Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞം സംഘർഷത്തോടെ സമവായ ലൈൻ ഉപേക്ഷിക്കാൻ സർക്കാർ; ഇന്നലത്തെ സംഘർഷത്തിൽ ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു; ഫാ. യൂജിൻ പെരേര അടക്കമുള്ള വൈദികരും കേസിൽ പ്രതികൾ; തുറമുഖ അനുകൂല സമര സമിതി പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ചയാാൾക്കെതിരെ വധശ്രമ കുറ്റവും ചുമത്തി; സമരക്കാരെ അടിച്ചൊതുക്കാൻ സർക്കാർ ശ്രമമെന്ന് സമരസമിതി

വിഴിഞ്ഞം സംഘർഷത്തോടെ സമവായ ലൈൻ ഉപേക്ഷിക്കാൻ സർക്കാർ; ഇന്നലത്തെ സംഘർഷത്തിൽ ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു; ഫാ. യൂജിൻ പെരേര അടക്കമുള്ള വൈദികരും കേസിൽ പ്രതികൾ; തുറമുഖ അനുകൂല സമര സമിതി പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ചയാാൾക്കെതിരെ വധശ്രമ കുറ്റവും ചുമത്തി; സമരക്കാരെ അടിച്ചൊതുക്കാൻ സർക്കാർ ശ്രമമെന്ന് സമരസമിതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഇരുവിഭാഗക്കാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പദ്ധതിയെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒമ്പതു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുറമുഖ അനുകൂല സമര സമിതി പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ചതിനാണ് കേസെടുത്തത്. ഫാ. യൂജിൻ പെരേര അടക്കമുള്ള വൈദികരും കേസിൽ പ്രതികളാണ്. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി.

പദ്ധതിയെ അനുകൂലിക്കുന്ന ജനകീയ സമര സമിതിക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലത്തീൻ അതിരൂപത മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരും കേസിൽ പ്രതികളാണ്. വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് എടുത്തത്. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു.

അതേസമയം വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര പറഞ്ഞു. തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഫാ. യൂജിൻ പെരേര ആരോപിച്ചു. അദാനി കമ്പനിക്ക് തുറമുഖ നിർമ്മാണവുമായി മുന്നോട്ട് പോകാമെന്ന കോടതി വിധിക്കെതിരെ നാളെ അപ്പീൽ നല്കും. വിഴിഞ്ഞത്ത് സംഘർഷത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും യുജിൻ പെരേര ആരോപിച്ചു. പ്രദേശവാസികളുമായി പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെയാണ് ശനിയാഴ്ച വിഴിഞ്ഞത്ത് സംഘർഷമുണ്ടായത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും വീടുകൾക്ക് നേരെ ആക്രമണവുമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാനാകാതെ മടങ്ങി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. വിഴിഞ്ഞത്ത് നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.

തുറമുഖ നിർമ്മാണത്തിന് കല്ലുമായി എത്തുന്ന ലോറികൾ തടയില്ലെന്ന് ലത്തീൻ അതിരൂപത ഹൈക്കോടതിയെ അറിയിച്ച് പിറ്റേദിവസമാണ് ലോറികൾ സമരക്കാർ തടഞ്ഞത്. രാവിലെ 10ഓടെ 20 ലോറികളാണ് മുല്ലൂരിൽ എത്തിയത്. ലത്തീൻ അതിരൂപതയുടെ സമരപ്പന്തലിന് മുന്നിൽ വെച്ച് സമരക്കാർ ലോറികൾ തടഞ്ഞു. ഇതിനെതിരെ സമീപത്ത് സമരത്തിൽ ഏർപ്പെട്ടിരുന്ന ജനകീയ സമര സമിതി പ്രവർത്തകർ തിരിഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

പിന്നീട് ഇരുചേരികളായി തിരിഞ്ഞുള്ള അക്രമങ്ങളും നടന്നു. ശക്തമായ കല്ലേറും ഉണ്ടായി.എതിർപ്പ് ശക്തമായതോടെ നിർമ്മാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP