Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരോവറിൽ ഏഴ് സിക്സറടക്കം 43 റൺസ്; 159 പന്തിൽ പുറത്താകാതെ 220 റൺസ് അടിച്ചുകൂട്ടി റുതുരാജ് ഗെയ്ക്വാദ്; ലിസ്റ്റ് എ ക്രിക്കറ്റിൽ ലോക റെക്കോഡ്; വിജയ് ഹസാരെയിലെ ബാറ്റിങ് വെടിക്കെട്ടിൽ തകർപ്പൻ ജയത്തോടെ മഹാരാഷ്ട്ര സെമിയിൽ

ഒരോവറിൽ ഏഴ് സിക്സറടക്കം 43 റൺസ്; 159 പന്തിൽ പുറത്താകാതെ 220 റൺസ് അടിച്ചുകൂട്ടി റുതുരാജ് ഗെയ്ക്വാദ്; ലിസ്റ്റ് എ ക്രിക്കറ്റിൽ ലോക റെക്കോഡ്; വിജയ് ഹസാരെയിലെ ബാറ്റിങ് വെടിക്കെട്ടിൽ തകർപ്പൻ ജയത്തോടെ മഹാരാഷ്ട്ര സെമിയിൽ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങ് വെടിക്കെട്ടിൽ ഉത്തർപ്രദേശിനെതിരെ മഹാരാഷ്ട്രയ്ക്ക് തകർപ്പൻ ജയം. മഹാരാഷ്ട്ര ഉയർത്തിയ 331 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഉത്തർപ്രദേശ് 47.4 ഓവറിൽ 272 റൺസിന് പുറത്തായി. 58 റൺസ് ജയത്തോടെ മഹാരാഷ്ട്ര സെമി ബർത്ത് ഉറപ്പിച്ചു. ഗെയ്ക്വാദാണ് കളിയിലെ താരം.

നായകനും ഓപ്പണറുമായ റുതുരാജ് ഗെയ്ക്വാദിന്റെ തകർപ്പൻ ഇന്നിങ്‌സാണ് മഹാരാഷ്ട്രയ്ക്ക് കരുത്തായത്. ശിവ സിംഗിന്റെ ഒരോവറിൽ ഏഴ് സിക്സുകളോടെ 43 റൺസ് നേടിയ റുതുരാജ് ഓപ്പണറായിറങ്ങി 159 പന്തിൽ പുറത്താകാതെ 220* റൺസ് നേടിയപ്പോൾ മഹാരാഷ്ട്ര 50 ഓവറിൽ 330-5 എന്ന കൂറ്റൻ സ്‌കോറിലെത്തി. 10 ഫോറും 16 സിക്സറുകളും റുതുരാജ് ഗെയ്ക്വാദ് പറത്തി.

ലിസ്റ്റ് എ ക്രിക്കറ്റിൽ ആദ്യമായാണ് ഒരു താരം ഒരോവറിൽ തുടർച്ചയായി ഏഴ് സിക്സറുകൾ അടിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തം പേരിൽ എഴുതിച്ചേർത്തു. 2013-ലെ ധാക്ക പ്രീമിയർ ഡിവിഷൻ മത്സരത്തിൽ ഒരോവറിൽ 39 റൺസ് നേടിയ സിംബാബ്വേയുടെ എൽട്ടൺ ചിഗുംബരയുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്.

ശിവ സിങ്ങ് എറിഞ്ഞ 49-ാം ഓവറിലായിരുന്നു ഋതുരാജിന്റെ ക്ലാസ് പ്രകടനം. ഈ ഓവറിൽ പിറന്നത് ഒരു നോ ബോളിന്റേത് ഉൾപ്പെടെ 43 റൺസാണ്. മത്സരത്തിൽ ആകെ 16 സിക്സറുകളാണ് താരം നേടിയത്. ഇതോടെ ഒരു ലിസ്റ്റ് എ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിക്കുന്ന താരം എന്ന റെക്കോഡിൽ രോഹിത് ശർമയ്ക്ക് ഒപ്പമെത്താനും ഋതുരാജിന് കഴിഞ്ഞു. ഈ സീസണിൽ മിന്നുന്ന ഫോമിലാണ് ഋതുരാജ് കളിക്കുന്നത്. എട്ട് ഇന്നിങ്സുകളിൽ നിന്ന് ഒരു ഇരട്ട സെഞ്ചുറിയും അഞ്ചു സെഞ്ചുറികളും താരം നേടി.

159 പന്തിൽ 10 ഫോറും 16 സിക്സും ഉൾപ്പടെ 220 റൺസുമായി റുതുരാജ് ഗെയ്ക്വാദ് പുറത്താകാതെ നിന്നു. സഹ ഓപ്പണർ രാഹുൽ ത്രിപാഠിയെ 23 പന്തിൽ 9 റൺസെടുത്ത് 10-ാം ഓവറിൽ നഷ്ടമായിട്ടും വെടിക്കെട്ടുമായി കുതിക്കുകയായിരുന്നു റുതുരാജ് ഗെയ്ക്വാദ്. മൂന്നാമൻ സത്യജീത്ത് ബച്ചവ് 16 പന്തിൽ 11 ഉം അൻകിത് ബവ്നെ 54 പന്തിൽ 37 ഉം അസീം കാസി 42 പന്തിൽ 37 ഉം ദിവ്യാങ് ഹിങ്നേക്കർ 2 പന്തിൽ 1 ഉം റൺസെടുത്ത് പുറത്തായതും റുതുവിനെ തെല്ലും പേടിപ്പെടുത്തിയില്ല.

ഉത്തർപ്രദേശിനായി കാർത്തിക് ത്യാഗി 66ന് മൂന്നും അങ്കിത് രജ്പൂത് 52നും ശിവം ശർമ്മ 53നും ഓരോ വിക്കറ്റും നേടി. റുതുരാജിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞ ശിവ സിങ് 9 ഓവറിൽ 88 റൺസ് വഴങ്ങി. ആഭ്യന്തര ക്രിക്കറ്റിലെ ഫോമിലൂടെ വീണ്ടും ഇന്ത്യൻ ജേഴ്സിക്കായി തന്റെ പേര് മുന്നോട്ടുവെക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP