Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കശ്മീരിലെ ഹിന്ദുക്കൾ നടത്തിയ ത്യാഗത്തെ അപമാനിച്ചു; കാശ്മീരി ഫയൽസിനെതിരായ പരാമർശത്തിൽ നദവ് ലാപിഡിനെതിരെ പൊലീസിൽ പരാതി

കശ്മീരിലെ ഹിന്ദുക്കൾ നടത്തിയ ത്യാഗത്തെ അപമാനിച്ചു; കാശ്മീരി ഫയൽസിനെതിരായ പരാമർശത്തിൽ നദവ് ലാപിഡിനെതിരെ പൊലീസിൽ പരാതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ബോളിവുഡ് ചിത്രം ദ കശ്മീർ ഫയൽസിനെതിരായി നടത്തിയ പരാമർശത്തിൽ ഇസ്രയേലി സംവിധായകനെതിരെ പൊലീസിൽ പരാതി.ഐ.എഫ്.എഫ്.ഐ ജൂറി ചെയർമാനും ഇസ്രയേലി സംവിധായകനുമായ നദവ് ലാപിഡിനെതിരെ കശ്മീരിൽ ഹിന്ദുക്കൾ നടത്തിയ ത്യാഗത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്.ലാപിഡിന്റെ പരാമർശം വിവാദമായതിന് പിന്നാലെ അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.ലാപിഡിന്റെ പരാമർശം വസ്തുതാവിരുദ്ധമാണെന്നും പരാതിയിൽ ജിൻഡാൽ ചൂണ്ടിക്കാട്ടുന്നു.

53-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് വിവേക് അഗ്‌നിഹോത്രിയുടെ ദ കശ്മീർ ഫയൽസിനെതിരായ ജൂറി തലവൻ നദവ് ലാപിഡിന്റെ വിമർശനം.ചിത്രത്തെ അപരിഷ്‌കൃതമെന്നും 'പ്രൊപ്പഗാൻഡ'യെന്നും വിശേഷിപ്പിച്ച അദ്ദേഹം ചിത്രം കണ്ട് ജൂറി അസ്വസ്ഥരായെന്നും കൂട്ടിച്ചേർത്തു.എന്നാൽ പരാമർശത്തിനെതിരെ ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡറടക്കം നിരവധിപേർ രംഗത്തെത്തി.ലാപിഡ് കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്നാണ് കശ്മീരി ഫയൽസിന്റെ നിർമ്മാതാവ് അശോക് പണ്ഡിറ്റ് ആരോപിച്ചത്.

2022 മാർച്ച് 11നാണ് 'ദ കശ്മീർ ഫയൽസ്' പ്രദർശനത്തിനെത്തിയത്.കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപാലയനമാണ് ചിത്രത്തിന്റെ പ്രമേയം. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സിനിമയ്ക്ക് നികുതി ഇളവ് അടക്കം അനുവദിച്ചിരുന്നു.എന്നാൽ ചിത്രം ന്യൂനപക്ഷങ്ങളെ മോശമായി ചിത്രീകരിക്കുന്നവെന്ന വിമർശനവും ഉയർന്നുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP