Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോന്നി ശാന്തി തീയറ്റർ ഉടമ അപേക്ഷിച്ചത് 9 കിലോവാട്ടിൽ നിന്ന് 79 കിലോവാട്ടിലേക്ക് ശേഷി ഉയർത്താൻ: ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 5.15 ലക്ഷം കെട്ടിവയ്ക്കാൻ കെഎസ്ഇബി അറിയിച്ചു; പണം ഒടുക്കിയില്ല; എംഎൽഎ ആവശ്യപ്പെട്ടത് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ തുടങ്ങാനും; ജില്ലാ കലക്ടർ പണമടച്ച് സ്ഥാപിച്ചപ്പോൾ അതിൽ നിന്ന് തീയറ്ററിന് കണക്ഷൻ കൊടുക്കാൻ ജനീഷ്‌കുമാറിന്റെ ഭീഷണി

കോന്നി ശാന്തി തീയറ്റർ ഉടമ അപേക്ഷിച്ചത് 9 കിലോവാട്ടിൽ നിന്ന് 79 കിലോവാട്ടിലേക്ക് ശേഷി ഉയർത്താൻ: ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 5.15 ലക്ഷം കെട്ടിവയ്ക്കാൻ കെഎസ്ഇബി അറിയിച്ചു; പണം ഒടുക്കിയില്ല; എംഎൽഎ ആവശ്യപ്പെട്ടത് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ തുടങ്ങാനും; ജില്ലാ കലക്ടർ പണമടച്ച് സ്ഥാപിച്ചപ്പോൾ അതിൽ നിന്ന് തീയറ്ററിന് കണക്ഷൻ കൊടുക്കാൻ ജനീഷ്‌കുമാറിന്റെ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: ശാന്തി തീയറ്ററിന് വഴി വിട്ട് വൈദ്യുതിശേഷി കൂട്ടിക്കൊടുക്കാൻ കെയു ജനീഷ് കുമാർ എംഎൽഎ ഇടപെട്ടതിന്റെ രേഖ പുറത്ത്. ശാന്തി തീയറ്ററിന് ശേഷി കൂട്ടാൻ 100 കിലോവാൾട്ട് ആമ്പിയർ (കെവിഎ) ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കെഎസ്ഇബി 5.15 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് കൊടുത്തു. പണം അടയ്ക്കാത്തതിനാൽ സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഈ സമയം എംഎൽഎ ഇടപെട്ട് കൗശൽ കേന്ദ്രത്തിനും ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുമായി 100 കിലോവാട്ട് ട്രാൻസ്ഫോർമർ അടുത്തു തന്നെ സ്ഥാപിക്കുകയും ഇതിൽ നിന്ന് കണക്ഷൻ തീയറ്ററിന് കൊടുക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. കണക്ഷൻ കൊടുക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥരോട് തന്നെ അങ്ങോട്ട് വരുത്തരുതെന്നാണ് എംഎൽഎ ഭീഷണിപ്പെടുത്തിയത്.

ഈ നടപടി ക്രമത്തിന്റെ നാൾ വഴി ഇങ്ങനെ:

കഴിഞ്ഞ വർഷം എപ്രിൽ 20 ന് കോന്നി ശാന്തി തീയറ്റർ ഉടമ രാജേഷ് നായർ വൈദ്യുതി ശേഷി ഒമ്പത് കിലോവാട്ടിൽ നിന്ന് 79 കിലോവാട്ടിലേക്ക് കൂട്ടുന്നതിനായി കോന്നി കെഎസ്ഇബിയിൽ അപേക്ഷ നലകുന്നു. അന്നു തന്നെ അസിസ്റ്റന്റ് എൻജിനീയർ എസ്റ്റിമേറ്റ് എടുത്തു. 100 കിലോവാൾട്ട് ആമ്പിയറിന്റെ (കെവിഎ) ട്രാൻസ്ഫോർമർ സ്ഥപിച്ച് 30 മീറ്റർ ദൂരത്തിൽ ഏരിയൽ ബഞ്ച് കേബിൾ വലിക്കണം. ഇതിന് ലേബർ ചാർജ് അടക്കം 5,15,362 രൂപയുടെ എസ്റ്റിമേറ്റ് നൽകി. പക്ഷേ ഉടമ പണം അടച്ചില്ല.

ഓഗസ്റ്റ് എട്ടിന് ജനീഷ്‌കുമാർ എംഎൽഎ കോന്നി കെഎസ്ഇബിയിൽ ഒരു എസ്്റ്റിമേറ്റ് ആവശ്യപ്പെടുന്നു. എലിയറയ്ക്കൽ ജങ്ഷനിൽ 100 കെവിഎ ശേഷിയുള്ള ട്രാൻസ്ഫോർമർ സ്ഥാപിക്കണം. ഇവിടെ തുടങ്ങാൻ പോകുന്ന കൗശൽകേന്ദ്രയ്ക്കും വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനും വേണ്ടിയാണിതെന്നും സൂചിപ്പിച്ചിരുന്നു. അന്ന് തന്നെ എ.ഇ എസ്റ്റിമേറ്റ് തയാറാക്കി പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിച്ചു. എസ്റ്റിമേറ്റ് തുക-5,20,238.

സെപ്റ്റംബർ 22 ന് പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി.

കോന്നി എലിയറയ്ക്കൽ ജങ്ഷനിൽ 100 കെവി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 5,20238 രൂപ അനുവദിക്കണമെന്ന് കാട്ടി ഒക്ടോബർ 10 ന് എംഎൽഎ ജില്ലാ കലക്ടർക്ക് കത്തു നൽകി.

ഒക്ടോബർ 16 ന് ജില്ലാ കലക്ടർ പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എസ്റ്റിമേറ്റ് തയാറാക്കാനും നിർദ്ദേശിച്ച് കത്തു നൽകി.

ഒക്ടോബർ 20 ന് പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഡിമാൻഡ് നോട്ട് ജില്ലാ കലക്ടർക്ക് നൽകി.

26 ന് ജില്ലാ കലക്ടർ മേൽപ്പറഞ്ഞ തുകയ്ക്ക് ഭരണാനുമതി നൽകി. നവംബർ 25 ന് തുക ജില്ലാ കലക്ടർ കെഎസ്ഇബിയിൽ ഒടുക്കി

2022 ജൂൺ 16 ന് ഈ ട്രാൻസ്ഫോർമറിൽ നിന്ന് എസ് സിനിമാസിന് കണക്ഷൻ നൽകാൻ എംഎൽഎ നിർദ്ദേശിച്ചു. ഓഗസ്റ്റ് 19 ന് സാധാരണ ജനങ്ങൾക്ക് കെഎസ്ഇബി സർവീസ് കണക്ഷൻ നൽകുന്നില്ലെന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. ഓഗസ്റ്റ് 22 ന് കോന്നി എഇ ഈ ട്രാൻസ്ഫോർമറിന്റെ ശേഷി 100 കെവിഎയിൽ നിന്ന് 167 കെവിഎ ആക്കി ഉയർത്താനുള്ള ശിപാർശ നൽകി. ഇതിനായി എസ് സിനിമാസ് 2,24045 രൂപ അടയ്ക്കണം.

സെപ്റ്റംബർ ഒന്നിന് എംഎൽഎയുടെ സബ്മിഷന് മറുപടിയായി ഇക്കാര്യത്തിൽ കലക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് വേണമെന്ന് അറിയിച്ചു. രണ്ടിന് പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കോന്നി എഇയുടെ ശിപാർശ നിരസിച്ചു. മൂന്നിന് കോന്നി എഇ ചട്ടപ്പടി 4,90,227 രൂപ അടച്ചാൽ എസ് സിനിമാസിന് ഈ ട്രാൻസ്ഫോർമറിൽ നിന്ന് കണക്ഷൻ നൽകാമെന്ന് അറിയിച്ചു.

ഈ വിഷയത്തിലാണ് എംഎൽഎ ഭീഷണി മുഴക്കിയത്. ഇക്കാര്യത്തിൽ കലക്ടർക്ക് മേൽ എംഎൽഎ സ്വാധീനം ചെലുത്താനും ശ്രമിച്ചുവെന്നാണ് വിവരം. അതിന് കഴിയാതെ വന്നപ്പോഴാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെ ഫോണിലൂടെ വിരട്ടിയത്. തന്നെ അങ്ങോട്ട് വരുത്തരുത് എന്നായിരുന്നു ഭീഷണി. എന്തായാലും എംഎൽഎ മുന്നോട്ട് വച്ച് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ എന്ന ശിപാർശ ഇതു വരെ നടന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP