Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ എതിരാളികൾക്ക് അവരാദ്യം ചെക്ക് തരും; വഴങ്ങിയില്ലെങ്കിൽ അമിത് ഷാ വരും; താൻ ഗുജറാത്തിൽ മത്സരിക്കുന്നത് ബിജെപി യുടെ പണക്കൊഴുപ്പിന് എതിരെയെന്ന് ജിഗ്നേഷ് മേവാനി

രാഷ്ട്രീയ എതിരാളികൾക്ക് അവരാദ്യം ചെക്ക് തരും; വഴങ്ങിയില്ലെങ്കിൽ അമിത് ഷാ വരും; താൻ ഗുജറാത്തിൽ മത്സരിക്കുന്നത് ബിജെപി യുടെ പണക്കൊഴുപ്പിന് എതിരെയെന്ന് ജിഗ്നേഷ് മേവാനി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രാചരണച്ചൂടിലാണ് രാഷ്ട്രീയപാർട്ടികൾ.അവസാന ലാപ്പിലെ പ്രചരണത്തിൽ പരസ്പരം ആരോപണങ്ങളും അവകാശവാദങ്ങളുമാണ് നിറയുന്നത്.ഭരണകക്ഷിയായ ബിജെപി യെ താഴെയിറക്കാൻ അരയു തലയും മുറുക്കി കോൺഗ്രസ് ഇറങ്ങുമ്പോൾ പഞ്ചാബിലെപ്പോലെ കറുത്ത് കുതിരകളായി മാറാൻ ആംആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്.കോൺഗ്രസിനും ആംആദ്മിക്കുമെതിരെ പ്രധാനമന്ത്രിക്കുമൊപ്പം കേന്ദ്രമന്ത്രിമാരെയും താരപ്രചാരകരേയും ഇറക്കിയാണ് ബിജെപിയുടെ പ്രചരണം.

വഡ്ഗാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ദലിത് നേതാവ് കൂടിയായ ജിഗ്‌നേഷ് മേവാനി.നിലവിൽ വഡ്ഗാമിലെ സിറ്റിങ് എംഎ‍ൽഎയും ജിഗ്‌നേഷ് മേവാനിതന്നെയാണ്.തെരഞ്ഞെടുപ്പ് ചൂടിനിടെ ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗുജറാത്തിലെ അടക്കം ബിജെപിയുടെ രാഷ്ട്രീയ ശത്രുക്കൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് മേവാനി സംസാരിച്ചു.ബിജെപി അതിന്റെ രാഷ്ട്രീയ എതിരാളികൾക്ക് ആദ്യം ചെക്ക് നൽകുമെന്നും അതിന് അവർ വഴങ്ങിയില്ലെങ്കിൽ അമിത് ഷാ ഭീഷണിയുമായി രംഗത്ത് വരികയുമാണ് രീതിയെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ബിജെപിയുടെ പണക്കൊഴുപ്പിനെതിരെ കൂടിയാണ് താൻ മത്സരിക്കുന്നതെന്ന് ജിഗ്‌നേഷ് മേവാനി പറയുന്നു. ''കോൺഗ്രസ് നൽകിയ തെരഞ്ഞെടുപ്പു ഫണ്ട് കൊണ്ട് ബിജെപിയെപ്പോലൊരു പാർട്ടിയുടെ പണക്കൊഴുപ്പിനെ നേരിടാനാവില്ല. അതു കൊണ്ടാണ് ഞാൻ ക്രൗഡ് ഫണ്ടിങ് തുടങ്ങിയത്.40 ലക്ഷം രൂപ അതുവഴി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറേ പേർ പണം നൽകുന്നുണ്ടെന്നും-മേവാനി വ്യകത്മാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP