Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാതിക്കത്തിക്കരിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കുഴിയിൽ; മൃതദേഹം കണ്ടെത്തിയത് കാക്കകൾ കൊത്തിപ്പറിക്കുന്നത് കണ്ട് അയൽക്കാർ എത്തി നോക്കിയപ്പോൾ: പൊലീസ് അന്വേഷണം തുടങ്ങി

പാതിക്കത്തിക്കരിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കുഴിയിൽ; മൃതദേഹം കണ്ടെത്തിയത് കാക്കകൾ കൊത്തിപ്പറിക്കുന്നത് കണ്ട് അയൽക്കാർ എത്തി നോക്കിയപ്പോൾ: പൊലീസ് അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പാതികത്തിക്കരിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുനാവായ കന്മനത്താണ് നവജാത ശിശുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കൾ കടിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാവൂർ വളപ്പിൽ അലവിക്കുട്ടിയുടെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാക്കകൾ എന്തോ കൊത്തി വലിക്കുന്നതു കണ്ട നാട്ടുകാരെത്തി ശ്രദ്ധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചതായാണു വിവരം. കണ്ടമ്പാറയി അലവിക്കുട്ടിയുടെ വീടിനടുത്ത് മാലിന്യം തള്ളുന്ന കുഴിയിലാണു പാതി കത്തിക്കരിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാക്കകൾ കൊത്തിപ്പറിക്കുന്നതു കണ്ടാണ് അയൽക്കാർ ശ്രദ്ധിച്ചത്. നവജാത ശിശുവിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിലിട്ടു തീ കൊളുത്തിയശേഷം മണ്ണിട്ടു മൂടുകയായിരുന്നു.

മാലിന്യക്കുഴിയിലിട്ട് ആരോ കത്തിച്ച മൃതദേഹം തെരുവുനായ്ക്കൾ പിന്നീട് മാന്തിയെടുത്ത് കടിച്ചു പറിച്ചുവെന്നാണ് നിഗമനം. സമീപ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളുണ്ട്. ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൽപ്പകഞ്ചേരി പൊലീസ് അന്വേഷണം നടത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP