Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിസ്താര എയർ ഇന്ത്യയുമായി ലയിക്കുന്നു; ലയനത്തോടെ സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25.1 ശതമാനം ഉമടസ്ഥാവകാശം; എയർ ഇന്ത്യയെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പിനിയാക്കി വൻ മാറ്റങ്ങൾക്കൊരുങ്ങി ടാറ്റ

വിസ്താര എയർ ഇന്ത്യയുമായി ലയിക്കുന്നു; ലയനത്തോടെ സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25.1 ശതമാനം ഉമടസ്ഥാവകാശം; എയർ ഇന്ത്യയെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പിനിയാക്കി വൻ മാറ്റങ്ങൾക്കൊരുങ്ങി ടാറ്റ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:സിംഗപ്പൂർ യെർലൈൻസിന് എയർ ഇന്ത്യയിൽ നിക്ഷേപത്തിന് ടാറ്റ വഴിയൊരുക്കുന്നു.വിമാന കമ്പനികളായ വിസ്താരയുടേയും എയർ ഇന്ത്യയുടേയും ഏകീകരണമെന്ന് നിർണ്ണായക പ്രഖ്യാപനമാണ് ടാറ്റ ഗ്രൂപ്പ് നടത്തിയിരിക്കുന്നത്.2024 മാർച്ചോടെ ലയനം പൂർത്തിയാക്കാനാണ് കമ്പനിയുടെ പദ്ധതി.250 മില്യൺ ഡോളർ (2000 കോടി രൂപയിലധികം) ആയിരിക്കും എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന്റെ നിക്ഷേപം.എയർ ഇന്ത്യ-വിസ്താര-എയർ ഇന്ത്യ എക്സ്‌പ്രസ്-എയർ ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ടാറ്റ സൺസിന് 74.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.ബാക്കിയുള്ള 25.1 ശതമാനം ഓഹരികൾ വിസ്താരയിൽ പങ്കാളിത്തമുള്ള സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലേക്കുമാവും ലയനത്തോടെ എത്തുക.

നിലവിൽ വിസ്താരയിലെ 51 ശതമാനം ഓഹരികൾ ടാറ്റക്കും 49 ശതമാനം വിസ്താരക്കുമാണ്.2013ലാണ് ഇരു കമ്പനികളും ചേർന്ന് വിമാനകമ്പനി തുടങ്ങിയത്.വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നതോടെ രാജ്യത്തെ ഏറ്റവുംവലിയ വിമാന കമ്പനിയായി എയർ ഇന്ത്യ മാറും.എയർ ഇന്ത്യയെ സർക്കാരിൽ നിന്ന് ഏറ്റെടുത്തതിന് ശേഷം റൂട്ടുകളിൽ കാര്യമായ പുനക്രമീകരണം ടാറ്റ നടത്തിയിരുന്നില്ല.വിസ്താരയുമായുള്ള ലയനത്തോടെ ഇക്കാര്യത്തിൽ വൻ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഒരു വർഷം മുമ്പാണ് 18,000 കോടി നൽകി ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയത്.പൊതുമേഖല സ്ഥാനങ്ങളിളെ നിക്ഷേപം കുറക്കുകയെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് എയർ ഇന്ത്യയുടെ ഓഹരികൾ പൂർണമായും വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.എയർ ഇന്ത്യയെ വാങ്ങിയപ്പോൾ തന്നെ ടാറ്റക്ക് ഓഹരി പങ്കാളിത്തമുള്ള വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നിവയെ ലയിപ്പിച്ച് എയർ ഇന്ത്യയെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായി മാറ്റുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.

എയർ ഇന്ത്യയുടെ ഉപകമ്പനികളേയും ഒറ്റ ബ്രാൻഡിൽ 2024 ഓടെ കൊണ്ടുവരാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.ടാറ്റയുടെ ഉടമസ്ഥതയിലുള്ള ചെലവ് കുറഞ്ഞ സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ തുടങ്ങിയവയും വിസ്താരയ്ക്കൊപ്പം 2024 ഓടെ എയർ ഇന്ത്യ എന്ന ഒറ്റ ബ്രാൻഡിലാകും അറിയപ്പെടുക.എയർ ഇന്ത്യയുടെ 113, എയർ ഏഷ്യ ഇന്ത്യയുടെ 28, വിസ്താരയുടെ 53, എയർ ഇന്ത്യ എക്സ്‌പ്രസിന്റെ 24 എന്നിങ്ങനെ മൊത്തം വിമാനങ്ങളുടെ എണ്ണം 218 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP