഒരു ഗോളിന് മുന്നിൽ; തോൽവി ഒഴിവാക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ ഇക്വഡോറും; ആവേശം നിറച്ച് ഇക്വഡോർ - സെനഗൽ മത്സരത്തിന്റെ രണ്ടാം പകുതി

നിർണായക നിമിഷം പിറന്ന പെനാൽറ്റി.. അനായാസം ലക്ഷ്യം കണ്ട് ഇസ്മാലിയ സാർ; നോക്കൗട്ടിലേക്ക് ജയം അനിവാര്യമായ മത്സരത്തിൽ സെനഗൽ ഒരു ഗോളിന് മുന്നിൽ; തോൽവി ഒഴിവാക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ ഇക്വഡോറും; ആവേശം നിറച്ച് ഇക്വഡോർ - സെനഗൽ മത്സരത്തിന്റെ രണ്ടാം പകുതി

മറുനാടൻ മലയാളി ബ്യൂറോ

ദോഹ ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിൽനിന്ന് പ്രീക്വാർട്ടർ ഉറപ്പിക്കാൻ വിജയം അനിവാര്യമായ സെനഗൽ, ഇക്വഡോറിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിനു മുന്നിൽ. ആദ്യ മിനിറ്റു മുതൽ ആക്രമിച്ചു കളിച്ച സെനഗലിന്, 44ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഇസ്മയില സാറാണ് ലീഡ് സമ്മാനിച്ചത്.

മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഇക്വഡോർ ബോക്‌സിൽ കടന്ന ഇസ്മയില സാറിനെ പിയറോ ഹിൻകാപി വീഴ്‌ത്തിയതിനാണ് റഫറി സെനഗലിന് പെനൽറ്റി അനുവദിച്ചത്. ഇക്വഡോർ താരങ്ങളുടെ പ്രതിഷേധത്തിനിടെ കിക്കെടുത്ത ഇസ്മയില സാർ അനായാസം ലക്ഷ്യം കണ്ടു. ലോകകപ്പിൽ ഇസ്മയില സാറിന്റെ ആദ്യ ഗോൾ.എന്നാൽ ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് രസംകൊല്ലിയായി.

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഇക്വഡോർ ഗോൾമുഖം വിറപ്പിക്കുന്ന പ്രകടനമായിരുന്നു സെനഗലിന്റേത്. പ്രീക്വാർട്ടറിൽ ഇടംപിടിക്കാൻ വിജയം അനിവാര്യമാണെന്ന തിരിച്ചറിവിൽ അവർ ഇടതടവില്ലാതെ ആക്രമിച്ചു കളിച്ചു. ആദ്യ 10 മിനിറ്റിൽത്തന്നെ രണ്ട് സുവർണാവസരങ്ങളാണ് ഇക്വഡോറിന് കിട്ടിയത്. മൂന്നാം മിനിറ്റിൽ ലഭിച്ച അവസരം ഇദ്രിസ ഗുയെയും 9ാം മിനിറ്റിൽ ലഭിച്ച നല്ലൊരു അവസരം ബൗലായേ ദിയയും പാഴാക്കി. 24ാം മിനിറ്റിൽ സ്വയം സൃഷ്ടിച്ചെടുത്തൊരു സുവർണാവസരം ഇസ്മയില സാറും പുറത്തേക്കടിച്ചു കളഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇക്വഡോർ പരിശീലകൻ ടീമിനെ കളത്തിലിറക്കിയത്. നെതർലൻഡ്‌സിനെതിരെ പരുക്കേറ്റ് പുറത്തുപോയ ക്യാപ്റ്റൻ എന്നർ വലൻസിയ ഇന്നു കളിക്കുന്നുണ്ട്. ഖത്തറിനെ തോൽപ്പിച്ച സെനഗൽ ടീമിൽ മൂന്നു മാറ്റങ്ങളുണ്ട്.

രണ്ടു ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യതയുണ്ട് എന്നതാണ് ഇന്നത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ഇതുവരെ തോൽവിയറിയാത്ത ഇക്വഡോർ രണ്ടു മത്സരങ്ങളിൽനിന്ന് ഒരു ജയവും സമനിലയും സഹിതം നാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ഖത്തറിനെ വീഴ്‌ത്തിയ ഇക്വഡോർ, രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ സമനില വഴങ്ങിയിരുന്നു.

മറുവശത്ത് ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനോടു തോറ്റെങ്കിലും, രണ്ടാം മത്സരത്തിൽ ഖത്തറിനെ 31നു തോൽപ്പിച്ച സെനഗലിന് മൂന്നു പോയിന്റുണ്ട്. ഇന്നത്തെ മത്സരത്തിൽ തോൽവി ഒഴിവാക്കിയാൽ ഇക്വഡോറിനു മുന്നേറാം. അതേസമയം, സെനഗലിനു പ്രീക്വാർട്ടറിൽ ഇടംപിടിക്കാൻ വിജയം തന്നെ വേണം. അല്ലെങ്കിൽ നെതർലൻഡ്‌സ് ഖത്തറിനോട് മൂന്നു ഗോളിനെങ്കിലും തോൽക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP