Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണി വരുന്നുണ്ട് അവറാച്ചാ..! ഋഷി സുനകിനും രക്ഷിക്കാനാവില്ല ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിയെ; എല്ലാ പ്രധാന വിഷയങ്ങളിലും ജനങ്ങൾക്ക് വിശ്വാസം കീർ സ്റ്റർമറെ; തമ്മിൽ തല്ലി ഇല്ലാതാകുന്ന ടോറികളെ കാത്തിരിക്കുന്നത് വമ്പൻ തോൽവി എന്ന് റിപ്പോർട്ട്

പണി വരുന്നുണ്ട് അവറാച്ചാ..! ഋഷി സുനകിനും രക്ഷിക്കാനാവില്ല ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിയെ; എല്ലാ പ്രധാന വിഷയങ്ങളിലും ജനങ്ങൾക്ക് വിശ്വാസം കീർ സ്റ്റർമറെ; തമ്മിൽ തല്ലി ഇല്ലാതാകുന്ന ടോറികളെ കാത്തിരിക്കുന്നത് വമ്പൻ തോൽവി എന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടീഷുകാർക്ക് ഋഷി സുനകിൽ ഉണ്ടായിരുന്ന പ്രതീക്ഷകൾ ഒക്കെയും അസ്തമിച്ചു എന്നാണ് ഏറ്റവും പുതിയ അഭിപ്രായ സർവ്വേ ഫലങ്ങൾ തെളിയിക്കുന്നത്. ഒട്ടുമിക്ക മേഖലകളിലും ലേബർ നേതാവ് സർ കീർ സ്റ്റാർമർ ഋഷി സുനകിനേക്കൾ മുൻപിൽ നിൽക്കുകയാണ്. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയെ വിജയത്തിലെത്തിക്കണമെങ്കിൽ, എത്ര വ്ലിയ പ്രതിബന്ധമാണ് ഋഷിക്ക് താണ്ടേണ്ടി വരിക എന്നതിനെ ഇത് സൂചിപ്പിക്കുന്നു.

മുൻ കൺസർവേറ്റീവ് ഡെപ്യുട്ടി ചെയർമാൻ ലോർഡ് ആഷ്‌ക്രോഫ്റ്റിന്റെ വിശകലനത്തിൽ, ജീവിത ചില്വ്, എൻ എച്ച് എസ്, ബ്രെക്സിറ്റ് എന്നിവയുൾപ്പടെ 12 വ്യത്യസ്ത പ്രശ്നങ്ങളിൽ 11 വിഷയങ്ങളിലും ജനങ്ങൾ വോട്ട് ചെയ്തത് സർ കീർ സ്റ്റാർമറിനാണ്. ഇമിഗ്രേഷൻ ഉൾപ്പടെ പരമ്പരാഗതമായി ജനങ്ങൾ എന്നും ടോറികളെ കൂടുതൽ താത്പര്യപ്പെടുന്ന മേഖലകളിൽ പോലും ഇപ്പോൾ അവർ പരിഗണിക്കുന്നത് ലേബർ പാർട്ടിയേയാണ്.ദേശീയ സുരക്ഷ- പ്രതിരോധം എന്ന ഒരേയൊരു മേഖലയിൽ മാത്രമായിരുന്നു ടോറികൾ മുൻപിലെത്തിയത്.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവ്രെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശമായ പ്രകടനമായിരുന്നു ഈ അഭിപ്രായ സർവേകളിൽ കൺസർവേറ്റീവ് പാർട്ടി പ്രകടിപ്പിച്ചതെന്ന് ലോർഡ് അഷ്‌ക്രോഫ്റ്റ് പറയുന്നു. രജ്യത്തെ നയിക്കുവാൻ പാർട്ടി കാര്യക്ഷമവും കഴിവും ഉള്ളതാണെന്നും പറയുന്നവർ വെറും ഏഴ് ശ്തമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കട്ടുന്നു.

വ്യക്തിഗത റേറ്റിംഗിൽ ഋഷി സുനകും സർ കീർ സ്റ്റാർമറും എതാണ്ട് ഒപ്പത്തിനൊപ്പം എത്തുന്നുണ്ടെങ്കിലും, ലിസ് ട്രസ്സിന്റെ ഹ്രസ്വകാല സർക്കാരിന്റെ വികല നയങ്ങളും മിനി ബജറ്റു ഇപ്പോഴും ടോറികളുടെ പ്രവർത്തനക്ഷമതയെ ചോദ്യം ചെയ്യുന്ന ഘടകങ്ങളായി തുടരുന്നു എന്നാണ് വിശകലന റിപ്പോർട്ടിൽ പറയുന്നത്. സർവേകളിൽ തുടർച്ചയായി ലേബർ പാർട്ടി മുന്നിൽ വരുമ്പോൾ ഭരണകക്ഷി എം പിമാർക്കിടയിൽ സീറ്റ് നിലനിർത്താനാകുമോ എന്ന ആശങ്ക വർദ്ധിച്ചു വരികയാണ്.

പെട്ടെന്ന് ജനങ്ങളെ കൈയിൽ എടുക്കാനുള്ള പദ്ധതികൾ ഒന്നും തന്നെ ഋഷിയിൽ നിന്നും ഉണ്ടാകാത്തതും, ജെറെമി ഹണ്ടിന്റെ ടാക്സ് വർദ്ധവും അവരെ കൂടുതൽ ആശങ്കാകുലരാക്കുകയാണ്. ലിസ് ട്രസ്സിന്റെ വികല നയങ്ങൾ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ഋഷി സുനകിന്റെ മുന്നറിയിപ്പിന്റെ ആധികരികത വിശകലന റിപ്പോർട്ടിൽ സമ്മതിക്കുമ്പോഴും, ഋഷിക്ക് എം പിമാരുടെ മേൽ എത്രമാത്രം നിയന്ത്രണമുണ്ടെന്ന വസ്തുത ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.

രാജ്യത്തിന്റെ വർത്തമാനകാൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് കോവിഡിന്റെ പ്രത്യാഘാതങ്ങളെയും യുക്രെയിൻ യുദ്ധത്തേയും കുറ്റപ്പെടുത്തുന്ന ന്യയീകരണം പക്ഷെ ജനങ്ങൾ സ്വീകരിക്കുന്നില്ല എന്നതാണ് അഭിപ്രായ സർവേകളിൽ തെളിഞ്ഞ മറ്റൊരു വസ്തുത. പകരം അവർ ചിന്തിക്കുന്നത് കീർ സ്റ്റാർമർക്കും അദ്ദെഹത്തിന്റെ നിഴൽ ചാൻസലർ റേച്ചൽ റീവ്സിനും ഇത് പരിഹരിക്കാൻ കഴിയുമെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP