Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ലോക്കേഷനിൽ ഐ സി സി തലവനായി നിയമിച്ചത് പുരുഷനെ; പലയിടത്തും പേരിന് മാത്രം; ഐ സി സി ഉണ്ടെങ്കിൽ മാത്രമേ സിനിമാ നിർമ്മാണത്തിന് അനുമതി നൽകാവൂവെന്ന് വനിതാകമ്മീഷൻ അദ്ധ്യക്ഷ

ഒരു ലോക്കേഷനിൽ ഐ സി സി തലവനായി നിയമിച്ചത് പുരുഷനെ; പലയിടത്തും പേരിന് മാത്രം; ഐ സി സി ഉണ്ടെങ്കിൽ മാത്രമേ സിനിമാ നിർമ്മാണത്തിന് അനുമതി നൽകാവൂവെന്ന് വനിതാകമ്മീഷൻ അദ്ധ്യക്ഷ

സ്വന്തം ലേഖകൻ

കൊച്ചി: ഹൈക്കോടതി പറഞ്ഞിട്ടും പല സിനിമാ യൂണിറ്റുകളിലും പരാതി പരിഹാര സമിതി (ഐ സി സി) ഇല്ലായെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ഒരു ലോക്കേഷനിൽ ഐ സി സി തലവനായി നിയമിച്ചത് പുരുഷനെ. പലയിടങ്ങളിലും ഐ സി സി പേരിന് മാത്രമാണുള്ളത്. ശരിയായ പരാതി പരിഹാര സമിതിയുണ്ടെങ്കിലേ സിനിമാ നിർമ്മാണത്തിന് അനുമതി നൽകാവൂ. വനിതകളായിരിക്കണം തലപ്പത്ത് എന്ന് നിയമം പറയുമ്പോൾ അതിന് വ്യത്യസ്തമായി ഐ സി സി രൂപീകരിച്ചിട്ട് എന്താണ് പ്രയോജനമെന്നും പി സതീദേവി ചേദിച്ചു.

സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് പി സതീദേവി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കൊച്ചിയിൽ 19കാരിയായ മോഡൽ കാറിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP