Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സമുദായത്തിന്റെ വോട്ട് വാങ്ങിയെങ്കിൽ പിന്നീട് തള്ളിപ്പറഞ്ഞത് ശരിയല്ല'; വി.ഡി സതീശനെതിരായ സുകുമാരൻനായരുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കെ.മുരളീധരൻ; എല്ലാ സമുദായ നേതാക്കളുമായും നല്ല സമവാക്യം നിലനിർത്തണമെന്നും കെ.മുരളീധരൻ

'സമുദായത്തിന്റെ വോട്ട് വാങ്ങിയെങ്കിൽ പിന്നീട് തള്ളിപ്പറഞ്ഞത് ശരിയല്ല'; വി.ഡി സതീശനെതിരായ സുകുമാരൻനായരുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കെ.മുരളീധരൻ; എല്ലാ സമുദായ നേതാക്കളുമായും നല്ല സമവാക്യം നിലനിർത്തണമെന്നും കെ.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എൻ.എസ്.എസിന്റെ വോട്ട് തേടുകയും പിന്നീട് സമുദായത്തെ തള്ളിപ്പറയുകയും ചെയ്ത നേതാവാണെന്ന പരാമർശത്തിൽ എൻ.എസ്.എസ് നിലപാടിന് കെ.മുരളീധരന്റെ പരോക്ഷ പിന്തുണ.സതീശനെതിരെയുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയെ തള്ളാതെയാണ് കെ മുരളീധരൻ എംപി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.തെരഞ്ഞെടുപ്പിൽ വോട്ട് തേടുകയും പിന്നീട് പരസ്യമായി ഒരു സമുദായത്തെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

എല്ലാ സമുദായ നേതാക്കളുമായും മികച്ച സമവാക്യം വെച്ചുപുലർത്തണം എന്ന അഭിപ്രായക്കാരനാണ് താനെന്നും കെ മുരളീധരൻ വ്യക്തമാക്കി.അതേസമയം മന്നം ജയന്തി ദിനത്തിൽ ഉദ്ഘാടകനായി ശശി തരൂരിനെ ക്ഷണിച്ചതിനെ വിഡി സതീശനെതിരായ സുകുമാരൻ നായരുടെ പരാമർശവുമായി കൂട്ടികെട്ടേണ്ടതില്ലെന്നും മുരളീധരൻ വ്യക്തമാക്കി.ഇത് രണ്ടും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും എംപി കൂട്ടിചേർത്തു.

താൻ പറവൂരിൽ ഒരു സാമുദായിക സംഘടനയുടേയും പിന്തുണയോടെയല്ല ജയിച്ചതെന്ന വി ഡി സതീശന്റെ പ്രസ്താവനയാണ് എൻഎസ്എസിനെ പിണക്കിയത്.തെരഞ്ഞെടുപ്പിന് മുമ്പ് പിന്തുണ ആവശ്യപ്പെട്ട് വി ഡീ സതീശൻ തന്നെ കാണാൻ എത്തിയിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സമുദായത്തെ തള്ളി പറയുന്ന ഒരാൾ ഉണ്ടെങ്കിൽ അത് വി ഡി സതീശനാണെന്നുമായിരുന്നു എൻ.എസ്.എസ് ഇതിന് നൽകിയ മറുപടി.

നിലപാട് തിരുത്തിയില്ലെങ്കിൽ ഭാവിക്ക് ഗുണകരമല്ലെന്നായിരുന്നു ജി സുകുമാരൻ നായർ പറഞ്ഞത്.അതേസമയം താൻ ആരേയും തള്ളി പറഞ്ഞിട്ടില്ലെന്നും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു വി ഡി സതീശന്റെ എൻ.എസ്.എസിന് മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP