Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാർക്‌സിസ്റ്റ് പഠനസ്‌കൂൾ തുടങ്ങി

മാർക്‌സിസ്റ്റ് പഠനസ്‌കൂൾ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആർ.എംപി.ഐ, എം.സിപിഐ (യു) പാർട്ടികളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനതല മാർക്‌സിസ്റ്റ് പഠനസ്‌കൂൾ എറണാകുളത്ത് ആരംഭിച്ചു. പഠന സ്‌കൂളിന്റെ ഭാഗമായി അദ്ധ്യാപക ഭവനിൽ ആരംഭിച്ച രണ്ടു ദിവസത്തെ ക്യാമ്പിൽ പി.കൃഷ്ണമ്മാൾ അദ്ധ്യക്ഷത വഹിച്ചു.

പഠനസ്‌കൂളിന്റെ ഉദ്ദേശലക്ഷ്യങ്ങളും പഠനവിഷയങ്ങളും ആർ.എംപി.ഐ. സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് വിശദീകരിച്ചു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പരിചയപ്പെടുത്തി എം.സിപിഐ(യു) സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ പഠന സ്‌കൂളിനു തുടക്കം കുറിച്ചു. വിശ്വകലാ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ രണ്ടാംദിവസമായ നാളെ; കുടുംബം, സ്വകാര്യ സ്വത്ത്, രാഷ്ട്രം എന്നിവയുടെ ഉത്ഭവം എന്ന പുസ്തകം പരിചയപ്പെടുത്തി ആർ.എംപി.ഐ കേന്ദ്ര സ്റ്റാന്റിങ് കമ്മിറ്റി അംഗം കെ.എസ്. ഹരിഹരൻ സംസാരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP