Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌കൂളുകളിൽ റോബോട്ടിക് ലാബുകൾ വരുന്നു; രണ്ടായിരം സ്‌കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകൾ നൽകാൻ തീരുമാനം

സ്‌കൂളുകളിൽ റോബോട്ടിക് ലാബുകൾ വരുന്നു; രണ്ടായിരം സ്‌കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകൾ നൽകാൻ തീരുമാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ റോബോട്ടിക് ലാബുകൾ വരുന്നു. വിദ്യാർത്ഥികൾക്ക് അതിനൂതന സാങ്കേതികവിദ്യയിൽ ആഭിമുഖ്യം വളർത്തുന്നതിനാണ് സ്‌കൂളുകളിൽ റോബോട്ടിക് ലാബുകൾ തുടങ്ങുന്നത്. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി രണ്ടായിരം സ്‌കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകൾ നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പദ്ധതി ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

റോബോട്ടിക്സ്, ഐ.ഒ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതികമേഖലകളിൽ പ്രായോഗികപരിശീലനം നൽകും. 4,000 കൈറ്റ് മാസ്റ്റർമാർക്ക് പരിശീലനവും നൽകും. ശാസ്ത്ര-സാങ്കേതിക മേഖലയിൽ കുട്ടികളുടെ അഭിരുചി വളർത്താൻ പദ്ധതി സഹായിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികൾക്കും പുതുതലമുറ സാങ്കേതികവിദ്യ പഠിക്കാൻ അവസരമൊരുക്കുമെന്ന് കൈറ്റ് സിഇഒ കെ. അൻവർസാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്സിന്റെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ മൂന്നാം സീസൺ മുദ്രാഗാനം വിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തിൽ പ്രകാശനംചെയ്തു. ഒന്നാം സമ്മാനം-20 ലക്ഷം രൂപ, രണ്ടാം സമ്മാനം -15 ലക്ഷം, മൂന്നാം സമ്മാനം പത്തു ലക്ഷം എന്നിങ്ങനെയും പ്രഖ്യാപിച്ചു. ഡിസംബർ 16-നു കൈറ്റ് വിക്ടേഴ്സ് ചാനലിലാണ് സംപ്രേഷണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP