Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിൽ നിന്ന് 30 ടൺ കൊക്കെയിൻ പിടിച്ചെടുത്തു; സൂപ്പർ കാർട്ടൽ സംഘത്തിലെ 49 പേർ അറസ്റ്റിൽ

അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിൽ നിന്ന് 30 ടൺ കൊക്കെയിൻ പിടിച്ചെടുത്തു; സൂപ്പർ കാർട്ടൽ സംഘത്തിലെ 49 പേർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ദുബായ്: യു എ ഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ യൂറോപോൾ നടത്തിയ സംയുക്ത ഓപ്പറേഷനിൽ അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ 49 പേർ അറസ്റ്റിൽ. സംഘത്തിൽ നിന്ന് 30 ടൺ കൊക്കൈയിൻ പിടിച്ചെടുത്തു.

സൂപ്പർ കാർട്ടൽ എന്നറിയപ്പെടുന്ന സംഘത്തിലെ 49 പേരാണ് യു എ ഇ, സ്‌പെയിൻ, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്നായി പിടിയിലായത്. സംഘത്തിലെ പ്രധാനകണ്ണികളായ ആറുപേർ ദുബൈയിൽ നിന്ന് അറസ്റ്റിലായതായി യു എ ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവർ ഫ്രാൻസ്, നെതർലാൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

യൂറോപ്പിലെ മൂന്നിലൊന്ന് കൊക്കെയിൻ കടത്തിന് പിന്നിലും സൂപ്പർ കാർട്ടൽ എന്ന സംഘമാണെന്നാണ് റിപ്പോർട്ടുകൾ. ഓപ്പറേഷൻ ഡെസർട്ട് ലൈറ്റ് എന്ന പേരിൽ യൂറോപോൾ, യു എ ഇ ആഭ്യന്തരമന്ത്രാലയം, യു എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് എന്നിവ വിവിധ രാജ്യങ്ങളിലെ പൊലീസ് സേനയുമായി കൈകോർത്തായിരുന്നു റെയ്ഡ് നടത്തിയത്. ഈമാസം എട്ട് മുതൽ 19 വരെയായിരുന്നു റെയ്ഡ്. അറസ്റ്റിന് നേതൃത്വം നൽകിയവരെ യു എ ഇ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സെഫ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP