Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീനിവാസൻ കേസിൽ ഗൂഢാലോചനയിൽ സി എ അബ്ദുൾ റൗഫിന് പങ്ക്; വധഗൂഢാലോചനക്ക് പുറമേ പ്രതികൾക്ക് ഒളിവിൽ കഴിയാനും സഹായം ചെയ്തുവെന്ന് പൊലീസിന്റെ കണ്ടെത്തൽ; പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറിയുടെ അറസ്റ്റു രേഖപ്പെടുത്തി; തെളിവെടുപ്പിനായി പത്ത് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി

ശ്രീനിവാസൻ കേസിൽ ഗൂഢാലോചനയിൽ സി എ അബ്ദുൾ റൗഫിന് പങ്ക്; വധഗൂഢാലോചനക്ക് പുറമേ പ്രതികൾക്ക് ഒളിവിൽ കഴിയാനും സഹായം ചെയ്തുവെന്ന് പൊലീസിന്റെ കണ്ടെത്തൽ; പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറിയുടെ അറസ്റ്റു രേഖപ്പെടുത്തി; തെളിവെടുപ്പിനായി പത്ത് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ അബ്ദുൽ റൗഫിന്റെ (34) അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ എൻഐഎ കേസിൽ അറസ്റ്റിലായി വിയ്യൂർ ജയിലിൽ കഴിയുന്ന റൗഫിന് പുറത്തിറങ്ങാൻ കഴിയാത്ത വിധം കുരുക്കു മുറുകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ അറസ്റ്റു നടപടിയും. നിലവിൽ എൻഐഐ കേസിൽ തൃശൂർ വിയ്യൂർ ജയിലിൽ കഴിയുന്ന റൗഫിന്റെ അറസ്റ്റ് ഇവിടെയെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അറസ്റ്റിനുശേഷം ഇയാളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.

ശ്രീനിവാസൻ കേസിൽ ഗൂഢാലോചനക്ക് പുറമെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ റൗഫ് സഹായം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ 28നാണ് റൗഫിനെ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞ് കൊച്ചിയിൽനിന്നുള്ള എൻഐഎ സംഘം പിടികൂടിയത്.

നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഡിസംബർ 5 വരെയാണ് കസ്റ്റഡി കാലാവധി.കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്ത റൗഫ് 41 ാം പ്രതിയാണ്. കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് പിടികൂടിയിരുന്നു. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈൻ എന്ന റോബർട്ട് കാജയാണ് പിടിയിലായത്. പിഎഫ്‌ഐ. മുൻ ഏരിയാ റിപ്പോർട്ടറാണ് പ്രതി.

2022 ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിൽക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പിഎഫ്‌ഐ പ്രവർത്തകനായ സുബൈർ എലപ്പുള്ളിയിൽ വെട്ടേറ്റുമരിച്ച് 24 മണിക്കൂർ തികയുംമുമ്പാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.

നേരത്തെ കേസ് അന്വേഷിച്ച ഡിവൈഎസ്‌പിക്ക് നേരെ വധഭീഷണി ഉയർന്നിരുന്നു. സംഭവത്തിൽ അന്വേഷണം സൈബർ പൊലീസിന് കൈമാറി. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്‌പി അനിൽ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു.

വിദേശത്ത് നിന്നാണ് ഡിവൈഎസ്‌പിക്ക് ഭീഷണി സന്ദേശം വന്നത്. ശ്രീനിവാസൻ കൊലക്കേസിൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഇന്റർനെറ്റ് കോളിലൂടെ ഭീഷണി വന്നത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ എന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പൊലീസെടുത്ത കേസാണ് സൈബർ വിഭാഗത്തിന് കൈമാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP