Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താനൊരു വിവാദവും ഉണ്ടാക്കിയിട്ടില്ല,; കീഴ്‌വഴക്കം ലംഘിച്ചിട്ടില്ല; പൊതുപരിപാടികൾ ഡിസിസിയെ അറിയിക്കുന്നത് 16 വർഷമായി ചെയ്യുന്ന കാര്യമാണ്; സ്വകാര്യ പരിപാടികൾ പാർട്ടിയെ അറിയിക്കാറില്ല; ആരോടും അമർഷമില്ല, നേതാക്കളുമായി സംസാരിക്കുന്നതിന് തടസമില്ല; പരസ്പ്പരം മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർഡൻ കുട്ടികളുമല്ല; നിലപാട് വ്യക്തമാക്കി തരൂർ

താനൊരു വിവാദവും ഉണ്ടാക്കിയിട്ടില്ല,; കീഴ്‌വഴക്കം ലംഘിച്ചിട്ടില്ല; പൊതുപരിപാടികൾ ഡിസിസിയെ അറിയിക്കുന്നത് 16 വർഷമായി ചെയ്യുന്ന കാര്യമാണ്; സ്വകാര്യ പരിപാടികൾ പാർട്ടിയെ അറിയിക്കാറില്ല; ആരോടും അമർഷമില്ല, നേതാക്കളുമായി സംസാരിക്കുന്നതിന് തടസമില്ല; പരസ്പ്പരം മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർഡൻ കുട്ടികളുമല്ല; നിലപാട് വ്യക്തമാക്കി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ശശി തരൂർ എം പി രംഗത്തുവന്നു. പാർട്ടി കീഴ്‌വവക്കങ്ങൾ ലംഘിക്കുന്നുവെന്നും സമാന്തര പ്രവർത്തനം നടത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങൾ തള്ളി കൊണ്ടാണ് തരൂർ രംഗത്തുവന്നത്. സംസ്ഥനത്തെത്തിയ താരിഖ് അൻവറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി കീഴ്‌വഴക്കം ലംഘിച്ചിട്ടില്ല. സ്വകാര്യ പരിപാടികൾ പാർട്ടിയെ അറിയിക്കാറില്ല. പൊതുവേദിയലോ പാർട്ടി പരിപാടിയിലോ പങ്കൈടുക്കുമ്പോൾ ഡിസിസിയെ അറിയിക്കാറുണ്ട്. കഴിഞ്ഞ 16 വർഷമായി താൻ ചെയ്യുന്ന കാര്യമാണ് അതെന്നും തരൂർ വ്യക്തമാക്കി. .

വിവാദങ്ങൾ താൻ ഉണ്ടാക്കിയിട്ടില്ല. നേതാക്കളുമായി ഒരു അകൽച്ചയും ഇല്ല. നേതാക്കളുമായി സംസാരിക്കുന്നതിന് തടസമില്ല. ആരോടും അമർഷമില്ല. എന്റെ വായിൻ നിന്ന് അങ്ങിനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ? ഏത് വിവാദമാണ് ഉണ്ടാക്കിയത്? തരൂർ ചോദിച്ചു. ആരോടും മിണ്ടാതിരിക്കുന്നില്ല. എന്നോട് സംസാരിച്ചാൽ മറുപടി പറയും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡലത്തിൽ എത്തിയത്, സുഹൃത്ത് ക്ഷണിച്ചിട്ടാണ്. മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർഡൻ കുട്ടികളല്ലെന്നു അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാന കോൺക്‌ളേവാണ് പ്രൊഫഷണൽ കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ സംഘടകരാണ് ആര് അപ്പോൾ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത്. സുധാകരനുമായുള്ളത് നല്ല ബന്ധം മാത്രം. കെപിസിസി പ്രസിഡണ്ട് കെ സുധാകരന് അസുഖം മൂലം പങ്കെടുക്കാനാകില്ലെന്നാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ അസുഖം ഭേദമാകട്ടെ എന്നാണ് പ്രാർത്ഥന. അദ്ദേഹം ഓൺലൈനായി പങ്കെടുക്കുമെന്നും തരൂർ പറഞ്ഞു. കോൺക്ലേവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കാണാൻ പറ്റിയാൽ കാണുമെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തരൂരിനെ ഉന്നം വെച്ചുള്ള തിരുവഞ്ചൂരിന്റെ ഈ നീക്കവും ബൂമറാങ് ആയിട്ടുണ്ട്. പാർട്ടിക്കു വഴങ്ങണമെന്നു ശശി തരൂരിനു കത്തു നൽകാൻ കെപിസിസി പ്രസിഡന്റിനോട് കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ലെന്നു സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. തെറ്റായ കാര്യമാണ് അച്ചടക്കസമിതിയുടെ പേരിൽ പ്രചരിക്കുന്നത്. അങ്ങനെ ശുപാർശ ചെയ്യേണ്ട സാഹചര്യമില്ല. തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ ഒരു പരാതിയും സമിതിക്കു മുൻപിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമുള്ള പൊതുനിർദ്ദേശം എല്ലാ നേതാക്കൾക്കുമായി നൽകാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്. ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി വിലക്കിയതുമായി ബന്ധപ്പെട്ട് സമിതിക്കു പരാതി അയയ്ക്കുമെന്ന് എം.കെ.രാഘവൻ അറിയിച്ചിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നു തിരുവഞ്ചൂർ വ്യക്തമാക്കി.

ഇന്നലെ വിവാദം ശമിപ്പിക്കാൻ കെപിസിസിയും ഇടപെടൽ തുടങ്ങിയിരുന്നു. ഇന്നലെ കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ വേദിയിൽ വച്ചു പരാതിയെക്കുറിച്ച് രാഘവൻ താരിഖ് അൻവറുമായി സംസാരിച്ചു. പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും തിരിച്ചു ഡൽഹിയിൽ എത്തിയ ശേഷം പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നം കേരളത്തിൽ തന്നെ പരിഹരിക്കണമെന്നു കെ.സുധാകരനുമായുള്ള ചർച്ചയിൽ താരിഖ് അൻവർ നിർദേശിച്ചുവെന്നാണു വിവരം. ശശി തരൂരിന് ഏതു പരിപാടിയിൽ പങ്കെടുക്കുന്നതിനും തടസ്സമില്ലെന്നും പക്ഷേ, ബന്ധപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ അനുമതി വാങ്ങണമെന്നും താരിഖ് അൻവർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് കെപിസിസി അച്ചടക്ക സമിതിയും സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP