Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ എസ് ഇബി വൈദ്യുതി ലൈനിന്റെ പണിക്ക് വന്ന കരാർ തൊഴിലാളിയെ കടുവ ആക്രമിച്ചു; സംഭവം ആങ്ങമൂഴി കോട്ടമൺപാറയിൽ; പരുക്കേറ്റ അനുകുമാർ മെഡിക്കൽ കോളജിൽ

കെ എസ് ഇബി വൈദ്യുതി ലൈനിന്റെ പണിക്ക് വന്ന കരാർ തൊഴിലാളിയെ കടുവ ആക്രമിച്ചു; സംഭവം ആങ്ങമൂഴി കോട്ടമൺപാറയിൽ; പരുക്കേറ്റ അനുകുമാർ മെഡിക്കൽ കോളജിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിഗിരി പള്ളം വൈദ്യതി ലൈനിന്റെ പണിക്ക് എത്തിയ കെഎസ്ഇബി കരാർ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമുഴി കൊച്ചാണ്ടി കാരക്കൽ അനു കുമാറിനാണ് (42 )പരുക്കേറ്റത്. സീതത്തോട് കോട്ടമൺപാറയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

പതിനെട്ട് തൊഴിലാളികളാണ് ഇവിടെ പണിക്ക് എത്തിയത്. വനമേഖലയിലെ നാല് കിലോമീറ്റർ ഉള്ളിലാണ് സംഭവം ഉണ്ടായത്. പന്നിയെ ആക്രമിച്ചു കൊണ്ടിരുന്ന കടുവ പൊടുന്നനേ അനു കുമാറിന് നേരേ തിരിയുകയായിരുന്നു. കാലിനും വയറിനും ആഴത്തിൽ മുറിവേറ്റു. അനുവിന്റെ നിലവിളി കേട്ട് ഓടി വന്ന സഹപ്രവർത്തകരെ കണ്ട് കടുവ ഉപേക്ഷിച്ച് മറഞ്ഞു. പരുക്ക് പറ്റിയ അനുവിനെ ആംബുലൻസ് വിളിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP